കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ദിനം ഇന്ന്; അണിഞ്ഞൊരുങ്ങി ആഘോഷത്തിമിര്‍പ്പില്‍ യുഎഇ

  • By Desk
Google Oneindia Malayalam News

അബുദാബി: യു.എ.ഇ. വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് തന്റെ ദേശീയദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്ത പോലെ ഈ ഡിസംബര്‍ രണ്ട് യു.എ.ഇ ചരിത്രത്തിലെ അവിസ്മരണീയ ദിനമായി ആചരിക്കാനുള്ള ആവേശത്തിലാണ് യു.എ.ഇയിലെ സ്വദേശികളും പ്രവാസികളുമായ ജനങ്ങള്‍.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ഇസ്രായേല്‍ കൈകോര്‍ക്കുന്നു; ലക്ഷ്യം ഇറാന്‍
ദേശീയദിനത്തെ വരവേല്‍ക്കാന്‍ തലസ്ഥാന നഗരിയായ അബുദാബിയടക്കം യു.എ.ഇയിലെ പ്രധാന നഗരങ്ങളും അതോടൊപ്പം ഗ്രാമങ്ങള്‍ നേരത്തേ തന്നെ അണിഞ്ഞൊരുങ്ങി.

ഐക്യത്തിന്റെ സന്ദേശം

ഐക്യത്തിന്റെ സന്ദേശം

യു.എഇ പ്രസിഡന്റിന്റെ ദേശീയദിന സന്ദേശമുള്‍ക്കൊണ്ട് ഐക്യത്തിന്റെ ഭേരി മുഴക്കിയാണ് ഇത്തവണ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. മുമ്പൊരിക്കലുമില്ലാത്ത വിധം രാജ്യത്തിന്റെ ഐക്യവും ഒത്തൊരുമയും കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. യു.എ.ഇ ഭരണാധികാരികളും ജനങ്ങളുമായുള്ള അഭേദ്യമായ ഹൃദയബന്ധമാണ് രാജ്യത്തെ ശക്തമായി ചെറുത്തുനില്‍ക്കുന്ന കവചമെന്ന് ശെയ്ഖ് മുഹമ്മദ് തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

 അണിഞ്ഞൊരുങ്ങി യു.എ.ഇ

അണിഞ്ഞൊരുങ്ങി യു.എ.ഇ

ഉല്‍സവഛായയില്‍ കുളിച്ച് നില്‍ക്കുകയാണ് യു.എ.ഇയുടെ നാടും നഗരവും. എങ്ങും കൊടിതോരണങ്ങളും അലങ്കാര വിളക്കുകളും. സ്വദേശികളും പ്രവാസികളുമായ യു.എ.ഇ നിവാസികള്‍ക്ക് ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും നാളുകളാണിത്. യു.എ.ഇയിലെ തെരുവുകള്‍ക്ക് പുറമെ, വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും നിറങ്ങളിലും വെളിച്ചത്തിലും കുളിച്ചുനില്‍ക്കുകയാണ്. അലങ്കരിച്ച വാഹനങ്ങളാല്‍ യു.എ.ഇ പാതികള്‍ അലംകൃതമായിക്കഴിഞ്ഞു. ഐക്യത്തിന്റെ ആത്മാവ് തുടിക്കുന്ന അലങ്കാരങ്ങളാണ് തലസ്ഥാന നഗരസഭ ഒരുക്കിയിരിക്കുന്നത്. തലസ്ഥാന പാതകളും പാലങ്ങളും അലങ്കാര ദീപങ്ങളില്‍ തിളങ്ങുകയാണ്. ഡിസംബര്‍ പതിമൂന്നു വരെ ആഘോഷപരിപാടികള്‍ നീണ്ടുനില്‍ക്കും. 46 എന്നു മുദ്രചെയ്ത 4300 സ്തൂപങ്ങള്‍ സ്ഥാപിച്ചാണ് അബുദജബിയിലെ പാതയോരങ്ങള്‍ക്ക് ദേശത്തിന്റെ ഐക്യപ്പൊലിമ വരുത്തിയത്.

ആര്‍ത്തുല്ലസിക്കാന്‍ വിവിധ പരിപാടികള്‍

ആര്‍ത്തുല്ലസിക്കാന്‍ വിവിധ പരിപാടികള്‍

യുഎഇയുടെ 46ാം ദേശീയ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് ഏഴ് എമിറേറ്റുകളിലായി സംഘടിപ്പിച്ചിരിക്കുന്നത്. സബീല്‍പാര്‍ക്ക് ഒന്നാം ഗേറ്റിലെ ഹാപ്പിനസ് മാര്‍ക്കറ്റാണ് ഇതില്‍ പ്രധാനം. ദാറുല്‍ ബര്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാര്‍ക്കറ്റില്‍ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മിതമായ വിലയ്ക്ക് ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പരിപാടി.

ആട്ടവും പാട്ടുമായി യു.എ.ഇ

ആട്ടവും പാട്ടുമായി യു.എ.ഇ

ബിസിനസ് ബേയിലെ ബേ അവന്യൂവില്‍ പൈതൃക പരിപാടിയുടെ ഭാഗമായി അല്‍ ഹബ്ബാന്‍ നര്‍ത്തകര്‍ ചുവടുവയ്ക്കും. വൈകിട്ട് ആറുമുതല്‍ 9 വരെ പരിപാടി നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സുപ്രധാന യുദ്ധങ്ങളാണ് വിഷയമാവുക. വാഫി മാളിന്റെ മുറ്റത്ത് മനം മയക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണികള്‍ക്ക് കാഴ്ചയുടെ വിരുന്നൂട്ടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലൈവ് സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും.

ജുമൈറ സൂഖ് മദിനയിലെ മദീന തിയറ്ററില്‍ ദുബൈയുടെ കഥപറയുന്ന സംഗീത പരിപാടിക്ക് ബദവികള്‍ നേതൃത്വം നല്‍കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പരിപാടി. ഐഎംജി വേള്‍ഡ്‌സ് ഓഫ് അഡ്വഞ്ചറില്‍ സാഹസിക - വിനോദ പരിപാടികള്‍ നടക്കും. ആയില നര്‍ത്തകരുടെയും പരമ്പരാഗത നര്‍ത്തകരുടെയും പ്രകടനം. രാവിലെ 11 മുതല്‍ രാത്രി 10 വരെ.

മറിയ ദ്വീപില്‍ കരിമരുന്ന് പ്രയോഗം

മറിയ ദ്വീപില്‍ കരിമരുന്ന് പ്രയോഗം

ലൂവ് റെ അബുദബിയിലെ യൂനിവേഴ്‌സല്‍ മ്യൂസിയത്തില്‍ വിവിധ സംഗീത-സാംസ്‌ക്കാരിക പരിപാടികള്‍ക്കും പുറമെ, വിദ്യാഭ്യാസ ശില്‍പശാലകളും മറ്റു പരിപാടികളും നടക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെ പരിപാടികള്‍ നീണ്ടുനില്‍ക്കും. അബുദബി മറിയ ദ്വീപില്‍ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടക്കും. രാത്രി ഒന്‍പത് മണിക്കാണ് പരിപാടി.

ട്രാഫിക് പിഴകളില്‍ ഇളവ്

ട്രാഫിക് പിഴകളില്‍ ഇളവ്


ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിലെ ജനങ്ങള്‍ക്ക് ട്രാഫിക് ഫൈന്‍ ഇനത്തില്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നതായി അബുദബി കിരീടാവകാശിയും സായുധ സേനാ മേധാവിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് മുതല്‍ 60 ദിവസം ഈ ആനുകൂല്യം ലഭിക്കും.

ഷാര്‍ജയില്‍ 80% വരെ വിലക്കുറവ്

ഷാര്‍ജയില്‍ 80% വരെ വിലക്കുറവ്

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ മൂന്നാമത് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഫാഷന്‍ മേള തുടങ്ങി. വസ്ത്രങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, ഗൃഹോപരണങ്ങള്‍ തുടങ്ങിയവയില്‍ 80 ശതമാനം വരെ വിലക്കുറവുമായാണ് മേള നടക്കുന്നത്. ഡിസംബര്‍ മൂന്നിന് സമാപിക്കും.

English summary
Zabeel Park is hosting a Happiness Market to help raise money for Dar Al Ber Society's charitable activities. Pop-up stalls are selling jewellery, clothes, books and toys at bargain prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X