കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;ദേശീയ ദിനാചരണം 2ദിവസത്തെ അവധി

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: യുഎഇയുടെ നാല്‍പ്പത്തി രണ്ടാമത് ദേശീയ ദിനാചാരണത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് അവധി. ഞായര്‍, തിങ്കള്‍ അവധി ദിവസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ചയാകും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുക.

മന്ത്രി സഭാ യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായുടെ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് അവധി പ്രഖ്യാപിച്ചത്.

ആണവ പദ്ധതിയുമായ ബന്ധപ്പെട്ട് ഇറാന്‍ ഇടക്കാല ധാരണയിലെത്തിയതിനെ മന്ത്രിസഭായോഗം അഭിനന്ദിച്ചു. താമസിയാതെ സ്ഥിരമായ ഒരു ധാരണയില്‍ ഇറാന്‍ എത്തുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ഇറാന്റെ ആണവായുധ ശേഖരണം, ആക്രമണം ഉണ്ടാകുമെന്ന ഭീഷണി ഇതില്‍ നിന്നെല്ലാം ഒരു മോചനമാണ് ഇടക്കാല ധാരണയിലൂടെ ലഭിച്ചതെന്നും യോഗം വിലയിരുത്തി.

ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നതിന് ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ ഫോര്‍ അറബ് സ്‌റ്റേറ്റ്‌സ് (ജിസിസി) രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. രണ്ട് വര്‍ഷത്തേയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിയ്ക്കും രാജ്യങ്ങള്‍ പ്രവര്‍ത്തിയ്ക്കുക. അതിന് ശേഷം നിര്‍ദ്ദേശങ്ങള്‍ പുതുക്കും.

ജിജിസി അംഗങ്ങള്‍ക്കിടയിലെ സഹകരണം, സാമ്പത്തിക മേഖലയിലെ സഹകരണം, വിപണി, വിലനിയന്ത്രണം എന്നിവയെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

English summary
The Cabinet announced during its session held at the Presidential Palace today that public institutions will have holidays on December 1st and 2nd, 2013, to mark the 42nd UAE National Day anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X