കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിനെക്കാളും ഹോങ്കോംഗിനെക്കാളും പ്രവാസികള്‍ക്ക് പ്രിയം യുഎഇയോട്

യുഎസ്സിനെക്കാളും ഹോങ്കോംഗിനെക്കാളും പ്രവാസികള്‍ക്ക് പ്രിയം യുഎഇയോട്

  • By Desk
Google Oneindia Malayalam News

ദുബായി: ലോകത്ത് പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളില്‍ പത്താം സ്ഥാനത്ത് യു.എ.ഇ. അമേരിക്ക, ഹങ്കോംഗ് തുടങ്ങിയ പേരുകേട്ട രാജ്യങ്ങളെ പിന്നിലാക്കിയാണ് എച്ച്.എസ്.ബി.സിയുടെ എക്‌സ്പാറ്റ് എക്‌സപ്ലോറര്‍ സര്‍വേയില്‍ യു.എ.ഇ നേട്ടം കൊയ്തത്.

27500 പ്രവാസികളെ പങ്കെടുപ്പിച്ച് നടത്തിയ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സര്‍വേയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനം മുകളിലേക്ക് കയറാന്‍ യു.എ.ഇക്ക് സാധിച്ചു. സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാമത്. നോര്‍വേ, ന്യൂസിലാന്റ്, ജര്‍മനി, നെതര്‍ലാന്റ്‌സ് എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റു രാജ്യങ്ങള്‍. സാമ്പത്തികം എന്ന വിഭാഗത്തിലാണ് യു.എ.ഇ വന്‍ നേട്ടമുണ്ടാക്കിയത്. ശമ്പളം, സേവിംഗ്‌സ്, ജോലിയിലെ പുരോഗതി, സംരഭകത്വം തുടങ്ങിട ഘടകങ്ങള്‍ പരിഗണിച്ചാണിത്.

dubai

യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എ.ഇയിലെ 56 ശതമാനം പ്രവാസികളും പറഞ്ഞത് തങ്ങളിവിടെ എത്തിയത് സാമ്പത്തികമായ അഭിവൃദ്ധി ലക്ഷ്യമിട്ടാണെന്നാണ്. ഈ ലക്ഷ്യം അവര്‍ കൈവരിച്ചതായി സര്‍വേയില്‍ വ്യക്തമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മറ്റേത് രാജ്യത്തെയും പ്രവാസികളെക്കാള്‍ യു.എ.ഇയില്‍ കഴിയുന്ന വിദേശികളാണ് വീട്ടിലേക്ക് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത്. ഇക്കാര്യത്തിലുള്ള ആഗോള ശരാശരി വര്‍ഷത്തില്‍ ഒരു ലക്ഷം ഡോളറാണെങ്കില്‍ യു.എ.ഇയില്‍ അത് 127000 ഡോളറാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

നല്ല ജീവിതാനുഭവങ്ങളുടെ കാര്യത്തിലും മികച്ച സ്‌കോറാണ് യു.എ.ഇക്ക് ലഭിച്ചത്. സുരക്ഷ, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടാന്‍ രാജ്യത്തിനായി. കുടുംബമായി ജീവിക്കാനുള്ള സാഹചര്യം പരിഗണിക്കുമ്പോഴും യു.എ.ഇ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുട്ടികളുടെ ആരോഗ്യ പരിപാലനം, ജീവിത നിലവാരം, ആളുകള്‍ തമ്മിലുള്ള സഹിഷ്ണുത തുടങ്ങിയ കാര്യങ്ങളാണ് സര്‍വേയില്‍ യു.എ.ഇക്ക് വലിയ അംഗീകാരം നേടിക്കൊടുത്തത്. നേരത്തേ ഒരു ഇടത്താവളമായാണ് യു.എ.ഇയെ പ്രവാസികള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. കൂടുതല്‍ കാലം ഇവിടെ കഴിയാനുള്ള തീരുമാനത്തോടെയാണ് പ്രവാസികള്‍ യു.എ.ഇയിലെത്തുന്നത്. കുടുംബ സമേതം ഇവിടെ താമസമാക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും സര്‍വേ ഫലം വ്യക്തമാക്കുന്നു.

English summary
The UAE has again been named one of the most preferred destinations for expats in a new survey that polled more than 27,500 migrant workers worldwide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X