കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയുടെ തീവ്രവാദ പട്ടികയില്‍ ഐസിസും ഇന്ത്യന്‍ മുജാഹിദ്ദീനും

  • By Meera Balan
Google Oneindia Malayalam News

അബുദാബി: മുസ്ലീം രാഷ്ട്രങ്ങളില്‍ സൗദിയ്ക്ക് ഉള്‍പ്പടെ ഭീഷണിയായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന വളര്‍ന്ന സാഹചര്യത്തില്‍ യുഎഇ തീവ്രവാദ സംഘടനകളുടെ പട്ടി പുറത്ത് വിട്ടു. വിദേശ തീവ്രവാദ സംഘടനകളുടെ പേരുകളാണ് യുഎഇ പുറത്ത് വിട്ടത്.

ഈ സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്ത് കുറ്റകരമാണെന്നും യുഎഇ ഫെഡറല്‍ നിയമത്തില്‍ പറയുന്നു. പട്ടികയില്‍ അധികവും മുസ്ലീം തീവ്രവാദ സംഘടകളാണ്. ഇസ്ലാമിക് സ്റ്റേറ്റ് മുതല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉള്‍പ്പടെ 86 ല്‍ അധികം സംഘടനകളുടെ പേരാണ് യുഎഇ പുറത്ത് വിട്ടത്. മുസ്ലീം ബ്രദര്‍ ഹുഡ് ഇന്‍ യുഎഇയെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Terrorist

മുസ്ലീം ബ്രദര്‍ഹുഡ് ഇന്‍ യുഎഇ, അല്‍ ഇസ്ലാഹ് സൊസൈറ്റി, ഫത അല്‍ ഇസ്ലാം ഇന്‍ ലൈബനന്‍, ഇസ്ലാമിക് അസോസിയേഷന്‍ ഇന്‍ ഇറ്റലി, യുഎഇ ജിഹാദ് സംഘടനകള്‍, ഒസ്ബത്ത് അല്‍ അന്‍സര്‍ ഇന്‍ ലെബനന്‍, ഇസ്ലാമിക് അസോസിയേഷന്‍ ഇന്‍ ഫിന്‍ലാന്‍ഡ്, അല്‍ കരാമ ഓര്‍ഗനൈസേറ്റ,ന്‍, അല്‍ ഖ്വയ്ദ ഇന്‍ ഇസ്ലാമിക് മഘ് രേബ്, ഇസ്ലാമിക് അസോസിയേഷന്‍ ഇന്‍ സ്വീഡന്‍, ഉമ്മ പാര്‍ട്ടീസ് ഇന്‍ യുഎഇ, അല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, കോര്‍ദോബ ഫൗണ്ടേഷന്‍ ഇന്‍ ബ്രിട്ടണ്‍, ബോകോ ഹരാം, മുസ്ലീം ബ്രദര്‍ഹുഡ്, പാകിസ്താനി ലഷ്‌കര്‍ ഇ ത്വയ്ബ, ജിസിസി രാഷ്ട്രങ്ങളിലെ ഹെസ്‌ബൊള്ള, ആര്‍മി ഓഫ് ഇസ്ലാം അന്‍ പാലസ്തീന്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇന്‍ ഇന്ത്യ ആന്റ് കാശ്മീര്‍ എന്നിവയാണ് തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത്.

English summary
UAE publishes list of terrorist organisations.Publication of list designed to ensure transparency and raise awareness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X