കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ പ്രവാസികളുടെ ക്വാറന്റൈന്‍; സൗകര്യമൊരുക്കുമെന്ന് ഉറപ്പ് ലഭിച്ചു, ഹെല്‍പ്പ് ലൈന്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മലയാളികള്‍ വളരെ ആശങ്കയിലാണ്. കേരള സര്‍ക്കാര്‍ എല്ലാവിധ ഇടപെടലുകളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതേസമയം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുഎഇയിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു. പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അംബാസഡര്‍ ചെന്നിത്തലയെ അറിയിച്ചു. ചെന്നിത്തല ഇതുസംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരിച്ചു. അതിങ്ങനെയാണ്...

15

കോവിഡ്19 വ്യാപനം മൂലം യുഎഇയിലെ പ്രവാസി മലയാളികള്‍ പങ്കുവെച്ച ആശങ്കയും അവരുടെ പ്രയാസങ്ങളും സംബന്ധിച്ച് അവിടുത്തെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂറുമായി ഇന്ന് നേരിട്ടു ഫോണില്‍ സംസാരിച്ചു. കോവിഡ് ബാധിതരായ ആളുകളെ ക്വാരന്റയിന്‍ ചെയ്യാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി എംബിസിയില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ കുറിച്ച് കൊടുക്കുന്ന മരുന്നുകള്‍ക്ക് സമാനമായ മരുന്നുകള്‍ യുഎഇയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായങ്ങളും ലഭ്യമാക്കും. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ മലയാളി-ഇന്ത്യന്‍ സംഘടനകള്‍ വഴിയും മലയാളികളായ പ്രവാസികള്‍ക്ക് സഹായങ്ങള്‍ ഉറപ്പ് വരുത്തും. വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് നീട്ടി നല്‍കാനുളള നടപടികളും ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

യുഎഇയില്‍ പ്രവാസികള്‍ക്ക് വേണ്ടി ക്വാറന്റൈന്‍ ക്യാമ്പ് തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റി കെട്ടിടങ്ങള്‍ കണ്ടെത്തി നടപടികള്‍ തുടരുകയാണ്. ദുബായ് ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്‌സ് ബന്ധപ്പെട്ടുവരികയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പുറപ്പെടുന്നു; എയര്‍ അറേബ്യ ഒമ്പത് രാജ്യങ്ങളിലേക്ക്ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പുറപ്പെടുന്നു; എയര്‍ അറേബ്യ ഒമ്പത് രാജ്യങ്ങളിലേക്ക്

20 ദിവസമായി കൊടും പട്ടിണി; ലോക്ക് ഡൗണ്‍ ലംഘിച്ച് കുട്ടികളടക്കം തെരുവില്‍, അമ്പരന്ന് പോലീസ്20 ദിവസമായി കൊടും പട്ടിണി; ലോക്ക് ഡൗണ്‍ ലംഘിച്ച് കുട്ടികളടക്കം തെരുവില്‍, അമ്പരന്ന് പോലീസ്

തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ്; പുതിയ വകുപ്പ് ചുമത്തി, ക്വാറന്റൈന് ശേഷം അറസ്റ്റ്തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ്; പുതിയ വകുപ്പ് ചുമത്തി, ക്വാറന്റൈന് ശേഷം അറസ്റ്റ്

English summary
UAE Quarantine Camp for NRK: Ramesh Chennithala talks to Indian Ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X