കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗലക്ഷണമുള്ളവർക്ക് പ്രവേശനം പാടില്ല: ഹോട്ടലുകൾക്ക് മാർഗ്ഗനിർദേശം പുറത്തിറക്കി യുഎഇ!!

Google Oneindia Malayalam News

അബുദാബി: കൊറോണ വൈറസ് വ്യാപനത്തോടെ അടച്ചിട്ട ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതിന് പിന്നാലെ സർക്കാർ മാർഗ്ഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. യുഎഇയിൽ തുറന്ന് പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട ഹോട്ടലുകൾ പുറത്തിറക്കി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ അതോറിറ്റി പുറത്തിറക്കി. എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം മാത്രമായിരിക്കും ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കൂ. പിന്നീട് വരുന്ന ഓരോ 15 ദിവസത്തിനുള്ളിലും ആവർത്തിച്ച് പരിശോധന നടത്തേണ്ടതും അനിവാര്യമാണ്.

മധ്യപ്രദേശില്‍ കളി മാറ്റി കമല്‍നാഥ്, സിന്ധ്യ പൊളിയുന്നു. 2 പേരെത്തി, ഇനിയുള്ളത്, മാസ്റ്റര്‍ പ്ലാന്‍!മധ്യപ്രദേശില്‍ കളി മാറ്റി കമല്‍നാഥ്, സിന്ധ്യ പൊളിയുന്നു. 2 പേരെത്തി, ഇനിയുള്ളത്, മാസ്റ്റര്‍ പ്ലാന്‍!

ഓരോ ഹോട്ടലുകളിലും തെർമൽ ക്യാമറകളും ഇൻഫ്രാ റെഡ് തെർമോമീറ്ററും സജ്ജീകരിക്കേണ്ടത് നിർബന്ധമാണ്. പ്രവൃത്തി ദിവസം ആരംഭിക്കുമ്പോൾ ഓരോ ജീവനക്കാരന്റെയും ശരീര ഊഷ്മാവ് പരിശോധിക്കേണ്ടത് നിർബന്ധമാണ്. ഹോട്ടലിലെ ജീവനക്കാർക്കോ അതിഥികളായെത്തുന്നവർക്കോ രോഗലക്ഷണങ്ങൾ പ്രകടമാണെങ്കിൽ അവരെ ഹോട്ടലിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു.

sunset-30-150

ഹോട്ടലുകളിൽ ഒരാൾ മുറിയൊഴിഞ്ഞ് പോയി 24 മണിക്കൂറിന് ശേഷം മാത്രമേ ഈ മുറി അടുത്തയാൾക്ക് നൽകാൻ പാടുള്ളൂ. കുറഞ്ഞതോതിൽ മാത്രമേ റസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും ജിമ്മുകളിലേക്കും ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. എല്ലായിടങ്ങളിലും എത്തുന്ന ആളുകളുടെ ശരീര ഊഷ്മാവ് പരിശോധിക്കേണ്ടത് നിർബന്ധമാണ്. കഫേകളും റസ്റ്റോറന്റുുകളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സമയം രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിലെ മേശകൾ തമ്മിൽ 2.5 മീറ്റർ അകലമുണ്ടായിരിക്കണം. എന്നാൽ ഒരു മേശയിൽ നാല് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കില്ല. ഓരോ തവണ ഉപയോഗിച്ച ശേഷവും മെനുകാർഡുകൾ അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർബന്ധമാണെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു.

English summary
UAE rolls out guidelines to opeing hotels and restaurants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X