കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

  • By Desk
Google Oneindia Malayalam News

ദുബായ്/ദില്ലി: ലോകം മൊത്തം കൊറോണ പ്രതിസന്ധിയില്‍ ഉഴലവെ ഇന്ത്യയുടെ സഹായം തേടി യുഎഇ ഭരണകൂടം. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. രണ്ട് കാര്യങ്ങള്‍ മോദി സര്‍ക്കാരിനോട് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടുവെന്ന് അവര്‍ പറയുന്നു. ഇക്കാര്യം മോദി സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്ത്യ യുഎഇയുടെ ആവശ്യം അംഗീകരിച്ചാല്‍ യുഎഇ ഇന്ത്യയിലേക്ക് പ്രത്യേക വിമാനം അയക്കും. നേരത്തെ യുഎഇയിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചിരുന്നു. യുഎഇയിലേക്ക് മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നുകള്‍ അയച്ചിരുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ഡോക്ടര്‍മാരെയും നഴ്‌സുമാരെയും

ഡോക്ടര്‍മാരെയും നഴ്‌സുമാരെയും

ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൂടുതല്‍ അയക്കണമെന്നാണ് യുഎഇയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ അതിവേഗം കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് യുഎഇ.

ഒരു കോടിയില്‍ താഴെ

ഒരു കോടിയില്‍ താഴെ

ഒരു കോടിയില്‍ താഴെയാണ് യുഎഇയിലെ ജനസംഖ്യ. പക്ഷേ കൊറോണ രോഗം ബാധിച്ചവര്‍ 11000ത്തില്‍ അധികം വരും. ദിവസം ശരാശരി 500ഓളം പേര്‍ക്ക് യുഎഇയില്‍ കൊറോണ രോഗം ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ഡോക്ടര്‍മാരെ കൂടുതലായി റിക്രൂട്ട് ചെയ്യുന്ന രാജ്യമാണ് യുഎഇ.

വേഗത്തില്‍ മടക്കി അയക്കണം

വേഗത്തില്‍ മടക്കി അയക്കണം

യുഎഇയില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ജോലി ചെയ്തിരുന്നു. കൊറോണ വ്യാപനത്തിന് തൊട്ടുമുമ്പ് പലരും നാട്ടിലേക്ക് തിരിച്ചു. വിമാനം റദ്ദാക്കിയത് മൂലം യുഎഇയിലേക്ക് തിരിച്ചുപോകാനും സാധിച്ചില്ല. ഇവരെ വേഗത്തില്‍ മടക്കി അയക്കാനുള്ള നടപടി വേണമെന്നാണ് യുഎഇയുടെ ഒരു ആവശ്യം.

റിക്രൂട്ട് ചെയ്യും

റിക്രൂട്ട് ചെയ്യും

നാട്ടിലേക്ക് വന്ന ഡോക്ടര്‍മാരെ തിരിച്ച് വേഗത്തില്‍ അയക്കണമെന്നാണ് യുഎഇ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട ഒരു കാര്യം. കൂടുതല്‍ ഡോക്ടര്‍മാരെ ഇന്ത്യയില്‍ നിന്ന് കുറഞ്ഞ കാലത്തേക്ക് റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. രണ്ട് കാര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനിയിലാണെന്ന് ഉദ്യോഗസ്ഥര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

 പ്രത്യേക വിമാനം

പ്രത്യേക വിമാനം

യുഎഇയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം അയക്കാന്‍ തയ്യാറാണെന്ന് യുഎഇ അറിയിച്ചുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയും ഇന്ത്യയും അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ അവരുടെ ആദ്യ ആവശ്യം ആദ്യം പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടാമത്തെ കാര്യത്തില്‍...

രണ്ടാമത്തെ കാര്യത്തില്‍...

കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ വേഗം തീരുമനമുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. വിവിധ വകുപ്പുകളുടെ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലും പ്രതിസന്ധി

ഇന്ത്യയിലും പ്രതിസന്ധി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ വേളയില്‍ വിദേശരാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് സാധ്യത കുറവാണ്. ആദ്യം ഇന്ത്യയിലെ ആവശ്യം പരിഹരിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുവൈത്തിനെ സഹായിച്ചു

കുവൈത്തിനെ സഹായിച്ചു

ഇന്ത്യയുമായുള്ള അടുത്ത ബന്ധം പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ യുഎഇയെ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇന്ത്യയുടെ ആവശ്യം ഏറെകുറെ പരിഹരിച്ച ശേഷം യുഎഇയുടെ അഭ്യര്‍ഥന വേഗത്തില്‍ പരിഗണിക്കും. നേരത്തെ കുവൈത്തിലേക്ക് ഇന്ത്യ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു.

 15 അംഗ മിലിറ്ററി ഡോക്ടര്‍മാര്‍

15 അംഗ മിലിറ്ററി ഡോക്ടര്‍മാര്‍

15 അംഗ മിലിറ്ററി ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമാണ് ഇന്ത്യ രണ്ടാഴ്ച മുമ്പ് കുവൈത്തിലേക്ക് അയച്ചത്. കുവൈത്തിന് കൂടുതല്‍ പേരെ ആവശ്യമാണെങ്കില്‍ അയക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയുടെ സൗഹൃദ് രാജ്യങ്ങളാണ് ജിസിസിയിലുള്ള ആറ് രാജ്യങ്ങളും. അതുകൊണ്ടുതന്നെ അവരെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

മോദിയുടെ സന്ദര്‍ശനം

മോദിയുടെ സന്ദര്‍ശനം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ന് ശേഷം ഗള്‍ഫ് രാജ്യങ്ങളുമായി ഊര്‍ജമേഖലയില്‍ സഹകരണം ശക്തിപ്പെടുത്തിയിരുന്നു. 2015ല്‍ നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചു. യുഎഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി എന്ന കാര്യവും എടുത്തു പറയണം.

35 ലക്ഷത്തോളം ഇന്ത്യക്കാര്‍

35 ലക്ഷത്തോളം ഇന്ത്യക്കാര്‍

35 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്. ആറ് ജിസിസികളിലുമായി ഒന്നേകാല്‍ കോടിയോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു. കുറ്റകൃത്യം ചെയ്യുന്നവരെ കൈമാറുന്ന കരാറില്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും നേരത്തെ കരാര്‍ ഒപ്പുവച്ചിരുന്നു. യുഎഇയുമായി കൂടുതല്‍ സഹകരണത്തിനും ഇന്ത്യ തീരുമാനിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇരട്ട പ്രഹരം; ഒളിഞ്ഞിരിക്കുന്നത് വന്‍ തകര്‍ച്ച, ആശങ്കപരത്തി പുതിയ റിപോര്‍ട്ട്ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇരട്ട പ്രഹരം; ഒളിഞ്ഞിരിക്കുന്നത് വന്‍ തകര്‍ച്ച, ആശങ്കപരത്തി പുതിയ റിപോര്‍ട്ട്

English summary
UAE seeks Indian healthcare personnel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X