കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്ക് പ്രത്യേക വിമാന സര്‍വീസ്

  • By Desk
Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നു. എമിറേറ്റ്‌സ് ആണ് സര്‍വീസ് നടത്തുക. ഇത് സാധാരണ വിമാന സര്‍വീസ് അല്ല. കൊറോണ വ്യാപന ഭീതിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുത്തിയപ്പോള്‍ കുടുങ്ങിപ്പോയവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രത്യേക സര്‍വീസാണ്.

കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ മറ്റു ചില നഗരങ്ങളിലേക്കും സര്‍വീസുണ്ട്. ദില്ലി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും എമിറേറ്റ്‌സ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ ആറ് മുതലാണ് സര്‍വീസ് തുടങ്ങുക. എയര്‍ അറേബ്യയും സര്‍വീസ് നടത്താന്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരും യുഎഇയും എമിറേറ്റ്‌സിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

14 ലോക നഗരങ്ങളിലേക്ക്

14 ലോക നഗരങ്ങളിലേക്ക്

ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എമിറേറ്റ്‌സ് പ്രത്യേക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആ രാജ്യങ്ങളിലെ പൗരന്‍മാരെ മാതൃരാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 14 ലോക നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇയില്‍ കുടുങ്ങിപ്പോയ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഗുണമാകുന്ന സര്‍വീസാണ് എമിറേറ്റ്‌സ് നടത്താന്‍ പോകുന്നത്.

 എപ്പോഴാണ് സര്‍വീസ് പുനരാരംഭിക്കുക

എപ്പോഴാണ് സര്‍വീസ് പുനരാരംഭിക്കുക

കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ സര്‍ക്കാര്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. സാധാരണ പോലെ വിമാന സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ കൊറോണ ഭീതി പൂര്‍ണമായും അകലണം. മാതൃരാജ്യത്തേക്ക് തിരിച്ചുപോകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മഖ്തൂം ആണ് ഇക്കാര്യം അറിയിച്ചത്.

ക്രമേണ പുനരാരംഭിക്കും

ക്രമേണ പുനരാരംഭിക്കും

യാത്രാ വിമാനങ്ങളുടെ സര്‍വീസ് ക്രമേണ പുനരാരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ ഭരണകൂടം നീക്കിയാല്‍ ഉടന്‍ സര്‍വീസ് തുടങ്ങും. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മഖ്തൂം പറഞ്ഞു.

ഏറ്റവും വലിയ കമ്പനി

ഏറ്റവും വലിയ കമ്പനി

യുഎഇ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം മാര്‍ച്ച 25നാണ് എമിറേറ്റ്‌സ് യാത്രാ സര്‍വീസ് നിര്‍ത്തിവച്ചത്. എങ്കിലും കാര്‍ഗോ സര്‍വീസുകള്‍ തുടരുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ് എമിറേറ്റ്‌സ്. കഴിഞ്ഞ സപ്തംബര്‍ 30ന് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 84 രാജ്യങ്ങളിലെ 158 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട് എമിറേറ്റ്‌സ്.

ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

സന്ദര്‍ശക വിസയിലും മറ്റും യുഎഇയിലെത്തിയ ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ കുടുങ്ങിയിട്ടുണ്ട്. നിലവില്‍ ഇത്തരക്കാര്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ എമിറേറ്റ്‌സ് സര്‍വീസ് തുടങ്ങുകയാണെങ്കില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഈ മാസം പകുതിയോടെ നാട്ടിലെത്താന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് എമിറേറ്റ്‌സ് വൃത്തങ്ങള്‍ പറയുന്നത്. വിമാനത്തിന്റെ സമയം, എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. എന്തായാലും പ്രവാസികള്‍ക്കിടയില്‍ ഏറെ സന്തോഷം നല്‍കുന്ന വിവരമാണിത്.

150 പേര്‍ക്ക് കൂടി രോഗം

150 പേര്‍ക്ക് കൂടി രോഗം

യുഎഇയില്‍ ബുധനാഴ്ച 150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് രോഗം ബാധിച്ചവര്‍ 814 പേരാണ്. ഇത്രയും അധികം പേര്‍ക്ക് ഒരുദിവസം രോഗം ബാധിക്കുന്നത് യുഎഇയില്‍ ആദ്യമായിട്ടാണ്. രണ്ടു പേരുടെ മരണവും ബുധനാഴ്ച സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ എട്ടായി ഉയര്‍ന്നിട്ടുണ്ട്. ഒരു സ്വദേശിയും വിദേശിയുമാണ് ബുധനാഴ്ച മരിച്ചത്.

രണ്ടാഴ്ച അടച്ചിടും

രണ്ടാഴ്ച അടച്ചിടും

ദുബായിലെ അല്‍ റാസ് ഏരിയ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണിത്. ഏപ്രില്‍ 14വരെ ഇവിടെയുള്ള താമസക്കാരെ പുറത്തേക്ക് പോകാനോ പുറത്തുള്ളവര്‍ക്ക് ഇവിടെ പ്രവേശിക്കാനോ അനുവദിക്കില്ല. എല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടും.

കുവൈത്തില്‍ 25 പേര്‍ക്ക്

കുവൈത്തില്‍ 25 പേര്‍ക്ക്

അതേസമയം, കുവൈത്തില്‍ 14 ഇന്ത്യക്കാരടക്കം 25 പേര്‍ക്ക് കൂടി വ്യാഴാഴ്ച കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 342 ആയി. 911 പേര്‍ ക്വാറന്റൈനിലുണ്ട്. 15 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍

കുവൈത്തില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം ബാധിച്ചവര്‍ ഇന്ത്യക്കാരാണ്. 440 ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന പഹാഫീലിലെ കെട്ടിടം കര്‍ശന ക്വാറന്റൈന് വിധേയമാക്കി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം കടുത്ത ആശങ്കയിലാണ്. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.

 നിയന്ത്രണം ശക്തമാക്കും

നിയന്ത്രണം ശക്തമാക്കും

ജിലീബ് അല്‍ ശുയൂഖ്, മഹബൂല തുടങ്ങിയ പ്രദേശങ്ങള്‍ കുവൈത്തിലെ സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണിവ. പ്രത്യേക ചെക്‌പോയന്റുകള്‍ സ്ഥാപിച്ചിരിക്കുയാണിവിടെ. പോക്കറ്റ് റോഡുകളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നുണ്ട്. കുവൈത്തിലെ വ്യവസായ മേഖലയിലും സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം.

സൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷസൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷ

അമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണംഅമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

English summary
UAE Special Air Services to the two town in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X