കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസ്; അബുദാബിയില്‍ മലയാളിയുടെ വധശിക്ഷ റദ്ദാക്കി

  • By Anwar Sadath
Google Oneindia Malayalam News

അബുദാബി: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം സ്വദേശിയുടെ വധശിക്ഷ യുഎഇ സുപ്രീം കോടതി റദ്ദാക്കി. മലപ്പുറം തിരൂര്‍ സ്വദേശി ഗംഗാധരന്റെ (58) വധശിക്ഷ 10 വര്‍ഷത്തെ തടവായാണ് കുറച്ചത്. ശിക്ഷയ്ക്കുശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. ഫോറന്‍സിക് പരിശോധനയില്‍ ശാരീരിക പീഡനം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടാണ് ഗംഗാധരന് അനുകൂലമായത്.

2013 ഏപ്രില്‍ 14നാണ് കേസിന് ആസ്പദമായ സംഭവം. 32 വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്ന ഗംഗാധരന്‍ സ്‌കൂള്‍ അടുക്കളയില്‍ വെച്ച് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷന് മുമ്പാകെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, തന്നെ നിര്‍ബന്ധിച്ച് ചില പേപ്പറുകളില്‍ ഒപ്പിടുവിക്കുകയായിരുന്നെന്നാണ് ഗംഗാധരന്‍ പറയുന്നത്.

death-penalty

വര്‍ഷങ്ങളോളം സ്‌കൂളില്‍ ജോലി ചെയ്തിട്ടും ഇത്തരത്തില്‍ ഒരു പരാതി ഗംഗാധരനെതിരെ ഉണ്ടായിട്ടില്ലെന്ന സ്‌കൂള്‍ അധികൃതരുടെ മൊഴി കേസില്‍ നിര്‍ണായകമായി. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന ഗംഗാധരന്റെ അപേക്ഷയില്‍ സുപ്രീം കോടതി ഇക്കാര്യവും പരിഗണിച്ചെന്ന് ഗംഗാധരന് നിയമസഹായം ചെയ്ത അഡ്വ. ടി. കെ. ഹാഷിക് പറഞ്ഞു.

ഗംഗാധരനെ വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തിലും മറ്റും ഇടപെടണമെന്ന് കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. വധശിക്ഷ ഇല്ലാതായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുടുംബം. സര്‍ക്കാര്‍ ഇടപെടലിലൂടെ ശിക്ഷാ കാലവധി കുറച്ച് എത്രയും പെട്ടെന്ന് ഗംഗാധരനെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

English summary
UAE Supreme Court commutes death penalty of Keralite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X