കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ വാറ്റ്; പ്രവാസികള്‍ക്ക് തിരിച്ചടിയാകും; അമിതവില ഈടാക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
യു എ ഇ വാറ്റ് : പ്രവാസികൾക്ക് തിരിച്ചടി ആകുന്നു | Oneindia Malayalam

ദുബായ്: യുഎഇയില്‍ ഏര്‍പ്പെടുത്തിയ മൂല്യവര്‍ധിത നികുതി (വാറ്റ്) ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു. വാറ്റിന്റെ മറവില്‍ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നതിനോടൊപ്പം പല സ്ഥലങ്ങളിലും പല രീതിയിലാണ് വില ഈടാക്കുന്നതെന്ന പരാതിയും ഉയര്‍ന്നുകഴിഞ്ഞു.

പിതാവിന്റെ പുനര്‍വിവാഹം തടയാന്‍ കുട്ടിയെ മോഷ്ടിച്ച യുവതികള്‍ കുടുങ്ങിപിതാവിന്റെ പുനര്‍വിവാഹം തടയാന്‍ കുട്ടിയെ മോഷ്ടിച്ച യുവതികള്‍ കുടുങ്ങി

വാറ്റ് നിലവില്‍ വരുന്നതിനു മുന്‍പ് തന്നെ അടിസ്ഥാന വില കൂട്ടി. പിന്നീട് വാറ്റിന്റെ മറവില്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ തുക ഈടാക്കുകയും ചെയ്തതോടെ സാധാരണക്കാരായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുമ്പോഴുള്ള ഷോപ്പിങ് ഭാരമാവുകയാണ്. നേരത്തെ ഓഫര്‍ പെരുമഴയുണ്ടായിരുന്ന ഓണ്‍ലൈന്‍ വ്യാപാരത്തിലും തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

uae


ഓണ്‍ലൈന്‍ വ്യപാരത്തിനുള്ള ലൈസന്‍സ് പോലും നേടിയിട്ടില്ലാത്തവര്‍ വാറ്റിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണ്. പലയിടത്തും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വാറ്റ് നമ്പര്‍ രേഖപ്പെടുത്തിയ ബില്‍ നല്‍കുന്നില്ല. മൊത്തം തുകയും വാറ്റ് ഇനത്തില്‍ ഈടാക്കിയ തുകയും വേറിട്ടു കാണിക്കാത്തത് തര്‍ക്കത്തിനിടയാക്കുന്നുണ്ട്.

സ്വന്തമായി ബില്ലുകള്‍ രൂപപ്പെടുത്തി ഉപഭോക്താക്കളെ വ്യാപരികള്‍ കബളിപ്പിക്കുന്നതും വ്യാപകമാവുകയാണ്. വാറ്റ് തുടക്കമായതിനാല്‍ പലരും നടപടി പേരിനുമാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് പറയുന്നത്. അതേസമയം, ഉപഭോക്താക്കളെ വഞ്ചിച്ചാല്‍ കനത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

English summary
uae vat shopkeepers small change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X