കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ശക്തമായ മഴയും പൊടിക്കാറ്റും, മൂന്ന് ദിവസങ്ങള്‍ നിര്‍ണായകം. പ്രവാസിയുടെ വിഷു മഴയില്‍...

Google Oneindia Malayalam News

ദുബായ്: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തേയ്ക്ക് യുഎഇയില്‍ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത. ബുധനാഴ്ച പുലര്‍ച്ചെ അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് അബുദാബി, ദുബായ് ഉള്‍പ്പടെയുള്ള എമിറേറ്റുകളില്‍ ശക്തമായ മഴയുണ്ടാകും.

ലിവ, മദാനത്ത് സയീദ്, അല്‍ റുവൈസ് തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായി മഴ പെയ്യും. ഷാര്‍ജ എമിറേറ്റിലും മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ എമിറേറ്റുകളില്‍ വ്യാഴാഴ്ച മുതലാണ് മഴ ശക്തമാവുക. യുഎഇയില്‍ മാത്രമല്ല സൗദി അറേബ്യയിലും ഖത്തറിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംസ് ) അറിയിച്ചു.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ചയോടെ യുഎഇയില്‍ ശക്തമായ മഴ പെയ്യുമെന്നാണ് എന്‍സിഎംഎസ് മുന്നറിയിപ്പ്. അല്‍ ഐന്‍, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യും

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച റാസല്‍ ഖൈമയിലും ഫുജൈറയിലും ശക്തമായ ഇടിയോട് കൂടി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദം

ന്യൂനമര്‍ദ്ദം

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് യുഎഇയില്‍ മഴ പെയ്യുന്നത്

ഖത്തറിലും

ഖത്തറിലും

ഖത്തറിലും സൗദി അറേബ്യയിലും മഴ ശക്തമാകും.

English summary
UAE weather: Low pressure to bring rain in Dubai, Abu Dhabi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X