കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള പ്രവാസികളെ യുഎഇ നിരോധിയ്ക്കില്ല

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് തൊഴില്‍ വീസ നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വച്ച ജിസിസി രാഷ്ട്രങ്ങള്‍ക്കൊപ്പം തങ്ങളില്ലെന്ന് യുഎഇ. പ്രമേഹ രോഗികളേയും രക്തസമ്മര്‍ദ്ദമുള്ള തൊഴിലാളികളേയും യുഎഇ നിരോധിയ്ക്കുന്നില്ലെന്നും ജോലിയിലുള്ളവരെ തിരിച്ചയക്കില്ലെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പടെയുള്ള രോഗങ്ങളുള്ള തൊഴിലാളികളെ ജിസിസി രാഷ്ട്രങ്ങള്‍ നിരോധിയ്ക്കാനൊരുങ്ങുന്ന എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ആറ് രാജ്യങ്ങളില്‍ തീരുമാനത്തിനെതിരെ ആദ്യം പ്രതികരണം അറിയിച്ചിരിയ്ക്കുന്നത് യുഎഇ ആണ്.പ്രമേഹ രോഗികളോ രക്തസമ്മര്‍ദ്ദമുള്ളവരോ തങ്ങളുടെ ആരോഗ്യമേഖലയെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നില്ല.

Dubai

അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളെപ്പോലെ തൊഴിലാളികളെ നിയന്ത്രിയ്‌ക്കേണ്ട ആവശ്യം യുഎഇയ്ക്ക് ഇല്ല. യുഎഇ ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ഗള്‍ഫ് ഹെല്‍ത്ത് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ജനറലാണ് ദീര്‍ഘകാല രോഗങ്ങളുള്ള തൊഴിലാളികളെ നിയന്ത്രിച്ച് ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാം എന്നൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. യുഎഇ ഒരിയ്ക്കലും ഇത്തരമൊരു തീരുമാനത്തിന്റെ ഭാഗമാകില്ല. യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രമേഹവും രക്‌സമ്മര്‍ദ്ദവും ഉണ്ട്. അവരെ ചികിത്സിയക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും രാജ്യത്ത് ലഭ്യമാണ്-ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ജിസിസി രാഷ്ട്രങ്ങളുടെ തീരുമാനത്തില്‍ ആശങ്കയിലായിരുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് യുഎഇയുടെ തീരുമാനം.

English summary
UAE will not ban chronically ill expat workers.Official says the UAE is not aware of the 'GCC decision' not to recruit workers suffering from diabetes and high blood pressure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X