കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ നിക്ഷേപകര്‍ക്ക് 100% ഉടമസ്ഥാവകാശവുമായി ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍

Google Oneindia Malayalam News

ഉമ്മുല്‍ഖുവൈന്‍: നിക്ഷേപകര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി മുന്നേറുകയാണ് ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍. ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ പുതുതായി അനുവദിച്ചു നല്‍കിയ ഏതാണ്ട് നല് ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫാക്ടറികളെയും മറ്റ് ഉല്‍പാദന യൂണിറ്റുകള്‍ക്കും വേണ്ട എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.

ഇതിനകം രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും കൂടുതല്‍ കമ്പനികള്‍ ഇവിടെക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും പോര്‍ട്‌സ്, കസ്റ്റംസ്, ഫ്രീ ട്രേഡ് സോണ്‍ വകുപ്പുകളുടെ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ റാഷിദ് അല്‍ മുഅല്ല വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഭൂമി നിക്ഷേപകര്‍ക്ക് പാട്ടത്തിന് നല്‍കും. വെയര്‍ ഹൗസുകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഈ വര്‍ഷം 850 കമ്പനികള്‍ ഫ്രീ ട്രേഡ് സോണില്‍ രജിസ്റ്റര്‍ ചെയ്യുകയും ലൈസന്‍സ് നേടുകയും ചെയ്തിട്ടുണ്ട്.

വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശവും, 100 ശതമാനം ഇറക്കുമതി കയറ്റുമതി നികുതിയിളവുമാണ് കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുറഞ്ഞ ചിലവും നടപടിക്രമങ്ങള്‍, ഡോക്യുമെന്റേഷന്‍, ചട്ടങ്ങള്‍ തുടങ്ങിയവയിലുള്ള വ്യത്യാസവും ഉമ്മുല്‍ഖുവൈന്‍ ഫ്രീട്രേഡ് സോണിനെ മറ്റു ഫ്രീ സോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതായി ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ ജനറല്‍ മാനേജര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ എം. ജോര്‍ജ്ജ് പറഞ്ഞു. തങ്ങളുടെ വീട്ടില്‍ നിന്ന് അല്ലെങ്കില്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ആര്‍ക്കും ഫ്രീ ട്രേഡ് സോണില്‍ കമ്പനി സ്ഥാപിക്കാം.

johnson

കേരളത്തില്‍ നിന്നുള്ള ചെറുകിട വന്‍കിട സംരംഭകര്‍ക്ക് ഏറ്റവും അനിയോജ്യമായ ഫ്രീ സോണ്‍ ആണ് ഉമ്മുല്‍ഖുവൈന്‍ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഏഷ്യന്‍ ഉപഭൂഖണ്ഡം, സി.ഐ.സ്. രാജ്യങ്ങള്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നാണ് ഫ്രീ ട്രേഡ് സോണിലേക്ക് പ്രധാനമായും നിക്ഷേപകര്‍ എത്തുന്നത്. ഊര്‍ജ്ജ പുനരുത്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക വികസനം, ജലം തുടങ്ങിയ രംഗങ്ങളില്‍ നവീനതയും വികസനവും ലക്ഷ്യമിട്ടെത്തുന്ന കമ്പനികളെയാണ് കൂടുതലായി ലക്ഷ്യം വെക്കുന്നത്.

ബാക്ക് ഓഫീസ്, കാള്‍ സെന്റര്‍, ഔട് സോഴ്‌സിംഗ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെയും ബദല്‍ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പ്രൊഫഷനല്‍ കണ്‍സല്‍ട്ടന്‍സി, ലോജിസ്റ്റിക്‌സ് തുടങ്ങിയവ രംഗങ്ങളിലുള്ളവര്‍ക്ക് ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണില്‍ തങ്ങളുടെ ലൈസന്‍സ് ആരംഭിക്കാന്‍ കഴിയും. മൈക്രോ ബിസിനസ്, ഫ്രീലാന്‍സര്‍ പെര്‍മിറ്റുകളാണ് ഫ്രീ ട്രേഡ് സോണില്‍ നല്‍കുന്നതെന്നും ജോണ്‍സണ്‍ എം. ജോര്‍ജ്ജ് വ്യക്തമാക്കി.

English summary
Umm Al Quwain free trade zone offers 100% ownership for foreign investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X