കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ വിശ്വാസികള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ സൗകര്യമൊരുക്കും, കാലയളവ് ഒരുമാസത്തേക്ക് നീട്ടി

: വിശ്വാസികള്‍ക്ക് ഉമ്ര നിര്‍വഹിക്കാനുള്ള സമയപരിധി ഒരുമാസത്തേക്ക് നീട്ടിയതായി സൗദി ഹജ് മന്ത്രാലയം. റമ്ദാന്‍ 15(ജൂണ്‍ 10) വരെയാണ് കാലയളവ് നിശ്ചയിച്ചിരുന്നത്.

  • By Akhila
Google Oneindia Malayalam News

മനാമ: വിശ്വാസികള്‍ക്ക് ഉമ്ര നിര്‍വഹിക്കാനുള്ള സമയപരിധി ഒരുമാസത്തേക്ക് നീട്ടിയതായി സൗദി ഹജ് മന്ത്രാലയം. റമ്ദാന്‍ 15 വരെ നിശ്ചയിച്ചിരുന്നത് ജൂലൈ 15ലേക്കാണ് നീട്ടിയത്. കൂടുതല്‍ വിശ്വാസികള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ സൗകര്യമൊരുക്കികൊണ്ടാണിതെന്ന് മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ പേരും റംദാന്‍ മാസത്തിലാണ് ഉംറ നിര്‍വ്വഹിക്കാന്‍ എത്തുന്നത്. ഈ മാസം പുണ്യം കൂടുതല്‍ കിട്ടുമെന്നാണ് മുസ്ലീം വിശ്വാസം. അതുക്കൊണ്ട് തന്നെ ഇക്കാലയളവില്‍ ഉംറയ്ക്കായി കൂടുതല്‍ പേര്‍ മക്കയിലെത്തും. ആ സമയത്തെ തിരക്ക് കണക്കിലെടുത്താണ് ഉംറ സമയപരിധി നീട്ടിയത്.

umrah-03

മുന്‍ വര്‍ഷങ്ങളില്‍ ഉംറയ്ക്ക് എത്തുന്നവര്‍ക്ക് മതിയായ സൗകര്യം ഒരുക്കിയിരുന്നില്ല.അതുക്കൊണ്ട് ഇത്തവണ താമസ സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം 6.4 മില്യണ്‍ പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കാനായി എത്തിയത്. 2015ലെ കണക്ക് വച്ചു നോക്കുമ്പോള്‍ ഏഴു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. ഈജിപ്താണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.

2016ല്‍ ഈജിപ്തില്‍ നിന്ന് ഉംറക്കിന് എത്തിയവരുടെ എണ്ണം 1,303, 067 ആയിരുന്നു. 2015ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2016ല്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ഉംറക്കിന് എത്തിയതില്‍ രണ്ടാം സ്ഥാനത്ത് പാകിസ്താനാണ്. മുന്‍ വര്‍ഷം 287,024 ഉംറക്കിനെത്തിയവരുടെ എണ്ണം.

English summary
Umrah season extended by one month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X