കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനിലെ പുതിയ യുഎന്‍ മധ്യസ്ഥനായി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ്; രാഷ്ട്രീയ പരിഹാരത്തിന് ശ്രമം

  • By Desk
Google Oneindia Malayalam News

റിയാദ്: യമന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഐക്യ രാഷ്ട്രസഭ പുതിയ മധ്യസ്ഥന്‍ നിയമിച്ചു. മുതിര്‍ന്ന അന്താഷ്ട്ര മധ്യസ്ഥനായി അറിയപ്പെടുന്ന മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് ആണ് പുതിയ മധ്യസ്ഥനെന്ന് യു.എന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ യമനിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഇസ്മായില്‍ ഔലദ് ശൈഖ് അഹ്മദ് അടുത്ത മാസം സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മധ്യസ്ഥനെ യു.എന്‍ പ്രഖ്യാപിച്ചത്. 2015 ഏപ്രില്‍ മുതല്‍ ഇദ്ദേഹമായിരുന്നു യമനിലെ പ്രശ്‌നപരിഹാരത്തിനുള്ള മധ്യമസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

martinpic

ജനീവയിലെ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ ഡയലോഗിന്റെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളാണ് പുതുതായി നിയമിതനായ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ്. യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം മുതിര്‍ന്ന അന്താരാഷ്ട്ര മധ്യസ്ഥനായാണ് പരിഗണിക്കപ്പെടുന്നത്. 2012 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സിറിയയിലേക്കുള്ള യു.എന്‍ ദൂതന്‍മാരായിരുന്ന കോഫി അന്നാന്‍, ലക്ദര്‍ ബ്രഹീമി, സ്റ്റഫാന്‍ ഡി മിസ്റ്റുറ എന്നിവരുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം.

യമന്‍ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ചകള്‍ നടത്തിയതിനു പിന്നാലെയാണ് ഗ്രിഫിത്തിനെ യു.എന്‍ സമാധാന ദൂതനായി നിയമിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. യമന്‍ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കാന്‍ രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ചര്‍ച്ചയ്ക്ക് മുന്നോടിയായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

യമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയ ഹൂത്തി പോരാളികളില്‍ നിന്ന് അവ തിരിച്ചുപിടിക്കാന്‍ സൗദി-യു.എ.ഇ സഖ്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിലേറെയായി നടന്നുവരുന്ന സൈനിക നടപടികള്‍ വിജയം കാണാത്ത പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പരിഹാരത്തിനുള്ള പുതിയ ശ്രമങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഹൂത്തി ആക്രമണത്തില്‍ യു.എ.ഇ വ്യോമസൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ തായിസില്‍ തിങ്കളാഴ്ച നടന്ന സൈനിക പരേഡിനു നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ യമന്‍ ആഭ്യന്തര ഉപമന്ത്രി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ആത്മാഭിമാനത്തെ പരിഹസിച്ചുകൊണ്ട് അഭിപ്രായങ്ങളോട് യോജിക്കരുത്: രാം നാഥ് കോവിന്ദ്ആത്മാഭിമാനത്തെ പരിഹസിച്ചുകൊണ്ട് അഭിപ്രായങ്ങളോട് യോജിക്കരുത്: രാം നാഥ് കോവിന്ദ്

English summary
The United Nations has appointed Briton Martin Griffiths as its next special envoy to Yemen, a news report said on Tuesday. It comes after Ismail Ould Cheikh Ahmed announced on Monday that he will step down from the role at the end of next month. He had been in the position since April 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X