കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: കുട്ടികളുടെ വധശിക്ഷ നിര്‍ത്തലാക്കാന്‍ സൗദിയോട് ഐക്യരാഷ്ട്ര സഭ, ശിക്ഷകള്‍ക്കും വിമര്‍ശനം

  • By Sandra
Google Oneindia Malayalam News

റിയാദ്: കുട്ടികളോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സൗദി അറേബ്യയോട് ഐക്യരാഷ്ട്ര സഭ. കുട്ടികളെ അംഗച്ഛൈദത്തിനും വധശിക്ഷയ്ക്കും ചാട്ടയടിയ്ക്കും വിധേയമാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യാനാണ് ഐക്യരാഷ്ട്രസഭയുടെ ആവശ്യം. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ കമ്മറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

സൗദിയിലെ ന്യൂനപക്ഷ വിഭാഗമായ ഷിയാക്കള്‍ക്കിടയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതുള്‍പ്പെടെ സൗദിയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് വിദഗ്ദ സമിതി സൗദിയ്ക്ക് നിര്‍ദേശങ്ങളുമായി എത്തിയിട്ടുള്ളത്.

സൗദിക്കെതിരെ യുഎന്‍

സൗദിക്കെതിരെ യുഎന്‍

15 വരെ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരായി കണക്കാക്കി ശിക്ഷ നടപ്പിലാക്കുന്നതിനെതിരെയാണ് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിട്ടുള്ളത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ കമ്മറ്റിയുടേതാണ് ആവശ്യം.

ഐക്യരാഷ്ട്ര സഭാ ഉടമ്പടി

ഐക്യരാഷ്ട്ര സഭാ ഉടമ്പടി

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി ഐക്യരാഷ്ട സഭ നിയോഗിച്ചിട്ടുള്ള 18 അംഗ വിദഗ്ദ കമ്മറ്റിയാണ് സൗദിയുടെ നടപടി ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍

സൗദി സര്‍ക്കാര്‍ പെണ്‍കുട്ടികളെ വ്യക്തികളായി കണക്കാക്കുന്നില്ലെന്നും അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്നില്ലെന്നും വിദഗ്ദരുള്‍പ്പെട്ട കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ അവകാശം ഉറപ്പുവരുത്തുന്നതില്‍ വിവേചനം കാണിക്കുന്നുണ്ടെന്നും കമ്മറ്റി ചൂണ്ടിക്കാണിക്കുന്നു.

ഷിയാക്കള്‍ക്കുള്ള വിദ്യാഭ്യാസം

ഷിയാക്കള്‍ക്കുള്ള വിദ്യാഭ്യാസം

സൗദിയിലെ ന്യൂനപക്ഷ വിഭാഗമായ ഷിയാ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലേക്കുള്ള പ്രവേശനവും വിദ്യാഭ്യാസവും നിഷേധിക്കുന്നതായി വ്യക്തമാക്കിയ ഐക്യരാഷ്ട്ര സഭയുടെ സമിതി പാരമ്പര്യം, മതം, സാസ്‌കാരികമായ കാരണങ്ങള്‍ എന്നിവയുടെ പേരില്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ശരീഅത്ത് നിയമം

ശരീഅത്ത് നിയമം

ഇസ്ലാമിക് ശരീഅത്ത് നിയമം മറ്റെല്ലാ നിയമങ്ങള്‍ക്കും മുകളിലാണെന്നായിരിന്നു ഐക്യരാഷ്ട്ര സഭയോടുള്ള സൗദി മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം. കുട്ടികളുടെ അവകാശത്തിലും ഇത് പ്രതിഫലിക്കുമെന്നും സൗദി പറയുന്നു.

 കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

കുട്ടികള്‍ക്കെതിരെയുള്ള എല്ലാത്തരം ലൈംഗിക അതിക്രമങ്ങള്‍ക്കും സൗദി കടുത്ത ശിക്ഷയാണ് നല്‍കുന്നതെന്ന് വിദഗ്ദ സമിതി കണ്ടെത്തി. കുട്ടികള്‍ക്കെതിരെയുള്ള എല്ലാത്തരം അധിക്രമങ്ങളും സൗദി നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്.

യെമന്‍ വ്യോമാക്രമണം

യെമന്‍ വ്യോമാക്രമണം

യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം നടത്തുന്ന വ്യോമാക്രമണത്തെ ശക്തമായി വിമര്‍ശിച്ച ഐക്യരാഷ്ട്രസഭ യെമനില്‍ മരിച്ചുവീഴുന്ന കുട്ടികളെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു.

English summary
UN orders Saudi Arabia to stop stoning children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X