കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി മുരളീധരന്‍ ഒമാനിലേക്ക്; കേന്ദ്രമന്ത്രിയുടെ രണ്ടാം സന്ദര്‍ശനം... പ്രവാസികളെ കാണും

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഒമാന്‍ സന്ദര്‍ശനത്തിന്. തിങ്കളാഴ്ച പുറപ്പെടുന്ന അദ്ദേഹം ചൊവ്വാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മടക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമയിട്ടാണ് ദ്വിദിന സന്ദര്‍ശനം. കേന്ദ്രമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് വി മുരളീധരന്‍ ഒമാനിലെത്തുന്നത്.

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദുമായി മുരളീധരന്‍ ചര്‍ച്ച നടത്തും. കൂടാതെ ഒമാനിലെ പ്രമുഖ നേതാക്കളെയും അദ്ദേഹം കാണും. ജിസിസി, അന്താരാഷ്ട്ര വിഷയങ്ങളും ബന്ധം ശക്തമാക്കേണ്ട ആവശ്യകതയും ചര്‍ച്ച ചെയ്യും. ഇന്ത്യക്കാരുമായി മന്ത്രി സംവദിക്കും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുമായിട്ടാണ് മന്ത്രി സംവദിക്കുക.

m

ഒമാനും ഇന്ത്യയും തമ്മില്‍ അടുത്ത സൗഹൃദമാണ് നിലനില്‍ക്കുന്നത്. ഇരുരാജ്യങ്ങളുടെയും മന്ത്രിമാര്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുന്നത് ഇതിന്റെ തെളിവാണ്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. 2019ല്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒമാനിലെത്തി. 2020ലാണ് സഹമന്ത്രി വി മുരളീധരന്‍ ആദ്യമായി ഒമാനിലെത്തുന്നത്.

അടുത്തിടെ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഇന്ത്യയിലെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു ഈ സന്ദര്‍ശനം. ഒമാന്‍ വാണിജ്യ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് കഴിഞ്ഞ മെയില്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യവസായ ബന്ധം സക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

ദിലീപ് കേസിലെ 'അഴകൊഴമ്പന്‍' നിലപാടിന് തിരിച്ചടി; രേഖകളുമായി ബൈജു പൗലോസ്, 17 ദിവസം കൂടിദിലീപ് കേസിലെ 'അഴകൊഴമ്പന്‍' നിലപാടിന് തിരിച്ചടി; രേഖകളുമായി ബൈജു പൗലോസ്, 17 ദിവസം കൂടി

ചരിത്രപരമായും സാംസ്‌കാരികമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഒമാനും. കൊവിഡ് പ്രതിസന്ധി നേരിട്ട വേളയിലും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഒമാന് ഏറ്റവും കൂടുതല്‍ വ്യാപാര പങ്കാളിത്തമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 750 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്.

English summary
Union Minister V Muraleedharan will arrive Oman on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X