കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുനൈറ്റഡ് പിആര്‍ഒ അസോസിയേഷന്‍ ദുബായില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

  • By Desk
Google Oneindia Malayalam News

ദുബായ്: യുഎഇ യില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ഒ മാരുടെ സംഘടനയായ യുനൈറ്റഡ് പിആര്‍ഒ അസോസിയേഷന്‍ ദുബായില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മുഹൈസിന എത്തിസലാത് അക്കാദമി ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ 12 ജില്ലകളെ പ്രതിനിധീകരിച്ച് 12 ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മുന്നോട്ട് വന്ന 12 ടീമുകളെയാണ് മത്സരത്തിനായ് തെരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

<strong>കടലിൽ കുളിക്കാൻ 2 സ്പീഡ് ബോട്ട്, ഒരു ഫ്‌ളോട്ടിങ് ആംബുലന്‍സ് അടക്കം തയ്യാറാക്കുക, തൃപ്തിയ്ക്ക് ട്രോൾ</strong>കടലിൽ കുളിക്കാൻ 2 സ്പീഡ് ബോട്ട്, ഒരു ഫ്‌ളോട്ടിങ് ആംബുലന്‍സ് അടക്കം തയ്യാറാക്കുക, തൃപ്തിയ്ക്ക് ട്രോൾ

ഈ മാസം 23 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. ദിവസവും രണ്ട് മത്സരങ്ങളാണ് നടക്കുക. ഓരോ മത്സരവും 45 മിനിറ്റ് ദൈര്‍ഘ്യമായിരിക്കും. 11 പേരടങ്ങുന്ന ഓരോ ടീമിനും പരമാവധി 4 പേരെ സന്ദര്‍ശന വിസയിലെത്തിച്ച് ടീമിനു വേണ്ടി മത്സരത്തിലിറക്കാം. 28 നും 29 നും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഡിസംബര്‍ രണ്ടിന് ഫൈനല്‍ മത്സരവും അരങ്ങേറും. 10,000 ദിര്‍ഹമാണ് ജേതാക്കള്‍ക്കുള്ള പ്രൈസ് മണി.

footballmatch

ഇന്ത്യയിലെയും യുഎഇ യിലേയും പ്രമുഖര്‍ പങ്കെടുക്കുന്ന സെലിബ്രറ്റി മത്സരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഇത്തരത്തിലുളള കായിക മത്സരങ്ങള്‍ക്ക് സംഘടിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മേളയുടെ ലോഗോയും ടീം ജഴ്‌സികളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തിറക്കി. ഭാരവാഹികളായ അബ്ദുള്‍ ഗഫൂര്‍, മുജീബ് റഹ്മാന്‍, അജിത് ഇബ്രാഹീം, ഷാഫി ആലക്കോട്, ബിബി ജോണ്‍, റിയാസ് കില്‍ട്ടന്‍, മുഹ്‌സിന്‍ കോഴിക്കോട്, ബഷീര്‍ സെയ്ദ്, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

English summary
United pro association organise football tournament in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X