കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത കുടിയേറ്റങ്ങള്‍ അവസാനിക്കാന്‍ ഇസ്രായേലിനോട് ഫ്രാന്‍സ്

  • By Desk
Google Oneindia Malayalam News

പാരിസ്: ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിച്ച അമേരിക്കന്‍ തീരുമാനത്തിനെതിരേ ശക്തമായി പ്രതികരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍, ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫ്രാന്‍സ് സന്ദര്‍ശിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടുത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു മാക്രോണിന്റെ പ്രതികരണം. ഫലസ്തീനികളുമായി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമപ്രകാരം പ്രശ്‌നത്തിനുള്ള ഏക പരിഹാരം സമാധാനത്തോടെ കഴിയുന്ന രണ്ട് രാജ്യങ്ങളായി ഇസ്രായേലും ഫലസ്തീനും മാറുകയെന്നതാണ്. പരസ്പരം ചര്‍ച്ചകളിലൂടെയല്ലാതെ ഇത് സാധ്യമല്ല - അദ്ദേഹം വ്യക്തമാക്കി.

ആയുധപ്പുരകള്‍ നിറച്ച് ഖത്തര്‍; ബ്രിട്ടനില്‍ നിന്ന് വാങ്ങുന്നത് 800 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍
നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ധീരമായ നിലപാടെടുക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെ താന്‍ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ സന്ദേശമെന്ന നിലയില്‍ എല്ലാ കുടിയേറ്റ നടരപടികളും നിര്‍ത്തിവയ്ക്കാന്‍ ഇസ്രായേല്‍ തയ്യാറാവണം. അമേരിക്കയുടെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു.

emanuelmacron

ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ് എംബസി ഇവിടേക്ക് മാറ്റാന്‍ തീരുമാനമെടുക്കുകയും ചെയ്തുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഫ്രാന്‍സിലെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ട്രംപിനെതിരേ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ പിന്തുണ തേടിയായിരുന്നു നെതന്യാഹുവിന്റെ യാത്ര.

എന്നാല്‍ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുന്ന നിലപാടാണ് ട്രംപിന്റേതെന്നും ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ ഫലസ്തീന്‍ അംഗീകരിക്കണമെന്നുമായിരുന്നു നെതന്യാഹു പറഞ്ഞത്. ഇറാന്‍, മിഡിലീസ്റ്റ് വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. അടുത്ത വര്‍ഷം ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയുള്ളതായി മാക്രോണ്‍ അറിയിച്ചു.

English summary
French President Emmanuel Macron has criticised a US decision to call Jerusalem the capital of Israel, while urging Israeli Prime Minister Benjamin Netanyahu to end the construction of illegal settlements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X