കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാറ്റ് നികുതിയുടെ മറവില്‍ പകല്‍ക്കൊള്ള; അബൂദാബിയില്‍ 15 വ്യാപാര സ്ഥാപനങ്ങള്‍ക്ക് താഴ് വീണു

  • By Desk
Google Oneindia Malayalam News

അബൂദാബി: രാജ്യത്ത് നടപ്പാക്കിയ മൂല്യവര്‍ധിത നികുതിയുടെ മറവില്‍ സാധനങ്ങള്‍ക്ക് അന്യായമായി അമിത വില ഈടാക്കിയ അബൂദാബിയിലെ 15 വ്യാപാര സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. വാറ്റ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഇറക്കിയ സര്‍ക്കുലറുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് അബൂദാബി സാമ്പത്തിക വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ കടകളില്‍ നടത്തിയ റെയിഡുകളില്‍ വിലവര്‍ധന പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

വിദേശികളുടെ മേല്‍ ചുമത്തിയ ലെവി റദ്ദാക്കണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ്വിദേശികളുടെ മേല്‍ ചുമത്തിയ ലെവി റദ്ദാക്കണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ്

നിര്‍ദ്ദേശിക്കപ്പെട്ട അഞ്ച് ശതമാനത്തേക്കാള്‍ കൂടുതല്‍ നികുതി ഈടാക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടിയെടുത്തത്.വാറ്റ് നടപ്പാക്കിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അനധികൃതമായി വില വര്‍ധിപ്പിക്കുന്നതായും ബില്ലുകളില്‍ കൃത്രിമം കാണിക്കുന്നതായും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയെ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഫെബ്രുവരി 27ന് ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കൈക്കൊണ്ട നടപടികളെ കുറിച്ചും നാഷനല്‍ കൗണ്‍സില്‍ വിശദീകരണം ആരായാനിരിക്കുകയായിരുന്നു.

 uae-map-

ജനുവരി മാസത്തില്‍ മാത്രം അബൂദബി സാമ്പത്തിക വികസന വകുപ്പ് 98 ബോധവല്‍ക്കരണ കാംപയിനുകളും 3520 പരിശോധനകളും നടത്തിയതായി കമേഴ്ഷ്യല്‍ പ്രൊട്ടക്ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ അഹ്മദ് തരിഷ് അല്‍ ഖുബൈസി അറിയിച്ചു. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കിയ സ്ഥാപനങ്ങള്‍ക്കും വാറ്റ് വരുന്നതിന് തൊട്ടുമുമ്പ് അനധികൃതമായി വിലകൂട്ടിയവര്‍ക്കും നോട്ടീസ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. വാറ്റിന്റെ മറവില്‍ അന്യായമായ വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട 505 പരാതികള്‍ ജനുവരിയില്‍ മാത്രം അബൂദബി സാമ്പത്തിക വികസന വകുപ്പിന് ലഭിച്ചിരുന്നു. വാറ്റുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് വകുപ്പിനെ അറിയിക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളെ ആഹ്വാനം ചെയ്തു.

ഇറാഖില്‍ ഐഎസ് ആക്രമണം വീണ്ടും; കിര്‍ക്കുക്കില്‍ 27 സായുധസേനാംഗങ്ങള്‍ കൊല്ലപ്പെട്ടുഇറാഖില്‍ ഐഎസ് ആക്രമണം വീണ്ടും; കിര്‍ക്കുക്കില്‍ 27 സായുധസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

English summary
Fifteen shops in Abu Dhabi were shut down in January for unjustifiably hiking the prices of goods after the introduction of the Value Added Tax (VAT), officials said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X