കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണാ ജോര്‍ജ്ജ് എംഎല്‍എയ്ക്ക് മാധ്യമശ്രീ അവാര്‍ഡ്

Google Oneindia Malayalam News

ചിക്കാഗോ: അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഐക്യവേദിയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നല്‍കുന്ന മാധ്യമശ്രീ അവാര്‍ഡിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകയും ആറന്മുള എം.എല്‍.എയുമായ വീണ ജോര്‍ജിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ, ശില്പം, അമേരിക്കന്‍ പര്യാടനം എന്നിവ അടങ്ങിയതാണ് അവാര്‍ഡ്. നവംബര്‍ 19 നു ഹൂസ്റ്റണില്‍ ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ കമ്മറ്റിയും ഹൂസ്റ്റ ചാപ്റ്ററും ഒരുമിച്ച് ആതിഥ്യമരുളുന്ന ചടങ്ങില്‍ വീണ ജോര്‍ജിനെ ആദരിക്കും.

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ബാബു പോള്‍ ചെയര്‍മാനായി കൈരളി ടി.വി. മാനേജിങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോ ബ്രിട്ടാസ്, ദേശാഭിമാനിയുടെ സ്റ്റേറ്റ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് എന്‍.ആര്‍.എസ്. ബാബു, അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജഡ്ജിങ് കമ്മറ്റിയാണ് വീണ ജോര്‍ജിനെ തെരഞ്ഞെടുത്തത്. എംഎല്‍.എ ആകുന്നതിന് മുന്‍പുള്ള മാധ്യമ ജീവിതത്തിനിടയില്‍ മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് രണ്ടു തവണ ഉള്‍പ്പെടെ മുപ്പതിലധികം പുരസ്‌കാരങ്ങള്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി വീണയെ തേടിയെത്തിയിട്ടുണ്ട്.

veena-madhyamasree

സാമൂഹ്യക്ഷേമ വകുപ്പിന്റെ മഹിളാരത്‌ന അവാര്‍ഡ്, യുവജനക്ഷേമ വകുപ്പിന്റെ വിവേകാനന്ദ പുരസ്‌കാരം, പി. ഭാസ്‌കരന്‍ പുരസ്‌കാരം, ലോഹിതദാസ് അവാര്‍ഡ്, സി.എച്ച് മുഹമ്മദ് കോയ അവാര്‍ഡ്, സുരേന്ദ്രന്‍ നീലേശ്വരം അവാര്‍ഡ്, ഏഷ്യ വിഷന്‍ അവാര്‍ഡ്, ചട്ടമ്പിസ്വാമി പുരസ്‌കാരം, ഫോമാ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2012 അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍നിന്ന് പോയ അഞ്ചു മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളുമായിരുന്നു വീണ. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ രണ്ടു വര്‍ഷത്തോളം ഫിസിക്‌സ് അധ്യാപികയായിരുന്ന വീണ ജോര്‍ജ്, രണ്ടായിരത്തില്‍ കൈരളി ടി.വിയില്‍ നിന്നാണ് മാധ്യമ ജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്.

ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍ എത്തുന്ന കേരളത്തിലെ ആദ്യത്തെ വനിതാ മാധ്യമ പ്രവര്‍ത്തകയാണ് വീണ. ലോകനേതാക്കള്‍, കേന്ദ്രസംസ്ഥാന നേതാക്കള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 400 ലധികം പേരുമായി വീണ അഭിമുഖം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ 2016 ലെ കേരള സംസ്ഥാന പൊതു തെരഞ്ഞെടുപ്പില്‍ ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച്, കേരളാ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കയില്‍ മാധ്യമരംഗത്ത് സജീവമായിട്ടുള്ളവരുടെ ഏക സംഘടനയായ പ്രസ് ക്ലബ് 2010 ലാണ് ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തുത്. ഇതിനോടകം എന്‍.പി. രാജേന്ദ്രന്‍ (മാതൃഭൂമി), ഡി. വിജയമോഹന്‍ (മനോരമ), ജോണി ലൂക്കോസ് (മനോരമ ടിവി), എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്), ടി.എന്‍. ഗോപകുമാര്‍ (ഏഷ്യാനെറ്റ് ടിവി) തുടങ്ങിയവര്‍ക്ക് മാധ്യമശ്രീ അവാര്‍ഡും ജോണ്‍ബ്രിട്ടാസിനു മാധ്യമരത്‌ന അവാര്‍ഡും നല്‍കി.

വീണ ജോര്‍ജിനെ ആദരിക്കുന്ന നവംബര്‍ 19 ന് നടക്കുന്ന ചടങ്ങ് വിജയിപ്പിക്കുന്നതിനു ഇന്ത്യ പ്രസ് ക്ലബ്ബിന്റെ നാഷണല്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടപുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ ടാജ് മാത്യു, ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സുനില്‍ തൈമറ്റം, പ്രസി. ഇലക്റ്റ് മധു കൊട്ടാരക്കര, ജിമോന്‍ ജോര്‍ജ്, ജെയിംസ് വര്‍ഗീസ്, പ്രസ്‌ക്ലബ് ഹൂസ്റ്റ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മറ്റി രൂപീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: ശിവന്‍ മുഹമ്മ (6303630436), ഡോ. ജോര്‍ജ് കാക്കനാ'് (2817238520), അനില്‍ ആറന്മുള (7138827272), ജോയി തുമ്പമ (8329713761), ജോയ്‌സ് തോ്യാമല (9034613953) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

English summary
Veena George MLA honoured with Madhyamasree Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X