കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയകുമാറെന്ന് ശെല്‍വരാജ് എം.എല്‍.എ

Google Oneindia Malayalam News

ബഹറിന്‍: വിഴിഞ്ഞം പദ്ധതിയടക്കം സംസ്ഥാനത്തെ മിക്ക വികസന പ്രവര്‍ത്തികള്‍ക്കും തടസ്സം നില്‍ക്കുന്ന വ്യക്തിയാണ് അരുവിക്കരയിലെ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം.വിജയകുമാറെന്ന് എം.എല്‍.എ ശെല്‍വരാജ് ആരോപിച്ചു. ബഹറിന്‍ മനാമയില്‍ ഒ.ഐ.സി.സി തിരുവന്തപുരം ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കാനെത്തിയ ശെല്‍വരാജ് മാധ്യമ പ്രവര്‍ത്തനു നല്‍കിയ പ്രതേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മണ്ഡലത്തില്‍ എത്ര പേര് മത്സരിച്ചാലും വിജയം യു.ഡി.എഫി ന് മാത്രമായിരിക്കുമെന്നും, സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയായി വിജയകുമാര്‍ മാറിയെന്നും ശെല്‍വരാജ് അഭിപ്രായപ്പെട്ടു. തുറമുഖ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു വിജയകുമാര്‍ എന്നിട്ട് പോലും വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ഒരു കടലാസ് വര്‍ക്ക് പോലും അദ്ധേഹം ചെയ്തിട്ടില്ല ഉത്തരേന്ത്യന്‍ തുറമുഖ ലോബികള്‍ സീതാറാം യെച്ചൂരിയുടേയും പിണറായി വിജയന്റെയും സഹായത്തോടെ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുനിന്ന വ്യക്തിയാണ് എം.വിജയകുമാറെന്നും ശെല്‍വരാജ് തുറന്നടിച്ചു.

mvijayakumar

മത്സരിച്ച് തോല്‍ക്കാന്‍ വേണ്ടി മാത്രം പാര്‍ട്ടിയില്‍ നിലകൊള്ളുന്ന വ്യക്തിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ചെറുപ്പക്കാരുണ്ടായിട്ടും ഇദ്ധേഹത്തെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ചില കോര്‍പ്പറേറ്റുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും ഇത് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടെന്നും അദ്ധേഹം പരിഹസിച്ചു. ബഹറിന്‍ സൗത്ത് പാര്‍ക്ക് റെസ്‌റ്റോറന്റില്‍ നടന്ന ഒ.ഐ.സി.സി തിരുവന്തപുരം ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടത്തിലും കുടുംബ സംഗമത്തിലും ശെല്‍വരാജ് പങ്കെടുത്തു. ചടങ്ങില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.

English summary
Vijayakumar is the most neglected candidate in Aruvikkara says Shelvaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X