കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസാ അപേക്ഷകളിൽ നിരന്തരം തെറ്റുകൾ ആവർത്തിക്കുന്ന ടൈപ്പിംങ് സെൻററുകളുടെ അപേക്ഷകൾ സ്വീകരിക്കില്ല

Google Oneindia Malayalam News

ദുബായ്: വിസ അപേക്ഷ നടപടികൾക്കായി ദുബായിൽ 21 അമർ സേവന കേന്ദ്രങ്ങളാണുള്ളതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്( എമിഗ്രേഷൻ) മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാശിദ് അൽ മറി അറിയിച്ചു. കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളിൽ പുതിയതായി തുറന്ന അമർ കേന്ദ്രങ്ങൾ ഉൽഘാടനം ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്. ഈ വർഷാവസാനത്തോടെ ദുബായിൽ 70 അമർ സെന്ററുകളാണെന്ന് തുറക്കുകയെന്ന് അദ്ധേഹംകൂട്ടിചേര്‍ത്തു.

അതിനിടയിൽ കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ വിസാ അപേക്ഷകളിൽ നിരന്തരമായ തെറ്റുകൾ വരുത്തുന്നവരും, സേവന- സൗകര്യ നിയമവ്യവസ്ഥകൾ പാലിക്കാത്തതുമായ നൂറുകണക്കിന് ടൈപ്പിങ് സെന്ററുകൾക്ക് വിസ ബന്ധിത സേവനം വകുപ്പ് നിർത്തലാക്കിട്ടുണ്ട് . ആ സമയം തന്നെ ഇതിന് പരിഹാരമായി ആളുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കൊണ്ട് ദുബായിലെ വിവിധ ഭാഗങ്ങളിൽ അമർ സെന്ററുകളും ജി ഡിആര്‍ എഫ് എ തുറന്നതായും അധിക്രതർ അറിയിച്ചു.

nri2

ഉപയോക്താക്കൾക്ക് വിസ നടപടികൾക്കായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സിന്റെ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ വിസാ സേവനങ്ങൾ ഒരു സ്ഥലത്ത് നിന്ന് തന്നെ ലഭ്യമാക്കുന്നതാണ് അമർ സേവന കേന്ദ്രങ്ങൾ. ഇവിടെ നിന്ന് നേരിട്ടാണ് വിസ അപേക്ഷകൾ എമിഗ്രേഷൻ വകുപ്പിന് സമർപ്പിക്കുന്നത്. എമിഗ്രേഷൻ വകുപ്പ് ഈ സെന്ററുകൾ വഴി ഇടപാടുകൾ ലളിതവൽക്കരിക്കുകയും സേവനങ്ങളുടെ കാര്യക്ഷമ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവിടങ്ങളിൽ എമിഗ്രേഷൻ സേവനങ്ങൾക്ക് പുറമെ എമിറേറ്റ്‌ ഐഡന്റിറ്റി അതോറിറ്റി, ദുബായ് മുൻസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളുടെയും സേവനങ്ങൾ ലഭിക്കും. കഴിഞ്ഞ ദിവസം നിരവധി അമർ സെന്ററുകളാണ് ഉപയോക്താക്കായി വകുപ്പ് തുറന്നത്. എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയാണ് സേവന കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തത്. 2017 മെയ് മാസത്തിൽ അൽ മുഹൈസിന നാലിലാണ് വിസ അപേക്ഷകൾക്കുള്ള ആദ്യത്തെ സെന്റർ ദുബായിൽ‍ വകുപ്പ് തുറന്നത്.

nri

യു എ ഇ വൈസ് പ്രസിൻഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തുമിന്റെ കാഴ്ചപ്പാടിലൂടെയാണ് ജി ഡി ആർ എഫ് എ ഓരേ സേവന മാത്യകയും സ്മാർട്ട് രീതികളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് അൽ മറി പറഞ്ഞു. അമർ സെന്ററുകൾ വഴി നൽകുന്ന സേവനങ്ങളിൽ ജനങ്ങൾ പൂർണ സന്തുഷ്‌ഠിയാണ് പ്രകടിപ്പിക്കുന്നതെന്ന് അമർ ഹാപ്പിനെസ് സെന്ററുകളുടെ മേധാവി മേജർ സലീം മുഹമ്മദ് ബിൻ അലി പറഞ്ഞു. ഈ വർഷത്തെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 91.453 സേവനങ്ങളാണ് അമർ സെന്റർ വഴി നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾ അമർ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 8005111 എന്ന നന്പറിൽ വിളിക്കുകയോ https://www.amer.ae/contact എന്ന പേര്‍ട്ടല്‍ സന്ദര്‍ശിക്കുകയൊ ചെയ്യാവുന്നതാണ്.

English summary
Visa applications from Typing centres who makes mistakes frequently will not be accepted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X