കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയുടെ ചരിത്രം അനാവരണം ചെയ്യുന്ന വിഷന്‍ എക്‌സിബിഷന് തുടക്കമായി

Google Oneindia Malayalam News

ദുബായ്: യുഎഇയുടെ ചരിത്രം അനാവരണം ചെയ്യുന്ന വിഷന്‍ എക്‌സിബിഷന് ദുബായ് അല്‍ ബാദിയ ഗോള്‍ഫ് ക്ലബില്‍ തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫോട്ടോ എക്‌സിബിഷനില്‍ യുഎഇയുടെ വിവിധ മേഖലകളിലെ നേട്ടങ്ങളാണ് വിശദീകരിക്കുന്നത്.

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് വിഷന്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, വ്യാപാരം തുടങ്ങിയ രംഗങ്ങളിലെ യുഎഇയുടെ വളര്‍ച്ചയും വികാസവും വ്യക്തമാക്കുന്ന അപൂര്‍വ്വ ചിത്രങ്ങളാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കപ്പാസിറ്റി വേള്‍ഡ് മീഡിയാ ദുബായ് അണിയിച്ചൊരുക്കിയ പ്രദര്‍ശനത്തില്‍ അല്‍ ബയാന്‍ ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായ ഇമാദ് ആലാഇദ്ദീന്‍ പകര്‍ത്തിയ അപൂര്‍വ്വ ഫോട്ടോകളും, യുഎഇയിലെ വിവിധ ഭരണകര്‍ത്താക്കളുടെ മികവാര്‍ന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

thevisionopening1

യുഎഇ രാഷ്ട്രപതി കാര്യാലയം, നാഷനല്‍ ആര്‍ക്കൈവ്‌സ് എന്നിവയില്‍ നിന്നുമാണ് പ്രധാനമായും ചിത്രങ്ങള്‍ ശേഖരിച്ചിട്ടുളളത്. ഹുവായ് അറേബ്യ, യുണിയന്‍ പ്രോപ്പര്‍ട്ടീസ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം അരങ്ങേറുന്നത്.

English summary
Vision Exhibition at UAE to know the key milestones of UAE history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X