കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ അഹമ്മദിനോട് ചെയ്തത് ഭരണകൂട ഭീകരത: വിവി പ്രകാശ്

Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ദേശീയ അദ്ധ്യക്ഷനും ഏറ്റവും നല്ല നയതന്ത്രജ്ഞനുമായ ഇന്ത്യയുടെ വിശ്വ പൗരനോട് ചെയ്തത് ഫാസിസിസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് കുറ്റപ്പെടുത്തി.

ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസ്സിസ്റ്റ് ഭരണ കൂടത്തിന്റെ ഭീകരമുഖമാണ് തന്റെ മരണത്തിലൂടെ ഇ.അഹമ്മദ് എന്ന നേതാവ് നമുക്ക് മുന്നില്‍ തുറന്ന് കാട്ടിയത്. വിശ്വ പൗരന്റെ അന്ത്യ നിമിഷം നമുക്ക് നല്‍കുന്ന പാഠം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിചെര്‍ത്തു. ആധുനിക മലബാറിന്റെ വികസന ശില്‍പ്പി എന്നറിയപെടുന്ന ഇ.അഹമ്മദ്, ഒരിക്കല്‍ പോലും തന്റെ പ്രസ്താവനകള്‍ മാറ്റി പറയുകയോ തിരുത്തുകയോ ചെയ്യേണ്ടി വന്നിട്ടില്ല.

photo-----

മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഇ അഹമദ് എന്ന രഷ്ട്രീയ നേതാവ് വ്യത്യസ്ത്തനാകുന്നതും അവിടെയാണ്. സ്ഥലവും സാഹചര്യവും നോക്കി അതിനനുസരിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും, പറയുന്ന കാര്യം കൃത്യതയോടും തന്റെടത്തോടെയും ആരുടെ മുന്നിലും സധൈര്യം പറയുകയും ചെയ്ത നേതാവാണ് ഇ.അഹമ്മദ് സാഹിബ് എന്നും പ്രകാശ് വ്യക്തമാക്കി.

photo1

അദ്ദേഹത്തിന്റെ പൊതുജീവിതം പുതു തലമുറ മാതൃകയാക്കണം എന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ആക്റ്റിംഗ് ജന:സെക്രട്ടറി ഇസ്മായില്‍ ഏറാമല, മാധ്യമ പ്രവര്‍ത്തകന്‍ ചാര്‍ലി ബെഞ്ചമിന്‍, മുസ്തഫ തിരൂര്‍, ഹസൈനാര്‍ തോട്ടുംഭാഗം, ആര്‍.ഷുക്കൂര്‍, പുന്നക്കല്‍ മുഹമ്മദാലി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്രാ എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി വി.കെ റഷീദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ നേതാക്കളായ കെ.പി.എ സലാം, ഇ.ആര്‍ അലി മാസ്റ്റര്‍,നിഹ്മതുള്ള മങ്കട, സിദ്ദീഖ് കാലൊടി, ഓ.ടി സലാം, ജമാല്‍ മഞ്ചേരി, കരീം കാലടി, കുഞ്ഞുമോന്‍ എരമംഗലം, ഹംസു കാവണ്ണയില്‍ എന്നിവര്‍ സന്നിതരയിരുന്നു. പി.വി നാസര്‍ സ്വാഗതവും മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.

English summary
VV Prakash about E Ahamed's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X