കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ വെയര്‍ഹൗസ് സെയില്‍ ആരംഭിച്ചു: ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് മികച്ച വില,

ദുബായില്‍ വെയര്‍ഹൗസ് സെയില്‍ ആരംഭിച്ചു: ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് മികച്ച വില,

  • By Desk
Google Oneindia Malayalam News

ദുബായ്: ലോകോത്തര ബ്രാന്‍ഡുകള്‍ മിതമായ വിലക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ദുബായ് കറാമയില്‍ കോസ്മോസ് വെയര്‍ഹൗസ് സെയില്‍ എന്ന പേരില്‍ വാണിജ്യ വിപണന മേള ആരംഭിച്ചതായ് കോസ്‌മോസ് മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 (ഞായര്‍) മുതല്‍ ആരംഭിക്കുന്ന മേള അടുത്ത മാസം 25 വരെ നീണ്ടുനില്‍ക്കും. കറാമയിലെ വലിയ പോസ്റ്റോഫീസിന് എതിര്‍വശമുള്ള കോസ്മോസ് സ്പോര്‍ട്സ് ഷോറൂമിന്റെ പിറകില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് സെയില്‍മേള.

<strong>ഹുക്ക വലിക്കുന്ന ഹനാൻ, വീണ്ടും സൈബർ ആക്രമണം, മീന്‍ വെള്ളം തലയില്‍ കമിഴ്ത്തുമെന്ന് ഹനാൻ</strong>ഹുക്ക വലിക്കുന്ന ഹനാൻ, വീണ്ടും സൈബർ ആക്രമണം, മീന്‍ വെള്ളം തലയില്‍ കമിഴ്ത്തുമെന്ന് ഹനാൻ

ദുബായ് കിരിടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഫിറ്റ്‌നസ് ചലഞ്ചിന്റെ പിന്തുണ പ്രഖ്യാപിച്ചാണ് ഉപഭോക്താക്കള്‍ക്ക് മികച്ച വിപണി വില നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കോ.ചെയര്‍മാന്‍ എകെ ഫൈസല്‍ വ്യക്തമാക്കി. കോസ്‌മോസ് സ്‌പോര്‍ട്‌സിന്റെ ഏറ്റവും പുതിയ ശാഖ ദുബായ് ഖിസൈസിലെ അല്‍ മദീന മാളില്‍ നടന്‍ നിവിന്‍ പോളി ഉദ്ഘാടനം ചെയ്തു.

cosmo-1

കൂടുതല്‍ താമസിയാതെ ഷാര്‍ജയില്‍ മറ്റൊരു ശാഖയും യുഎഇ യിലെ വിവിധ എമിറേറ്റുകളിലായ് കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും അധിക്രതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഇ കെ നിഷാദ്, എം ഡി മുഹമ്മദ് സാലി, സി ഇ ഒ വസീം, ഹോള്‍സെയില്‍ മേധാവി ഷാനവാസ് പങ്കെടുത്തു.

English summary
warehouse sale in Dubai started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X