കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പുരോഗതിക്ക് തടസ്സം അഴിമതി; അഴിമതിക്കാര്‍ക്കെതിരേ പോരാട്ടം തുടരുമെന്ന് സൗദി രാജാവ്

  • By Desk
Google Oneindia Malayalam News

റിയാദ്: രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന അഴിമതിയാണെന്നും അതിനെതിരേ നീതിപൂര്‍വകവും ധീരവുമായി പോരാട്ടം തുടരുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കി.

വാനഗവേഷണത്തില്‍ വന്‍ നേട്ടവുമായി ഖത്തര്‍; ഗവേഷകര്‍ കണ്ടെത്തിയ പുതിയ ഗ്രഹം ഖത്തര്‍ -6ബി

സ്വകാര്യപങ്കാളിത്തം ശക്തിപ്പെടുത്തും

സ്വകാര്യപങ്കാളിത്തം ശക്തിപ്പെടുത്തും

എണ്ണയുടെ മേലുള്ള സാമ്പത്തിക വ്യവസ്ഥയുടെ അമിത ആശ്രയത്വം കുറച്ചുകൊണ്ടുവരാനുള്ള നടപടികളുമായി രാജ്യം മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ സ്വകാര്യമേഖലയെ പങ്കാളിയാക്കുന്നതിനുള്ള നടപടികള്‍ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷന്‍ 2030മായി മുമ്പോട്ടുപോകും

വിഷന്‍ 2030മായി മുമ്പോട്ടുപോകും

എണ്ണയേതര മേഖലകളില്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപം നല്‍കിയ വിഷന്‍ 2030 പരിഷ്‌ക്കരണ പദ്ധതികളുമായി ശക്തമായി മുന്നോട്ടുപോവുമെന്നും സൗദി രാജാവ് ശൂറാ കൗണ്‍സിലില്‍ പ്രഖ്യാപിച്ചു. സിനിമാ മേഖലയുള്‍പ്പെടെ എന്റര്‍ടെയിന്‍മെന്റ് വ്യവസായവും വിനോദസഞ്ചാരമേഖലയും വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഇതിനകം രാജ്യം ആരംഭിച്ചുകഴിഞ്ഞു.

 അഴിമതി തുടച്ചുനീക്കും

അഴിമതി തുടച്ചുനീക്കും

എന്നാല്‍ രാജ്യത്ത് വ്യാപകമായ അഴിമതിയാണ് സാമ്പത്തിക വികാസത്തിന് ഭീഷണിയായി നില്‍ക്കുന്നത്. ദൈവസഹായത്തോടെ, അതിനെ നേരിടാന്‍ രാജ്യം തീരുമാനിച്ചിരിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പുരോഗതിയും നവോത്ഥാനവും കൊണ്ടുവരാന്‍ നീതിപൂര്‍വകവും ധീരവുമായ നിലപാടുകള്‍ രാജ്യം എടുത്തുവരികയാണ്. ഇതിന്റെ ഭാഗമായാണ് അഴിമതിക്കെതിരായ ഉന്നതതല കമ്മിറ്റി രൂപീകരിച്ച് നടപടികള്‍ ആരംഭിച്ചതെന്നും രാജാവ് വ്യക്തമാക്കി.

ഫലസ്തീന്‍ രാഷ്ട്രം അവകാശം

ഫലസ്തീന്‍ രാഷ്ട്രം അവകാശം

കിഴക്കന്‍ ജെറൂസലേം ഫലസ്തീനികള്‍ക്കവകാശപ്പെട്ടതാണെന്നും അത് തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാനുമുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരേ അന്താരാഷ്ട്ര പ്രതിഷേധം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് സൗദി അറേബ്യയും രംഗത്തെത്തിയത്.

യു.എസ് നിലപാട് പക്ഷപാതപരം

യു.എസ് നിലപാട് പക്ഷപാതപരം

മേഖലയിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണണമെന്ന് സല്‍മാന്‍ രാജാവ് തന്റെ ശൂറാ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. അവയില്‍ ഏറ്റവും പ്രധാനമാണ് ഫലസ്തീന്‍ പ്രശ്‌നം. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശം വകവച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവകാശത്തിനെതിരായ അത്യന്തം പക്ഷപാതപരമായ നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റിന്റേതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അത് അന്താരാഷ്ട്ര ഉറപ്പുകള്‍ക്ക് വിരുദ്ധമാണെന്നും അറിയിച്ചു.

English summary
Corruption undermines societies and prevents their development and growth, and Saudi Arabia is determined to confront it, King Salman said on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X