കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് റദ്ദാക്കല്‍; ലക്ഷങ്ങള്‍ കൈയ്യില്‍ കുടുങ്ങി പ്രവാസികള്‍!!!

എണ്ണിത്തിട്ടപ്പെടുത്തിയ പണം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുവാനുള്ള പരക്കം പാച്ചിലിലാണ് ചിലര്‍.

Google Oneindia Malayalam News

ദുബായ്: സാമ്പത്തീക പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍ത്തലാക്കിയ 1000, 500 ഇന്ത്യന്‍ കറന്‍സികളുടെ കൈമാറ്റം ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിര്‍ത്തിവെച്ചു. സാധാരണ ഗതിയില്‍ നാട്ടില്‍ നിന്നും മടങ്ങുന്നവരുടെ കൈവശവും സന്ദര്‍ശന വിസയിലെത്തിയവരുടെ കൈവശവും ഇത്തരത്തിലുള്ള നോട്ടുകള്‍ വ്യാപകമാണ്.

Read Also: രാജ്യത്തെ തോല്‍പിക്കാന്‍ അമ്പലങ്ങളും? സഹകരണ ബാങ്കുകള്‍ക്കുള്ള പണി പിറകേ വരുന്നുണ്ട്

Read Also: ആരു പറഞ്ഞു പണി തീര്‍ന്നെന്ന്, 1000 തിരിച്ചുവരും, പുതിയ മുഖവുമായി

Read Also: മോദി പറയുന്നത് കേള്‍ക്കൂ.. 2 രൂപ 1 ഡോളറാകും.. 90 ദിവസം കൊണ്ട് ഇന്ത്യ രണ്ടാം നമ്പറാകും.. ഇപ്പോള്‍ 39!

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന രാത്രി മുതല്‍ ഗള്‍ഫിലെ എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യന്‍ നോട്ടുകളുടെ വിനിമയം നിര്‍ത്തലാക്കി. 100 അടക്കമുള്ള മറ്റ് കറന്‍സികള്‍ക്ക് നിയമം ബാധകമല്ലെങ്കിലും തല്‍കാലം എല്ലാ ഇന്ത്യന്‍ കറന്‍സികളുടെ വിനിമയവും നിര്‍ത്തിവെക്കാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വ്യക്തമാക്കി. ചില എക്‌സ്‌ചേഞ്ചുകള്‍ ഇത്തരത്തില്‍ നോട്ടുകള്‍ മാറ്റി നല്‍കുന്നുണ്ട് എന്ന സോഷ്യല്‍ മീഡിയയിലൂടെയുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

currency-14

എന്നാല്‍ വലിയ എക്‌സ്‌ചേഞ്ചുകള്‍ ഒന്നും തന്നെ 1000, 500 കറന്‍സികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. എണ്ണിത്തിട്ടപ്പെടുത്തിയ പണം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുവാനുള്ള പരക്കം പാച്ചിലിലാണ് ചിലര്‍. ലക്ഷക്കണക്കിന് രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി എക്‌സ്‌ചേഞ്ചിനെ സമീപിച്ചവരും കൂട്ടത്തിലുണ്ട്.

Read Also: ഒരീച്ച പോലും അറിഞ്ഞില്ല, മോദിയുടേത് യഥാര്‍ത്ഥ രാജതന്ത്രം, മന്ത്രിമാരും ശരിക്കും ഞെട്ടി

നാട്ടില്‍ വെച്ച് നടത്തിയ ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ഗള്‍ഫില്‍ വെച്ച് കൈമാറിയവരും. ഇടപാടുകളിലെ കമ്മീഷന്‍ എന്ന രീതിയില്‍ കൈയ്യിലെത്തിയ ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ള പ്രവാസികളുമാണ് ഏറെ ആശങ്കയിലാക്കിയിരിക്കുന്നത്.

English summary
What NRI's can do with Rs500 and Rs1,000 notes?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X