കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാസല്‍ഖൈമ: റംസാനില്‍ വിശ്വാസികളുടെ നന്മയെ ചൂഷണം ചെയ്ത് പണം തട്ടാന്‍ യാചകര്‍

Google Oneindia Malayalam News

റാസല്‍ഖൈമ: റംസാന്‍ മാസം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം നിറഞ്ഞതാണ്. ദാന, ധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യപ്രവര്‍ത്തിയായി കണക്കാക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വിശ്വാസികളുടെ നന്‍മയെ ചൂഷണം ചെയ്യുന്നവരുടെ എണ്ണവും റംസാന്‍ മാസത്തില്‍ കൂടും. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ റംസാന്‍ വ്രതം തുടങ്ങുന്നതോടെ യാചകരുടെ എണ്ണവും പെരുകും. ഇവരില്‍ പലരും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് ഞെട്ടിയ്ക്കുന്ന വസ്തുത.

വിവിധ രാജ്യങ്ങളില്‍ നിന്നെത്തി റാസല്‍ഖൈമയില്‍ ഭിക്ഷാടനം നടത്തിയ 20പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റംസാന്‍ 15 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇത്രയും അറസ്റ്റുണ്ടായത്. യാചകര്‍ക്കെതിരായ ക്യാമ്പയിനും എമിറേറ്റില്‍ ആരംഭിച്ചിട്ടുണ്ട്. സഹായം അര്‍ഹിയ്ക്കുന്നവര്‍ക്കാണ് അത് നല്‍കേണ്ടതെന്നാണ് ക്യാമ്പയിനില്‍ പറയുന്നത്.

Beggar

പട്രോളിംഗ് ഉള്‍പ്പടെയുള്ളവ ശക്തമാക്കിയാണ് അനര്‍ഹരായ, തട്ടിപ്പുകാരായ യാചകരെ അധികൃതര്‍ നേരിടാനൊരുങ്ങുന്നത്. റംസാന്‍ വ്രതം തുടങ്ങുന്നതോടെ ഇക്കൂട്ടര്‍ക്കും ഭിക്ഷയായി ധാരാളം പണം ലഭിയ്ക്കാറുണ്ട്. ഇത്തരം യാചകരെപ്പറ്റി പരാതിയുള്ളവര്‍ക്ക് 050 9229667 എന്ന നമ്പരില്‍ വിളിച്ച് പരാതി രേഖപ്പെടുത്താവുന്നതാണ്.

English summary
Why beggars frequent crowded places during Ramadan.20 beggars arrested by RAK Police in first 15 days of Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X