കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര നേട്ടവുമായി ഗള്‍ഫ് രാജ്യങ്ങള്‍; യുഎഇയും ഖത്തറും ബഹ്‌റൈനും... പ്രവാസികളുടെ ഇഷ്ടം!!

Google Oneindia Malayalam News

ദുബായ്: പ്രവാസികളുടെ ഇഷ്ടലോകമാണ് ഗള്‍ഫ്. പ്രത്യേകിച്ചും യുഎഇ. അടുത്ത കാലത്തായി ഖത്തറിലേക്കുള്ള പ്രവാസി ഒഴുക്കും ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് കാലത്ത് ഏറെ പ്രതിസന്ധിയിലായപ്പോഴും പ്രവാസികള്‍ ഗള്‍ഫിലേക്ക് എത്താന്‍ കൊതിച്ചിരുന്നു. ഗള്‍ഫില്‍ രോഗവ്യാപനം ശക്തമാണ് എന്നറിഞ്ഞിട്ടും അങ്ങോട്ടുള്ള യാത്ര തേടി പ്രവാസികള്‍.

എന്താണ് പ്രവാസികളെ ഇത്രയും ആകര്‍ഷിക്കുന്ന ഘടകം. മരുഭൂമിയിലെ മരുപ്പച്ചയായി എല്ലാ പ്രവാസികളും ഗള്‍ഫ് മേഖലയെ കാണുന്നുണ്ടോ. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് പ്രവാസികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ മൂന്ന് ജിസിസി രാജ്യങ്ങള്‍ ഉണ്ട് എന്നാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ജോസഫ് വിജയ് എന്നും നാന്‍... ദളപതി മുഖ്യമന്ത്രി!! രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി പോസ്റ്റര്‍ജോസഫ് വിജയ് എന്നും നാന്‍... ദളപതി മുഖ്യമന്ത്രി!! രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി പോസ്റ്റര്‍

1

ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനും ജീവിക്കാനും സാധ്യമെന്ന് പ്രവാസികള്‍ കരുതുന്ന രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം എച്ച്എസ്ബിസി പുറത്തുവിട്ടു. ഇതില്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങളാണുള്ളത്. യുഎഇ നാലാംസ്ഥാനത്താണ്. ബഹ്‌റൈന്‍ എട്ടാം സ്ഥാനത്തും ഖത്തര്‍ ഒമ്പതാം സ്ഥാനത്തുമുണ്ട്.

2

പ്രവാസ ലോകത്ത് നടത്തിയ പഠനമാണ് എച്ച്എസ്ബിസി എക്‌സ്പാറ്റ് എക്‌സ്‌പ്ലോറല്‍ 14ാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്. വിദേശത്ത് ജീവിക്കുന്ന 20000ത്തിലധികം പേരില്‍ നിന്നുള്ള അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യുഎഇയില്‍ സര്‍വ്വെയുടെ ഭാഗമായ 82 ശതമാനം പേരും പറഞ്ഞത് ജോലി ചെയ്യാനും ജീവിക്കാനും അനിയോജ്യമായ രാജ്യമാണ് യുഎഇ എന്നാണ്.

3

കൂടുതല്‍ സാമ്പത്തിക ഭദ്രത കൊതിക്കുന്ന പ്രവാസിയും യുഎഇയില്‍ വിശ്വാസമര്‍പ്പിച്ചാണ് മുന്നോട്ട് പോകുന്നത്. അടുത്ത 12 മാസത്തിനകം യുഎഇയില്‍ നിന്ന് കൊവിഡ് പൂര്‍ണമായും അകലുകയും സാധാരണ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും പ്രവാസികള്‍ കരുതുന്നു. പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് സ്വിറ്റ്‌സര്‍ലാന്റ്, ആസ്‌ത്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ്.

4

യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ 53 ശതമാനവും കരുതുന്നത് തങ്ങളുടെ വരുമാനം വൈകാതെ വര്‍ധിക്കുമെന്നാണ്. നല്ല ഭാവി പ്രതീക്ഷിക്കുന്നത് 57 ശതമാനം ആളുകളാണ്. നേരത്തെയുള്ള സര്‍വ്വെയില്‍ യുഎഇ 14ാം സ്ഥാനത്തായിരുന്നു. പുതിയ പഠന റിപ്പോര്‍ട്ടില്‍ യുഎഇ പത്ത് സ്ഥാനങ്ങള്‍ മറികടന്നാണ് നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നത്.

മലപ്പുറത്ത് മൂന്നാര്‍ യാത്ര വന്‍ ഹിറ്റ്!! ഒഴുകിയെത്തി കുടുംബങ്ങളും സ്ത്രീകളും... ഇനി മലക്കപ്പാറയിലേക്കുംമലപ്പുറത്ത് മൂന്നാര്‍ യാത്ര വന്‍ ഹിറ്റ്!! ഒഴുകിയെത്തി കുടുംബങ്ങളും സ്ത്രീകളും... ഇനി മലക്കപ്പാറയിലേക്കും

5

1940കളില്‍ ഒരു ചെറിയ മല്‍സ്യബന്ധന കേന്ദ്രം മാത്രമായിരുന്ന യുഎഇ, എണ്ണ കണ്ടെത്തിയതോടെയാണ് അതിവേഗ വളര്‍ച്ചയുടെ പാതയിലേക്ക് കടന്നത്. ദീര്‍ഘദൃഷ്ടിയുള്ള ഭരണകര്‍ത്താക്കള്‍ കൂടിയായതോടെ യുഎഇയുടെ പുരോഗതി കുതിക്കുകയായിരുന്നു. ഇന്ന് ലോകത്തെ പ്രധാന വ്യാപാര കേന്ദ്രം, കപ്പല്‍ തുറമുഖം, വ്യോമയാന കേന്ദ്രം, ബിസിനസ് കേന്ദ്രം എല്ലാമായി യുഎഇ മാറി. ഒട്ടേറെ വിദേശികളാണ് യുഎഇയില്‍ സ്ഥിരതാമസത്തിന് കൊതിക്കുന്നത്.

6

നല്ല വരുമാനമാണ് യുഎഇയിലേക്ക് വിദേശികള്‍ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. ജോലിയില്‍ അതിവേഗ വളര്‍ച്ചയുണ്ടാകുന്നു എന്നതാണ് മറ്റൊരു കാര്യം. ജീവിത നിലവാരം മെച്ചപ്പെടുന്നു എന്നാണ് മൂന്നാമത്തെ കാര്യമെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിനസ് തുടങ്ങുന്നതിനുള്ള സൗഹൃദ അന്തരീക്ഷമാണ് വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ ഒരുകാരണം.

ഉല്‍സവപ്പറമ്പില്‍ വെളിച്ചപ്പാടായി മീര ജാസ്മിന്‍; ലോഹിതദാസിന്റെ നടക്കാതെ പോയ സ്വപ്നം

7

കോലാഹലങ്ങളും സംഘര്‍ഷങ്ങളും സമരങ്ങളുമില്ലാത്ത രാജ്യമായതിനാല്‍ സമാധാന ജീവിതം ആഗ്രഹിക്കുന്നവരെയും യുഎഇയിലേക്ക് ആകര്‍ഷിപ്പിക്കുന്നു. ലോകത്തെ ഏത് വസ്തുവിന്റെയും ഫസ്റ്റ് ക്വാളിറ്റി പ്രൊഡക്ട് യുഎഇയില്‍ കിട്ടുമെന്നാണ് ചില പ്രവാസിളുടെ പ്രതികരണം. ഭരണാധികാരികളെ പുകഴ്ത്തിയാണ് ചില പ്രവാസികള്‍ സംസാരിക്കാറ്. പോലീസ് സംവിധാനത്തിലെ മികവാണ് ചിലര്‍ സൂചിപ്പിച്ചത്. മികവ് തെളിയിച്ചവരെ കൂടെ നിര്‍ത്താന്‍ അടുത്തകാലത്തായി യുഎഇ ഗോള്‍ഡന്‍ വിസയും അനുവദിക്കുന്നുണ്ട്.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
Why More Expats Like to Live and Work in GCC Countries Including UAE, Bahrain, Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X