കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയേകി ഫുട്ബാള്‍ കളിയുമായി വനിതകള്‍

Google Oneindia Malayalam News

ദുബായ്: ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ദുബായില്‍ ഗ്ലോബല്‍ ഗോള്‍സ് വേള്‍ഡ് കപ്പ് നടന്നു. സസ്റ്റെയ്‌നബള്‍ സിറ്റിയിലെ കളിക്കളത്തില്‍ സാക്ഷാല്‍ ലോകകപ്പ് കളിക്കുന്നതിനെക്കാള്‍ ആവേശത്തിലായിരുന്നു വനിതാ കളിക്കാര്‍. മധ്യപൂര്‍വേഷ്യയിലെ ആദ്യത്തെ വനിതാ ലോക ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ വീറും വാശിയും ഓരോ നീക്കത്തിലും പ്രകടമായിരുന്നു.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 150 ഓളം സ്ത്രീകളാണ് ലോകകപ്പ് കളിക്കാനെത്തിയത്. അഞ്ചു മുതല്‍ എട്ടുവരെ അംഗങ്ങളുള്ള 24 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ലോകത്തെ മാറ്റിമറിക്കാന്‍ എക്യരാഷ്ട്ര സഭ മുേന്നാട്ടുവച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മല്‍സരം നടത്തിയത്. സാധാരണ ഫുട്ബാള്‍ മല്‍സരം പോലെയായിരുന്നില്ല ഈ മല്‍സരം. അഞ്ച് പേരടങ്ങുന്ന 24 വനിതാ ടീമുകളാണ് മല്‍സരത്തിന് ഇറങ്ങിയത്. ഓരോ കളിയും ആറ് മിനിറ്റില്‍ അവസാനിച്ചു.

nroi

ഇവിടെ വിജയിക്കുന്നവര്‍ അടുത്ത സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ പൊതു സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഫൈനലില്‍ മല്‍സരിക്കും. ഐക്യരാഷ്ട്ര സഭ അമ്പാസഡര്‍ കൂടിയായ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമും പങ്കെടുത്തു. ചില സമയം റഫറിയുടെ വേഷത്തില്‍ കളി നിയന്ത്രിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ഫുട്ബാള്‍ ഉപയോഗിച്ചായിരുന്നു മത്സരം വെള്ളിയാഴ്ച വൈകിട്ട് നാലിന് തുടങ്ങിയ മല്‍സരം രാത്രി ഒമ്പതിനാണ് അവസാനിച്ചത്.

തിരൂരിൽ കുഴൽപ്പണവേട്ട; 44 ലക്ഷംരൂപയുടെ കുഴല്‍പണവുമായി വേങ്ങര സ്വദേശി അറസ്റ്റില്‍തിരൂരിൽ കുഴൽപ്പണവേട്ട; 44 ലക്ഷംരൂപയുടെ കുഴല്‍പണവുമായി വേങ്ങര സ്വദേശി അറസ്റ്റില്‍

English summary
Women's football to support sustainable United Nation's aim on development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X