കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മാറ്റത്തിന്റെ കാറ്റ്; ചരിത്രത്തിലാദ്യമായി സ്ത്രീകളെക്കൊണ്ട് നിറഞ്ഞ് സൗദി സ്റ്റേഡിയം

സൗദിയില്‍ മാറ്റത്തിന്റെ കാറ്റ്; ചരിത്രത്തിലാദ്യമായി സ്ത്രീകളെക്കൊണ്ട് നിറഞ്ഞ് സൗദി സ്റ്റേഡിയം

  • By Desk
Google Oneindia Malayalam News

റിയാദ്: ഇതുവരെയില്ലാത്ത കാഴ്ചയ്ക്കായിരുന്നു സൗദി സ്റ്റേഡിയം ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. നൂറുകണക്കിന് സ്ത്രീകളാല്‍ തിങ്ങിനിറഞ്ഞ് കിംഗ് ഫഹദ് സ്റ്റേഡിയം. യാഥാസ്ഥിതിക രീതികള്‍ പിന്തുടരുന്ന സൗദിയില്‍ ഇതിനു മുമ്പൊരിക്കലും സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

ആഹ്ലാദത്തോടെ സ്ത്രീകളും

ആഹ്ലാദത്തോടെ സ്ത്രീകളും

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം ഒരുമിച്ചുകൂടുന്നതില്‍ വിലക്കുള്ള രാജ്യമാണ് സൗദി. സൗദി അതിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ ആഹ്ലാദിക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സന്തോഷിക്കാന്‍ ഇങ്ങനെയൊരു അവസരം ലഭിച്ചത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ നാടന്‍ സംഗീതത്തിനും വെടിമരുന്നിന്റെ ദൃശ്യവിസ്മയത്തോടുമൊപ്പം തടിച്ചുകൂടിയ സ്ത്രീകളുടെ മനസ്സും ആനന്ദാതിരേകത്താല്‍ തുള്ളിച്ചാടി.

തുല്യ അവകാശം തന്റെ സ്വപ്നം

തുല്യ അവകാശം തന്റെ സ്വപ്നം

സൗദി ചരിത്രത്തെക്കുറിച്ചുള്ള നാടകവും മറ്റു സംഗീതപരിപാടികളും അവര്‍ കുടുംബസമേതം ആസ്വദിച്ചു. ഇനിമുതല്‍ സ്റ്റേഡിയങ്ങളിലേക്ക് തങ്ങള്‍ക്ക് പ്രവേശന വിലക്ക് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്ന് തബൂക്കില്‍ നിന്നുള്ള ഉമ്മു അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കുന്ന ഒരു കാലഘട്ടത്തെ കുറിച്ചാണ് തന്റെ സ്വപ്‌നമെന്നും അവര്‍ പറഞ്ഞു.

 സൗദി വിഷന്‍ 2030

സൗദി വിഷന്‍ 2030

വാഹനമോടിക്കാന്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് വിലക്ക് നിലവിലുള്ള രാജ്യമായ സൗദി, അതിന്റെ 2030 വിഷന്റെ ഭാഗമായി ഇത്തരം വിലക്കുകളില്‍ ഇളവ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് പുരുഷന്‍മാരോടൊപ്പം സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ച സൗദിയുടെ നടപടി വീക്ഷിക്കപ്പെടുന്നത്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് വലിയ പ്രോല്‍സാഹനം അടുത്തകാലത്തായി സൗദിയില്‍ ലഭിച്ചുവരുന്നുണ്ട്.

 ആഘോഷത്തില്‍ കുളിച്ച് സൗദി

ആഘോഷത്തില്‍ കുളിച്ച് സൗദി

ഖത്തര്‍, യമന്‍, ഇറാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് സൗദി കടന്നുപോകുന്നതെങ്കിലും ദേശീയദിനാഘോഷത്തിന്റെ പകിട്ടിനെ അത് ബാധിച്ചിട്ടില്ല. പച്ചവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്നൊഴുകിവരുന്ന ദേശഭക്തി ഗാനങ്ങളാല്‍ അന്തരീക്ഷം മുഖരിതമാണിവിടെ. എവിടെയും ഉല്‍സവച്ഛായ. കൊടിതോരണങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും കൊണ്ടലംകൃതമായ തെരുവുകള്‍. ദേശീയ പതാകയും ദേശീയ നേതാക്കളുടെ ചിത്രങ്ങളുള്ള സ്റ്റിക്കറുകളുമായി ചീറിപ്പായുന്ന കാറുകള്‍.

 മാറ്റത്തിനു പിന്നില്‍ കിരീടാവകാശി

മാറ്റത്തിനു പിന്നില്‍ കിരീടാവകാശി

മേഖലയിലും അന്താരാഷ്ട്രതലത്തിലും അംഗീകരിക്കപ്പെടുന്ന രാജ്യമായി മാറാന്‍ സൗദി അറേബ്യക്ക് സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 81 കാരനായ പിതാവ് സല്‍മാന്‍ രാജാവിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന 32 കാരന്‍ മുഹമ്മദ് രാജകുമാരനാണ് നിലവില്‍ സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിഷന്‍ 2030യുമായി ബന്ധപ്പെട്ട വികസന-പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

English summary
Hundreds of women thronged a sports stadium for the first time to mark Saudi Arabia’s national day on Saturday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X