കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കടത്തിയ യുവതിക്ക് 7 വര്‍ഷം തടവും അമ്പതിനായിരം പിഴയും വിധിച്ചു

Google Oneindia Malayalam News

ഷാര്‍ജ: പെരുമാറ്റത്തില്‍ സംശയം തോന്നി വിമാനത്താവളത്തില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതിയില്‍ നിന്നും ഷാര്‍ജ പോലീസ് മയക്കുമരുന്ന് കണ്ടെത്തി. നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഏതാണ്ട് 8400 ഓളം ക്യാപ്‌സൂളുകളാണ് അരയില്‍ ഒളിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഏഴ് വര്‍ഷം തടവിനും 50,000 ദിര്‍ഹം പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. സാധാരണ രോഗത്തിനുള്ള ഗുളികകളാണെന്ന് തെറ്റിദ്ദരിപ്പിച്ചാണ് ഇത് തന്റെ കൈവശം മറ്റൊരാള്‍ തന്നുവിട്ടതെന്നും ഗുളികളുടെ എണ്ണം വര്‍ദ്ദിച്ചതിനാല്‍ അധിക്രതര്‍ അനുവധിക്കില്ലന്ന് പറഞ്ഞാണ് അരയില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടതെന്നും യുവതി കോടതിയില്‍ പറഞ്ഞു.

drug-bahrain

വിമാനത്താവളത്തിന് പുറത്തെത്തിയാല്‍ വിളിക്കേണ്ട നമ്പരും തനിക്ക് തന്നിട്ടുണ്ടെന്നും കൊണ്ടു വരുന്നതിനുള്ള പ്രതിഫലം അയാള്‍ നല്‍കുമെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി. മയക്കുമരുന്ന് കടത്തുകാരുടെ ചതിയില്‍ യുവതിപെട്ടതാണെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ പറഞ്ഞുവെങ്കിലും ഇതുതെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ല. പാക്കിസ്ഥാന്‍ സ്വദേശിനിയാണ് യുവതി.

English summary
Women with 8400 heroin capsules in gut held at Sharjah Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X