കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുണ്ട വലകൾ സമൂഹത്തിന് വലിയ ഭീഷണിയാവുന്നു; സൈബർ കുറ്റ ക്യത്യങ്ങളുടെ വ്യാപ്തി വിശദീകരിച്ച് ലോക ഇന്റർപോൾ സമ്മേളനം.

  • By Desk
Google Oneindia Malayalam News

ദുബായ്: സമൂഹത്തിനും രാജ്യത്തിനും ഏറെ വലിയ പ്രത്യാഘാതങ്ങൾ സ്യഷ്ടിക്കുന്ന രീതിയിലാണ് ലോകത്ത് സൈബർ കുറ്റക്യത്യങ്ങളുടെ തോത് വർദ്ധിച്ച് കൊണ്ടിരിക്കുന്നതെന്ന് ദുബായിൽ ആരംഭിച്ച ഇൻറർപോൾ ജനറൽ അസംബ്ളി അഭിപ്രായപ്പെട്ടു. ഭീകര പ്രവർത്തനം മുതൽ മയക്ക് മരുന്ന് വ്യാപാരം വരെ ഇൻറർനെറ്റിനെ മറയാക്കിയാണ് ലോകത്ത് അരങ്ങ് തകർക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെങ്കിൽ ആധുനിക നിലവാരത്തിലുള്ള സംവിധാനങ്ങളും പരിശീലനവും പോലീസ് സേനയ്ക്ക് നൽകേണ്ടി വരുമെന്നും സമ്മേളനം വിലയിരുത്തി.

<strong>ശബരിമലയിൽ പോലീസിനെക്കൊണ്ട് നടക്കില്ലെങ്കിൽ കേന്ദ്ര സേന? നിർണായക നീക്കം, ബിജെപി വെട്ടിലാകും!</strong>ശബരിമലയിൽ പോലീസിനെക്കൊണ്ട് നടക്കില്ലെങ്കിൽ കേന്ദ്ര സേന? നിർണായക നീക്കം, ബിജെപി വെട്ടിലാകും!

സൈബർ ലോകത്ത് കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നവർ ഈ മേഖലയിൽ അതിവിദഗ്ധരായാണ് . അത്കൊണ്ട് തന്നെ ഇത്തരക്കാരെ നേരിടണമെങ്കിൽ നവീനമായ ആശയങ്ങളും നൂതന സംവിധാനങ്ങളും കൂടിയേതീരുവെന്നും ഇൻറർപോൾ ജനറൽ സെക്രട്ടറി ജുർഗെൻ സ്റ്റോക് അഭിപ്രായപ്പെട്ടു. സ്മാർട്ട് പോലീസ് സംവിധാനത്തിന് മാത്രമെ ഇനിയുള്ള കാലം ഇത്തരം തട്ടിപ്പുകൾ കണ്ടെത്താനും ഇല്ലായ്മ ചെയ്യാനും കഴിയുകയുള്ളു.

-cyber-crime-1

ഇക്കാര്യത്തിൽ യുഎഇ ലോകത്തിനു തന്നെ മാത്രകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അറുപത്തിയേഴ് വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഇൻറർപോൾ അസംബ്ളി യുഎഇ യിൽ നടക്കുന്നത്. ഏതാണ്ട് 171 രാജ്യങ്ങളിൽ നിന്നായ് ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

English summary
World interpool convention in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X