കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ; സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊന്ന കേസില്‍ വിധി...

Google Oneindia Malayalam News

ദോഹ: മലയാളികള്‍ പ്രതികളായ ഖത്തറിലെ യമനി കൊലപാതക കേസില്‍ കോടതി വിധി പ്രഖ്യാപിച്ചു. നാല് പേര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ചിലര്‍ക്ക് തടവ് ശിക്ഷയും മറ്റു ചിലരെ വെറുതെവിടുകയും ചെയ്തു. യമനി സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കൊലപ്പെടുത്തി എന്നാണ് കേസ്.

ഇന്ത്യന്‍ എംബസിയും നോര്‍ക്കയും പ്രതികള്‍ക്ക് നിയമസഹായം നല്‍കാന്‍ ഇടപെട്ടിരുന്നു. ഇത്രയും മലയാളികള്‍ക്ക് വധശിക്ഷ വിധിക്കുന്ന സംഭവം ഗള്‍ഫില്‍ അടുത്തകാലത്ത് ആദ്യമാണ്. വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ.....

കോളിളക്കം സൃഷ്ടിച്ച കേസ്

കോളിളക്കം സൃഷ്ടിച്ച കേസ്

ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഖത്തറിലെ യമനി കൊലപാതക കേസ്. 27 പ്രതികളാണുണ്ടായിരുന്നത്. 24 പേര്‍ പിടിയിലായി. മൂന്ന് പേര്‍ രക്ഷപ്പെട്ടു. എല്ലാ പ്രതികളും മലയാളികളാണ്. രണ്ടു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികള്‍ ജയിലില്‍

പ്രതികള്‍ ജയിലില്‍

യമനി സ്വദേശിയായ കൊലപ്പെടുത്തി കവര്‍ന്ന പണം പ്രതികള്‍ പല ഘട്ടങ്ങളിലായി, പല വഴിയിലൂടെ നാട്ടിലേക്ക് അയക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഗള്‍ഫിലും കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ സംഭവം. 24 പ്രതികളും ഖത്തറിലെ ജയിലിലാണ്.

ഇവര്‍ക്ക് വധശിക്ഷ

ഇവര്‍ക്ക് വധശിക്ഷ

നാല് പ്രതികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ അഷ്ബീര്‍, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ് കുനിയില്‍, നാലാം പ്രതി ടി ഷമ്മാസ് എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍. ചിലര്‍ക്ക് അഞ്ചും വര്‍ഷവും മറ്റു ചിലര്‍ക്ക് ഏതാനും മാസങ്ങളും തടവ് ശിക്ഷയാണ്. ചിലരെ വെറുതെ വിട്ടു.

12 പേര്‍ക്ക് നിയമസഹായം

12 പേര്‍ക്ക് നിയമസഹായം

പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 12 പേര്‍ക്ക് ഇന്ത്യന്‍ എംബസി നിയമ സഹായം നല്‍കിയിരുന്നു. ഇവര്‍ നിരപരാധികളാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സഹായം അനുവദിച്ചത്. ഇന്ത്യന്‍ എംബസിയും നോര്‍ക്കയും ഇടപെട്ടാണ് നിയമസഹായം ഒരുക്കിയിരുന്നത്.

കുറ്റങ്ങള്‍ ഇവയാണ്

കുറ്റങ്ങള്‍ ഇവയാണ്

കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചു, പണം അയക്കാന്‍ സഹായിച്ചു, ഐഡി കാര്‍ഡ് കൈമാറി തുടങ്ങിയ കുറ്റങ്ങളാണ് 12 പേര്‍ക്കെതിരെ ചുമത്തിയിരുന്നത്. പലരും അറിഞ്ഞുകൊണ്ടല്ല ഇതൊന്നും ചെയ്തത്. പ്രതികള്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവര്‍ മുഖേന പണം നാട്ടിലേക്ക് അയച്ചു എന്നാണ് ആരോപണം. വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ അനുമതിയുണ്ട് എന്നാണ് വിവരം.

'കമ്മിയും കൊങ്ങിയും ഇനിയില്ല; കൊമ്മി എന്ന് വിളിക്കാം, പിണറായിക്ക് സിംഗിള്‍ നട്ടെല്ല് പോലുമില്ല''കമ്മിയും കൊങ്ങിയും ഇനിയില്ല; കൊമ്മി എന്ന് വിളിക്കാം, പിണറായിക്ക് സിംഗിള്‍ നട്ടെല്ല് പോലുമില്ല'

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്

English summary
Yemeni Murder case: Four Malayalee men gets Death Sentence in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X