കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാളയത്തില്‍ പട! യമന്‍ മുന്‍ പ്രസിഡന്റിനെ ഹൂത്തികള്‍ വീട്ടുതടങ്കലിലാക്കി; സഹായിയെ വധിച്ചു

പാളയത്തില്‍ പട! യമന്‍ മുന്‍ പ്രസിഡന്റിനെ ഹൂത്തികള്‍ വീട്ടുതടങ്കലിലാക്കി; സഹായിയെ വധിച്ചു

  • By Desk
Google Oneindia Malayalam News

സന്‍ആ: അറബ് വിപ്ലവത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഒരാഴ്ചയോളമായി വീട്ടുതടങ്കലിലെന്നു സൂചന. സഖ്യകക്ഷിയില്‍പ്പെട്ട ഹൂത്തി വിഭാഗം തന്നെയാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ശത്രുപക്ഷമായ സൗദി സഖ്യത്തോടൊപ്പം ചേര്‍ന്ന് തങ്ങളെ കാലുവാരാന്‍ സാലിഹ് നടത്തിയ ശ്രമം പുറത്തായതാണ് ഇതിനു പിന്നിലെ കാരണമെന്നാണ് സൂചന.

സാലിഹിന്റെ സഹായി കൊല്ലപ്പെട്ടു

സാലിഹിന്റെ സഹായി കൊല്ലപ്പെട്ടു

ഇതുമായി ബന്ധപ്പെട്ട് ഹൂത്തികളും സാലിഹിനോട് കൂറ് പുലര്‍ത്തുന്ന സൈനികരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ സാലിഹിന്റെ പ്രധാന സഹായി കേണല്‍ ഖാലിദ് അല്‍ റുദായി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി സൈന്യം സാലിഹിനെ അനുവദിച്ചിട്ടില്ല.

വിമര്‍ശകന് മര്‍ദ്ദനം

വിമര്‍ശകന് മര്‍ദ്ദനം

സാലിഹിന്റെ അഭിഭാഷകനും ഹൂത്തികളുടെ ശക്തനായ വിമര്‍ശകനുമായ മുഹമ്മദ് അല്‍ മസ്‌വരിയെ ഹൂത്തി സൈന്യം അക്രമിക്കുകയും ചെയ്തിരുന്നു. ഹൂത്തികള്‍ തങ്ങളെ അവഗണിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ നേതാവാണ് ഇദ്ദേഹം. മസ്‌വരിക്കെതിരേ ഹൂത്തികള്‍ നടത്തിയ അക്രമത്തെ സാലിഹിന്റെ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിക്കുകയും ചെയ്തു.

സഖ്യത്തില്‍ വിള്ളല്‍

സഖ്യത്തില്‍ വിള്ളല്‍


30 വര്‍ഷം യമനില്‍ ഭരണം നടത്തിയ സാലിഹ് 2011ലെ അറബ് വസന്തത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അതുവരെ വടക്കന്‍ യമനില്‍ സര്‍ക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടലിലായിരുന്ന ഹൂത്തികളുമായി സാഹിഹ് അടുപ്പത്തിലാവുന്നത്. യമനി സൈന്യത്തിലെ സാലിഹിനോട് കൂറ് പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം ഹൂത്തികളുടെ സഹായത്തിനെത്തിയതോടെ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള വലിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യമനിലെ സര്‍ക്കാരിനെ സഹായിക്കാന്‍ ശ്രമിക്കുന്ന സൗദി സഖ്യത്തിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പാണ് ഹൂത്തികള്‍ നടത്തിയത്. എന്നാല്‍ ഇരുവിഭാഗവും ചേര്‍ന്ന് രൂപീകരിച്ച നാഷനല്‍ സാല്‍വേഷന്‍ ഗവണ്‍മെന്റിനെ നോക്കുകുത്തിയാക്കി ഹൂത്തികളുടെ പരമോന്നത സഭയായ റെവല്യൂഷണറി കമ്മിറ്റിയാണ് സുപ്രധാന തീരുമാനമെടുക്കുന്നതെന്നാണ് സാലിഹ് വിഭാഗത്തിന്റെ പരാതി.

 അട്ടിമറി ശ്രമം പുറത്തായി

അട്ടിമറി ശ്രമം പുറത്തായി

അതേസമയം സൗദി സഖ്യവുമായി ചേര്‍ന്ന് ഹൂത്തികളുടെ ശക്തി ക്ഷയിപ്പിക്കാന്‍ സാലിഹ് നടത്തിയ ഗൂഢാലോചന പുറത്തായതാണ് ഇരുവിഭാഗങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഹൂത്തി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂത്തി കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയും ചര്‍ച്ചയായിരുന്നു. ശത്രുക്കളുമായി നല്ലരീതിയില്‍ പോരാടുന്നതിനിടെ ചിലര്‍ തങ്ങളെ പിറകില്‍ നിന്ന് കുത്തിയെന്നായിരുന്നു സാലിഹിന്റെ പേരെടുത്ത് പറയാതെയുള്ള ഹൂത്തിയുടെ കമന്റ്. സൗദി സഖ്യത്തിന്റെ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യത്തിനെതിരേ ആത്മാര്‍ഥമായി അവര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

 പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു

പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇരുവിഭാഗം നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് സാലിഹിന്റെ വീട്ടുതടങ്കല്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇതോടെ സങ്കീര്‍ണമായ യമനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ കലുഷിതമായിരിക്കുകയാണ്. യമനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതിനകം 10,000ത്തിലേറെ പേര്‍ കൊല്ലപ്പെടുകയും 30 ലക്ഷം പേര്‍ പലായനം നടത്തുകയും ചെയ്തതായാണ് കണക്ക്. പട്ടിണിയുടെ വക്കിലെത്തിയ യമനില്‍ ഈയിടെ പടര്‍ന്നുപിടിച്ച കോളറയെ തുടര്‍ന്ന് 2000 പേര്‍ മരിച്ചിരുന്നു.

English summary
Yemen’s former president, Ali Abdullah Saleh, has not left his Sanaa home for nearly a week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X