കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്‍ട്‌സ്; റഫറിമാരെ ആദരിച്ചു

Google Oneindia Malayalam News

മനാമ : ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനും കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹറിന്‍ സംഘടിപ്പിച്ച നാലാമത് 'യൂത്ത് ഇന്ത്യ ഫുഡ് സിറ്റി, പ്രവാസി സ്‌പോര്‍ട്‌സ് 2016' ല്‍ ഗെയിംസ്, അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ റഫറി സേവനമനുഷ്ഠിച്ചവരെ ആദരിച്ചു. പി.വി.സദാനന്ദന്‍, എം.ഒ.ബെന്നി, ഒ.കെ.തിലകന്‍, ഫിറോസ് ഖാന്‍, വിനോദ് ജോണ്‍, മോഹനന്‍ കൊലിയാടന്‍, ജയകുമാര്‍, അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് സംഘടന ആദരിച്ചത്.

സിഞ്ച് ഫ്രന്റ്‌സ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവിനാലും പ്രവാസി സ്‌പോര്‍ട്‌സ് ശ്രദ്ധേയമായെന്ന് യോഗത്തില്‍ സംസാരിച്ച പി.വി.സദാനന്ദന്‍, ഫിറോസ് ഖാന്‍, വിനോദ് ജോണ്‍, മോഹനന്‍ കൊലിയാടന്‍, ജയകുമാര്‍, അബ്ദുല്‍ ഖാദര്‍ അഭിപ്രായപെട്ടു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍, പ്രവാസി സ്‌പോര്‍ട്‌സ് കണ്‍വീനര്‍ വി.കെ അനീസ് എന്നിവര്‍ റഫറിമാര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.

youthindia

സ്വാഗതസംഘം കണ്‍വീനര്‍മ്മാര ഫാജിസ് ടി.കെ, മുര്‍ഷാദ് വി.എന്‍, പി.വി.ശുഹൈബ്, ഇജാസ്, കെ.ഇല്യാസ്, മുഹമ്മദ് എറിയാട്, ഫുആദ് അഴീക്കോട്, ഖലീല്‍ റഹ്മാന്‍, യൂനുസ് രാജ്, ഷാഹുല്‍ ഹമീദ്, എം.എച്ച്.സിറാജ്, അബ്ദുല്‍ അഹദ്, നൗമല്‍ റഹ്മാന്‍, റംഷാദ്, ഷഫീഖ് കൊപ്പത്ത്, എം.ബദറുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Youth India Expact Sports honored referees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X