കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമ്മാ വെട്ടി വിഴുങ്ങിയാല്‍ പോരാ...രാത്രിയില്‍ 'ഭീകരന്‍മാരായി' മാറുന്ന ഇവന്‍മാരെ അറിയണം; പുരിഞ്ചിതാ?

കാനഡയിലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

ഒട്ടാവ: ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണോ ജീവിക്കുന്നത് ആതോ ജീവിക്കാന്‍ വേണ്ടിയാണോ ജീവിക്കുന്നത് എന്ന ചോദ്യം പലരും പലപ്പോഴായി നേരിട്ടിട്ടുണ്ടാകും. ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുകയും ജീവിക്കന്‍ വേണ്ടി ഭക്ഷണം കഴിയ്ക്കുകയും ചെയ്യുന്നവരാണ് പലരും.

എന്നാല്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെ, എപ്പോള്‍, എന്ത് പണി തരും എന്ന് എത്ര പേര്‍ക്ക് അറിയാം? വയറിന് 'പണി' തരുന്ന ഭക്ഷണങ്ങളെ കുറിച്ചല്ല പറയുന്നത്, ഉറക്കത്തിന് പണി തരുന്ന ഭക്ഷണങ്ങള്‍...

രാത്രിയില്‍ നിങ്ങള്‍ ദുസ്വപ്‌നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ചിലപ്പോള്‍ ഈ ഭക്ഷണങ്ങളാകും അതിന് കാരണം!!! ചുമ്മാ പറയുന്നതല്ല, ഗവേഷണം നടത്തി കണ്ടെത്തിയതാണ്...

 'ചീസ്' ബഡീ ഹേ... മസ്ത് നഹീ ഹേ

'ചീസ്' ബഡീ ഹേ... മസ്ത് നഹീ ഹേ

ചീസ് എന്ന് പറഞ്ഞാല്‍ ആ 'ചീസ്' അല്ല ഉദ്ദേശിച്ചത്. പാല്‍ക്കട്ടി. ചീസ് ചേര്‍ത്ത ഭക്ഷണം രാത്രി കഴിച്ചാല്‍ തീരെ സുഖമില്ലാത്ത സ്വപ്‌നങ്ങള്‍ കാണും എന്നാണ് പറയുന്നത്.

സോസ് കഴിച്ചാലോ

സോസ് കഴിച്ചാലോ

എരിപൊരി സോസ് കഴിക്കുന്നതും ഉറക്കത്തെ ബാധിക്കും എന്നാണ് പഠനം പറയുന്നത്. അധികം മസാലമലയമായ ഭക്ഷണം കഴിച്ചാല്‍ തന്നെ അത് ഉറക്കത്തെ ബാധിക്കുമത്രെ. എരിയുന്ന സോസ് അധികം കഴിച്ചാല്‍ പിന്നെ സമ്മര്‍ദ്ദമുണ്ടാക്കുന്ന ദു:സ്വപ്‌നങ്ങള്‍ തന്നെ കാണേണ്ടി വരും.

കള്ളടിച്ചാല്‍ ഉറക്കം മാത്രമല്ല

കള്ളടിച്ചാല്‍ ഉറക്കം മാത്രമല്ല

മദ്യപിച്ച് ഫിറ്റ് ആയാല്‍ ബോധം കെട്ട് ഉറങ്ങാന്‍ കഴിയും എന്നാണ് പലരുടേയും ധാരണ. എന്നാല്‍ സംഗതി അത്ര സിംപിള്‍ അല്ല കേട്ടോ... രാത്രി അടിച്ച് ഫിറ്റായാല്‍ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണാനുള്ള സാധ്യത വളരെ ഏറെയാണ്.

കുക്കീസും കേക്കും

കുക്കീസും കേക്കും

കേള്‍ക്കുമ്പോള്‍ തന്നെ സുഖം പകരുന്ന പേരുകളാണ് കുക്കീസും കേക്കും. പക്ഷേ രാത്രി ഇത് കഴിക്കുന്നത് അത്രയ്ക്ക് നല്ലതല്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് കഴിക്കുന്ന 31 ശതമാനം ആളുകളും ഉറക്കത്തില്‍ വിചിത്രവും സംഭ്രമാത്മകവും ആയ സ്വപ്‌നങ്ങള്‍ കാണുമത്രെ.

 ചോക്കളേറ്റും പ്രശ്‌നമാണേ

ചോക്കളേറ്റും പ്രശ്‌നമാണേ

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് ഒരു ചോക്കളേറ്റ് കഴിയ്ക്കുന്നത് നല്ല രസമുള്ള ഏര്‍പ്പാടാണ്. എന്നാല്‍ പാല്‍ ഉത്പന്നങ്ങള്‍ കഴിഞ്ഞാല്‍ ഉറക്കത്തേയും സ്വപ്‌നത്തേയും സ്വാധീനിക്കുന്ന പ്രധാന സാധനം ചോക്കളേറ്റുകളാണ്. കഫീന്റെ അളവാണ് പ്രശ്‌നം. അസ്വസ്ഥതയുണ്ടാക്കുന്ന വിചിത്ര സ്വപ്‌നങ്ങള്‍ക്ക് കാരണക്കാര്‍ ചോക്കളേറ്റ് ആണത്രെ.

ചിപ്‌സ് കൊറിച്ചാലും പണി

ചിപ്‌സ് കൊറിച്ചാലും പണി

ചിപ്‌സ് കൊറിക്കുക എന്നത് പലരുടേയും ഒരു ശീലം പോലെ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുന്ന കാര്യമാണിത്. ദുസ്വപ്‌നം കാണും എന്നത് മാത്രമല്ല, നിങ്ങള്‍ക്ക് നല്ല ഉറക്കം പോലും നഷ്ടപ്പെടുത്തും ഈ സാധനം.

 കൊക്കോ ചേര്‍ത്ത് പാല്‍ കുടിച്ചാല്‍

കൊക്കോ ചേര്‍ത്ത് പാല്‍ കുടിച്ചാല്‍

പാലില്‍ കൊക്കോ ചേര്‍ത്ത് കഴിക്കുന്ന ശീലം പല വിദേശീയര്‍ക്കും ഉണ്ട്. പാല്‍ തന്നെ പ്രശ്‌നക്കാരനാണ്. അതിന്റെ കൂടെയാണ് കൊക്കോ ചേര്‍ക്കുന്നത്. ദു:സ്വപ്‌നം മാത്രമല്ല, രാവിലെ നിങ്ങളുടെ പ്രാഥമിക കൃത്യം പോലും ചിലപ്പോള്‍ പണി തരും.

ബ്രെഡ്ഡും പാസ്തയും

ബ്രെഡ്ഡും പാസ്തയും

പാസ്തയോ ബ്രെഡ്ഡോ കഴിക്കുന്നവരിലും സ്വപ്‌നപ്രശ്‌നങ്ങള്‍ സ്ഥിരമാണ്. അസ്വസ്ഥതയുണ്ടാക്കുന്ന സ്വപ്‌നങ്ങളായിരിക്കും ഇവര്‍ കാണുക.

സോഡയും കോളയും

സോഡയും കോളയും

നമ്മുടെ നാട്ടില്‍ മദ്യത്തില്‍ സോഡ ഒഴിച്ച് കുടിക്കുന്നവരാണ് അധികവും. എന്നാല്‍ അല്ലാതേയും സോഡ കുടിക്കും. കോളയും കുടിക്കും. കഫീനും പഞ്ചസാരയും ആവശ്യത്തില്‍ അധികമുണ്ടാകും ഇത്തരം ഡ്രിങ്കുകളില്‍. ദുസ്വപ്‌നം പണ്ട് ഞെട്ടി ഉണരാന്‍ ഇത് ധാരാളം മതി.

ചിക്കന്‍ നഗ്ഗറ്റ്‌സും പൊരിച്ച സാധനങ്ങളും

ചിക്കന്‍ നഗ്ഗറ്റ്‌സും പൊരിച്ച സാധനങ്ങളും

എണ്ണയില്‍ പൊരിച്ചെടുത്ത സാധനങ്ങള്‍ കഴിക്കുന്നത് അത്രയ്ക്ക് നല്ലതല്ലെന്നാണ് പൊതുവേ പറയുന്നത്. ചിക്കന്‍ നഗ്ഗറ്റ്‌സും ഇതുപോലെ പ്രശ്‌നമാണെന്നാണ് പറയുന്നത്.

ജ്യൂസ് കുടിച്ചാലും പ്രശ്‌നമാണോ

ജ്യൂസ് കുടിച്ചാലും പ്രശ്‌നമാണോ

ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ കുപ്പിയില്‍ നിറച്ച് വരുന്ന ജ്യൂസുകള്‍ രാത്രിയില്‍ കുടിച്ചാല്‍ നിങ്ങളുടെ നല്ല ഉറക്കം നഷ്ടപ്പെടും, ദു:സ്വപ്‌നവും കാണും

സലാഡ് കഴിക്കാം.... പക്ഷേ

സലാഡ് കഴിക്കാം.... പക്ഷേ

രാത്രിയില്‍ സലാഡ് കഴിക്കുന്നത് അത്യുത്തമം ആണ്. പക്ഷേ കെച്ചപ്പ് പോലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് രുചികൂട്ടിയ സലാഡുകള്‍ കഴിക്കാതിരിക്കുന്നതാണ് ഉചിതം.

തൈരും ഐസ്‌ക്രീമും വരെ പണി തരും

തൈരും ഐസ്‌ക്രീമും വരെ പണി തരും

തൈര് അത്ര പ്രശ്‌നക്കാരനാണോ? ഐസ്‌ക്രീമോ? രണ്ടും ഉറക്കത്തിനും സ്വപ്‌നത്തിനും പണിതരുന്ന കൂട്ടരാണ് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കാനഡയില്‍ നടത്തിയ പഠനം

കാനഡയില്‍ നടത്തിയ പഠനം

കാനഡയില്‍ 396 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഫ്രോണിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന സയന്‍സ് ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ച് വന്നിട്ടും ഉണ്ട്.

English summary
17 Foods that Cause Bad Dreams- Study Reveals. The research report published in Frontiers in Psychology.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X