കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസത്തില്‍ 20 മിനിട്ട് സൈക്കിള്‍ യാത്ര ചെയ്യൂ, ഹൃദ്രോഗങ്ങള്‍ കുറയ്ക്കൂ...

  • By ഭദ്ര
Google Oneindia Malayalam News

ദിവസത്തില്‍ 20 മിനിട്ട് നേരം സൈക്കിള്‍ യാത്ര ചെയ്യുന്നത് ഹൃദ്രോഗങ്ങള്‍ ഇല്ലാതാക്കും. ഇന്‍ഡ്യാനയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ദിവസവും സൈക്കിളിങ് ചെയ്യുന്ന ശീലം 50 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും എന്നാണ് പറയുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് പരീക്ഷിക്കാവുന്നതുമാണ്.

14 വര്‍ഷത്തെ പരീക്ഷണം

14 വര്‍ഷത്തെ പരീക്ഷണം


14 വര്‍ഷം 5000 ആളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് സൈക്കിളിങ് ചെയ്യുന്നത് ഹൃദ്രോഗങ്ങള്‍ ഇല്ലാതാക്കും എന്ന് തെളിഞ്ഞിരിക്കുന്നത്. ഹൃദ്രോഗത്താല്‍ 30 ശതമാനം ആളുകള്‍ വര്‍ഷത്തില്‍ മരിക്കുന്നുണ്ട്.

രോഗങ്ങള്‍ വരുന്നത്

രോഗങ്ങള്‍ വരുന്നത്

ഭൂരിഭാഗം ഹൃദ്രോഗങ്ങളും ജീവിതശൈലിയില്‍ നിന്നും വരുന്നതാണ്. ഇതിനെ ആരോഗ്യപരമായ ഭക്ഷണശീലത്തിലൂടെയും നല്ല വ്യായാമത്തിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കുന്നതുമാണ്. പുകവലി, അമിതവണ്ണം, ജീവിതരീതികള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയാണ് ഹൃദ്രോഗങ്ങള്‍ വരാനുള്ള കാരണങ്ങള്‍.
 വ്യായാമങ്ങള്‍ നിര്‍ബന്ധം

വ്യായാമങ്ങള്‍ നിര്‍ബന്ധം


കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ വ്യായാമങ്ങള്‍ ചെയ്യുന്നത് അസുഖത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ദിവസത്തില്‍ 20 മിനിട്ട് ഇതിന് വേണ്ടി മാറ്റി വെയ്ക്കണം.

സൈക്കിള്‍ ഓടിക്കുന്നത് എന്തിന്

സൈക്കിള്‍ ഓടിക്കുന്നത് എന്തിന്


ഹൃദയത്തിന് ഏറ്റവും നല്ല വ്യായാമം നല്‍കുന്നതാണ് സൈക്കിളിങ് ചെയ്യുന്നത്. അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഉരുക്കി ഇല്ലാതാകുന്നു.

പ്രമേഹവും ഇല്ലാതാക്കും

പ്രമേഹവും ഇല്ലാതാക്കും


സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നത് രണ്ട് തരത്തിലുള്ള പ്രമേഹം ഇല്ലാതാകും എന്നും തെളിഞ്ഞിരിക്കുന്നു. അമിത വണ്ണത്തിന് കാരണമാകുന്ന പ്രമേഹത്തെയാണ് ഇത് ഇല്ലാതാക്കുന്നത്.

 മനസ്സിനും ശരീരത്തിനും

മനസ്സിനും ശരീരത്തിനും


ശരീരത്തിന് മാത്രമല്ല മനസ്സിനും സൈക്കിളിങ് ചെയ്യുന്നത് നല്ല ആശ്വാസം നല്‍കും. ശരീരത്തിന്റെ ഭാരം കൃത്യമായി നിയന്ത്രിക്കാന്‍ സാധിക്കുന്നത് മാനസ്സിക സമ്മര്‍ദ്ദം ഇല്ലാതാക്കും.

English summary
Did you know that just 20 minutes of cycling in a day can half your risk of dying from a heart related disease? Amar Singal, the Senior Interventional Cardiologist at Sri Balaji Action Medical Institute, New Delhi, highlights several studies suggesting the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X