കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 വര്‍ഷം കഴിയുമ്പോള്‍ നമുക്ക് മുന്നില്‍ നിന്നും ഈ വസ്തുക്കള്‍ അപ്രത്യക്ഷമാകും!!

  • By ഭദ്ര
Google Oneindia Malayalam News

ടൈപ്പ്‌റൈറ്റിങ് മെഷിനും, ഫാക്‌സ് മെഷിനുകളും നിങ്ങളില്‍ ആരൊക്കെ കണ്ടിട്ടുണ്ട്..? അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കെല്ലാം അറിയാം... യുവതലമുറയോട് ഇത്തരം ചോദ്യങ്ങള്‍ക്ക് ആദ്യത്തെ പ്രതികരണം ഇല്ല എന്നായിരിക്കും.

ഇതില്‍ നിന്നെല്ലാം പരിണാമം കൊണ്ട പുതിയ സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാല്‍ പോലും വിശ്വസിക്കാന്‍ കഴിയില്ല. 2066 ഓടെ ഭൂമുഖത്തു നിന്നും ഇല്ലാതാകാന്‍ പോകുന്ന 20 വസ്തുക്കൾ ഇതാണ്. നിങ്ങള്‍ക്ക് കൈവശമുണ്ടെങ്കില്‍ സൂക്ഷിച്ച് വെയ്ക്കൂ...

 ടെലിഫോണ്‍

ടെലിഫോണ്‍


ടെലിഫോണുകള്‍ ഇല്ലാത്ത വീടുകള്‍ 10 വര്‍ഷം മുന്‍പ് വരെ അപൂര്‍വ്വമായിരുന്നു. മൊബൈല്‍ ഫോണുകളുടെ കാലം എത്തിയത്തോടെ ടെലിഫോണുകള്‍ തുടച്ച് നീക്കപ്പെട്ടു. കുറച്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ ടെലിഫോണ്‍ പൂര്‍ണമായും ഇല്ലാതാകും.

 യുഎസ്ബി

യുഎസ്ബി

ഡാറ്റകള്‍ സൂക്ഷിച്ച് വെയ്ക്കുന്ന യുഎസ്ബികള്‍ക്ക് പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പുതിയ കമ്പ്യൂട്ടറുകളില്‍ യുഎസ്ബി പോര്‍ട്ടുകള്‍ അപ്രത്യക്ഷമാവുകയാണ്. പകരം ഡാറ്റകള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എത്തി തുടങ്ങി.

 ക്യാമറകള്‍

ക്യാമറകള്‍


മൊബൈല്‍ ഫോണുകളില്‍ എല്ലാ സംവിധാനങ്ങളും നിലനില്‍ക്കുമ്പോള്‍ എന്തിനാണ് സ്റ്റില്‍ ക്യാമറകള്‍ എന്ന് ചിന്തിക്കാന്‍ തുടങ്ങി.

 പണത്തിന്റെ രൂപം

പണത്തിന്റെ രൂപം


നോട്ടുകള്‍, ചില്ലറകള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിങ്ങനെയുള്ള പണത്തിന്റെ ഭൗതിക രൂപം ഇല്ലാതാകുകയും പകരം പണത്തിന്റെ കൈമാറ്റം സ്മാര്‍ട്ട് ഫോണിലൂടെ മാത്രമാകുകയും ചെയ്യും.

 കണ്ണടകള്‍

കണ്ണടകള്‍


കണ്ണടകള്‍ വെയ്ക്കുന്നത് ഭാഗികമായി ഇല്ലാതായിരിക്കുന്ന ട്രെന്‍ഡ് ആണ്. കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കാന്‍ വ്യാപകമായി തുങ്ങുന്നത്തോടെ കണ്ണടകള്‍ ഇല്ലാതാകും.

 പ്ലാസ്റ്റിക് കവറുകള്‍

പ്ലാസ്റ്റിക് കവറുകള്‍


വര്‍ഷങ്ങൾ എടുത്ത് മാത്രം മണ്ണില്‍ ലയിച്ച് ചേരുന്ന വസ്തുവാണ് പ്ലാസ്റ്റിക്. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് മുന്‍കരുതലുകള്‍ എടുത്ത് തുടങ്ങിയിരിക്കുന്നു.

പെട്രോൾ പമ്പുകള്‍

പെട്രോൾ പമ്പുകള്‍


ഓയില്‍ ക്ഷാമത്തില്‍ വരുന്ന പ്രശ്‌നം ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് ആകര്‍ഷിക്കും. ഇതോടെ പെട്രോള്‍ പമ്പുകള്‍ ഇല്ലാതാകും.

 താക്കോൽ

താക്കോൽ


എല്ലാം താക്കോലിട്ട് പൂട്ടുന്നതാണ് സുരക്ഷയുടെ ഭാഗമായി കണക്കാക്കുന്നത്. എന്നാല്‍ വരും കാലത്ത് താക്കോൽ അപ്രത്യക്ഷമാകും. പകരം റീഡ് ചെയ്യാന്‍ കഴിയുന്ന കാര്‍ഡുകള്‍ എത്തും.

 അലങ്കാര വസ്തുകള്‍

അലങ്കാര വസ്തുകള്‍


വീടിനുള്ളില്‍ ചൂട് പകരുന്ന ഫയര്‍ പ്ലേസുകള്‍ വരും കാലഘട്ടത്തില്‍ അലങ്കാര വസ്തുവായി മാറും.

പ്രിന്റിംങ് വസ്തുക്കള്‍

പ്രിന്റിംങ് വസ്തുക്കള്‍

പ്രിന്റ് ചെയ്ത് കൈയ്യില്‍ എത്തുന്ന പത്രങ്ങളും പുസ്തകങ്ങളും ഇല്ലാതാകും പകരം ഓണ്‍ലൈണ്‍ മേഖല സജീവമാകും.
 സ്റ്റാമ്പുകള്‍

സ്റ്റാമ്പുകള്‍

തപാല്‍ അയക്കുന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സ്റ്റാമ്പുകള്‍ ഓര്‍മ്മ മാത്രമാകും.

ടെലിവിഷന്‍

ടെലിവിഷന്‍


കൈയ്യില്‍ ഒതുങ്ങുന്ന മൊബൈല്‍ ഫോണില്‍ ടെലിവിഷനിലെ എല്ലാ പരിപാടികളും കാണാം എന്ന സാഹചര്യം ഉള്ളപ്പോള്‍ ടെലിവിഷന് എന്ത് പ്രാധാന്യം.
ബ്ലൂ ടൂത്ത് ഹാന്‍സെന്റ്

ബ്ലൂ ടൂത്ത് ഹാന്‍സെന്റ്

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഉപയോഗിച്ചിരുന്ന വസ്തുവാണ് ബ്ലൂടൂത്ത് ഹാന്‍സെറ്റ്. എന്നാല്‍ ഹാന്‍ഡ് ഫ്രീ സിസ്റ്റ്ം കാറില്‍ എത്തിയതോടെ ഇതിന്റെ ആവശ്യം ഇല്ലാതായി.
 ക്ഷണക്കത്തുകൾ

ക്ഷണക്കത്തുകൾ


പരിപാടികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും ക്ഷണക്കത്തുകൾ ഉപയോഗിക്കുന്ന രീതി മാറി കഴിഞ്ഞു. പകരം ഓണ്‍ലൈനിലൂടെ മെയിലുകള്‍ മാത്രമായി.

ബള്‍ബ്

ബള്‍ബ്

എല്‍ഇഡി ബള്‍ബുകള്‍ ഇല്ലാതാകും
ഗിയര്‍

ഗിയര്‍

മാനുവല്‍ ആയി ഗിയര്‍ മാറ്റുന്ന രീതി ഇല്ലാതായി ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം വരും.
ഡോക്ടര്‍മാരും വേണ്ട

ഡോക്ടര്‍മാരും വേണ്ട

റോബോട്ടുകൾ ലോകം കീഴടക്കുന്ന കാലം വരുമ്പോള്‍ ഡോക്ടര്‍മാരുടെ സേവനം കുറയും.
 പ്രിന്റിംങ് മെഷീന്‍

പ്രിന്റിംങ് മെഷീന്‍


ഓണ്‍ലൈന്‍ രേഖകള്‍ എത്തുന്നതോടെ പ്രിന്റ് ചെയ്ത് സൂക്ഷിക്കുന്ന രീതി ഇല്ലാതാകും. ഒപ്പം പ്രിന്റിങ് മെഷീനും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകനിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

English summary
Many of the things we use every day will one day seem impractical, irrelevant, or downright bizarre. Here are 20 things that will probably be obsolete by 2066.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X