• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ലോകത്തെ മാറ്റിമറിച്ച ഇന്ത്യന്‍ കണ്ടുപിടിത്തങ്ങള്‍... പക്ഷേ നിങ്ങള്‍ക്കറിയില്ല ഇന്ത്യയുടെ ശാസ്ത്രത്തെ

  • By Desk

ശാസ്ത്ര ലോകത്ത് വലിയ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. പക്ഷേ പല ഇന്ത്യന്‍ കണ്ടെത്തലുകളും പുറം ലോകം അറിയാതെ പോയി. കണ്ടെത്തിയ പല കാര്യങ്ങളും ലോകത്തിന് മുന്നില്‍ തെളിയിക്കാനും ഇന്ത്യക്ക് കഴിഞ്ഞില്ല.

Raed Also: എ ഫോര്‍ അബ്ദുള്ള, ബി ഫോര്‍ ബീപാത്തു.... കേരളത്തില്‍ മുസ്ലീങ്ങൾക്ക് മാത്രമായി കിന്‍റര്‍ ഗാര്‍ട്ടനുകൾ

അതുകൊണ്ട് എന്താണ് സംഭവിച്ചത്? ഇന്ത്യക്ക് അവകാശപ്പെട്ട പല കണ്ടുപിടിത്തങ്ങളും വൈദേശീയര്‍ തട്ടിയെടുത്തു. റേഡിയോയും ഇമെയിലും എല്ലാം ആദ്യം കണ്ടെത്തിയത് ഇന്ത്യക്കാര്‍ ആണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുകയാണ്.

അതിനും എത്രയോ മുമ്പ് തന്നെ മണ്ണടിഞ്ഞ ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ പലതും കണ്ടെത്തിയിരുന്നു. എന്നാല്‍ പലതും ലോകത്തിന് മുന്നില്‍ തെളിവ് സഹിതം അവതരിപ്പിയ്ക്കുന്നതില്‍ നാം പരാജയപ്പെട്ടുപോയി.

ഇ മെയില്‍

ഇ മെയില്‍

ഇ മെയില്‍ കണ്ടുപിടിച്ചത് റോയ് ടോംലിന്‍സണ്‍ ആണെന്നാണ് ലോകം വിശ്വസിയ്ക്കുന്നത്. എന്നാല്‍ ഇന്ത്യക്കാരനായ ശിവ അയ്യാദുരൈ അവകാശപ്പെടുന്നു താനാണ് ഇ മെയില്‍ കണ്ടെത്തിയത് എന്ന്.

പൂജ്യം

പൂജ്യം

എന്നാല്‍ ഇക്കാര്യത്തില്‍ ലോകത്തിന് ഒരു സംശയവും ഇല്ല. കണക്കിലെ 'പൂജ്യം' കണ്ടെത്തിയത് ഇന്ത്യക്കാര്‍ ആണ്. പൂജ്യമില്ലെങ്കില്‍ കണക്കും ഇല്ല.

റേഡിയോ

റേഡിയോ

റേഡിയോ കണ്ടെത്തിയത് മാര്‍ക്കോണി ആണെന്നാണ് നമ്മള്‍ പോലും സ്‌കൂളില്‍ പഠിച്ചത്. എന്നാല്‍ മാര്‍ക്കോണിക്ക് മുമ്പ് തന്നെ ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് റേഡിയോ കണ്ടെത്തിയിരുന്നു.

ചാന്ദ്രയാന്‍1

ചാന്ദ്രയാന്‍1

ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ചാന്ദ്രയാന്‍ 1 ദൗത്യം വിജയിപ്പിച്ചത്. ഇന്ത്യയുടെ കണ്ടെത്തലുകള്‍ ലോകം സസൂക്ഷ്മം ശ്രദ്ധിച്ചു.

പൊളിച്ചുമാറ്റാവുന്ന വീടുകള്‍

പൊളിച്ചുമാറ്റാവുന്ന വീടുകള്‍

ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പൊളിച്ചുമാറ്റി സ്ഥാപിയ്ക്കാവുന്ന വീടുകള്‍ ഇപ്പോള്‍ ജപ്പാനിലൊക്കെ ഇഷ്ടംപോലെയുണ്ട്. എന്നാല്‍ പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ കാലത്ത് അത് ഇന്ത്യയില്‍ ഉണ്ടായിരുന്നു.

ചവിട്ടുപടികളുള്ള കുളം

ചവിട്ടുപടികളുള്ള കുളം

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, സിന്ധു നദീതട സംസ്‌കാര കാലത്ത് തന്നെ ഇന്ത്യയില്‍ ചവിട്ടുപടികളുള്ള കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ഇതിനുള്ള തെളിവുകളും ലഭിച്ചിച്ചുണ്ട്. ഈ കുളങ്ങളോടനുബന്ധിച്ച് കുളിമുറികളും ഉണ്ടായിരുന്നു.

പാമ്പും കോണിയും

പാമ്പും കോണിയും

പാമ്പും കോണിയും എന്ന കളി കളിയ്ക്കാത്തവര്‍ അധികം ഉണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ക്കറിയാമോ... ഇത് ഇന്ത്യയാണ് കണ്ടെത്തിയത്.

ഷാമ്പു

ഷാമ്പു

ഷാമ്പു തേയ്ക്കാതെ കുളിയ്ക്കുന്നവര്‍ ഇന്ന് അധികം ഉണ്ടാകില്ല. എന്നാല്‍ ഷാമ്പുവും കണ്ടെത്തിയത് ഇന്ത്യക്കാര്‍ തന്നെയാണ്. 18-ാം നൂറ്റാണ്ടില്‍ ബംഗാളിലെ നവാബുമാര്‍ ഉപയോഗിച്ചിരുന്ന ചാംപൂ ആണ് പിന്നീട് ഷാമ്പു ആയി മാറിയത്.

സ്‌കെയില്‍

സ്‌കെയില്‍

അളക്കാന്‍ സ്‌കെയില്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ സ്‌കെയിലും ഇന്ത്യക്കാരുടെ സംഭാവനയാണ്. ഇതും സിന്ധൂനദീതട സംസ്‌കാരകാലത്ത് ഉപയോഗിച്ചിരുന്നതാണ്.

പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ ആധുനിക ചികിത്സയുടെ ഭാഗമാണെന്ന് തോന്നിയേക്കാം. എന്നാല്‍ 2000 ബിസി മുതല്‍ ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്.

എണ്ണാന്‍ പഠിപ്പിച്ചത്

എണ്ണാന്‍ പഠിപ്പിച്ചത്

ലോകത്തെ എണ്ണാന്‍ പഠിപ്പിച്ചത് ആരാണെന്നാണ് കരുതുന്നത്? അത് ഇന്ത്യക്കാരാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഇക്കാര്യം.

പകിട കളി

പകിട കളി

പകിട കളിയും ഇന്ത്യന്‍ സംഭാവനയാണ്. മഹാഭാരതത്തില്‍ പോലും പകിട കളിയ്ക്ക് അത്രമാത്രം പ്രാധാന്യമുണ്ട്. പ്രാചീന കാലത്തേ പകിടകളി ഇന്ത്യയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകള്‍ അജന്ത എല്ലോറ ഗുഹകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ അതിനെ ലൂഡോ എന്ന് പേരിട്ട് ലോക പ്രശസ്തമാക്കി.

ഡോക്ക്

ഡോക്ക്

കപ്പലുകളുടെ അറ്റകുറ്റ പണികള്‍ക്കായി കപ്പല്‍ത്തുറ(ഡോക്ക്) നിര്‍മിച്ചതും ഇന്ത്യക്കാരാണ്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ കാലത്തായിരുന്നു ഇത്.

കബഡി

കബഡി

കബഡികളിയുടെ ഉപജ്ഞാതാക്കളും ഇന്ത്യക്കാര്‍ തന്നെ

മഷി കണ്ടുപിടിച്ചതും

മഷി കണ്ടുപിടിച്ചതും

എഴുതാന്‍ മഷി കണ്ടെത്തിയതും ഇന്ത്യക്കാര്‍ ആണെന്നാണ് പറയുന്നത്. കറുത്ത മഷിയായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്.

ക്വാഡ്രാറ്റിക് സമവാക്യം

ക്വാഡ്രാറ്റിക് സമവാക്യം

എഡി ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യക്കാര്‍ ക്വാഡ്രാറ്റിക് സമവാക്യങ്ങള്‍ ഉപയോഗിച്ചിരുന്നു. കണക്കിലെ 'ദശാംശം' എന്ന സംഗതി തന്നെ ഇന്ത്യക്കാരുടെ കണ്ടെത്തലാണ്.

ഫിബൊനാച്ചി നമ്പര്‍

ഫിബൊനാച്ചി നമ്പര്‍

ഇത്തിരി ശാസ്ത്രമാണിത്. എല്ലാവര്‍ക്കും പെട്ടെന്ന് പിടിക്കിട്ടിക്കോളണം എന്നില്ല. ഫിബൊനാച്ചി നമ്പറും ഇന്ത്യക്കാരുടെ സംഭാവനയാണ്.

വജ്രം

വജ്രം

ലോകത്ത് ആദ്യമായി വജ്രം ഖനനം ചെയ്തതെടുത്തത് ഇന്ത്യയില്‍ ആണെന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് ഇന്ത്യയില്‍ മാത്രമേ വജ്രഖനനം ഉണ്ടായിരുന്നുള്ളുവത്രെ.

ഉരുക്ക്

ഉരുക്ക്

ഏറ്റവും മികച്ച ഉരുക്ക് നിര്‍മാണവും ഇന്ത്യക്ക് അവകാശപ്പെട്ടതായിരുന്നു. ദക്ഷിണേന്ത്യയായിരുന്നു ഇതിന്റെ കേന്ദ്രം.

ക്രെസ്‌കോഗ്രാഫ്

ക്രെസ്‌കോഗ്രാഫ്

സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്നതിന് അവയുടെ വളര്‍ച്ച തന്നെയാണ് തെളിവ്. സസ്യങ്ങളുടെ വളര്‍ച്ച അളക്കാനുള്ള ഉപകരണമാണ് ക്രെസ്‌കോ ഗ്രാഫ്. ജഗദീഷ് ചന്ദ്രബോസ് ആയിരുന്നു ക്രെസ്‌കോ ഗ്രാഫ് കണ്ടുപിടിച്ചത്.

തിമിര ശസ്ത്രക്രിയ

തിമിര ശസ്ത്രക്രിയ

ഇപ്പോള്‍ തിമിര ശസ്ത്രക്രിയയ്ക്ക് എല്ലാവരും ആധുനിക ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബിസി ആറാം നൂറ്റാണ്ടില്‍ തന്നെ ശുശ്രുതന്‍ തിമിര ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

ചീട്ട് കളി പോലും

ചീട്ട് കളി പോലും

കാശ് വച്ച് ചീട്ട് കളിച്ചാല്‍ പോലീസ് പിടിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചീട്ടുകളിയുടെ ഉപജ്ഞാതാക്കള്‍ ഇന്ത്യക്കാരാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? കൃദ പത്രം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.

ബട്ടണ്‍

ബട്ടണ്‍

വസ്ത്രങ്ങളിലെ ബട്ടണ്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് കണ്ടെത്തിയതും ആദ്യമായി ഉപയോഗിച്ചതും ഇന്ത്യക്കാര്‍ ആണെന്ന് മാത്രം അറിയില്ല. സിന്ധു നദീതട സംസ്‌കാര കാലത്തായിരുന്നു ഇതും കണ്ടെത്തിയത്.

ലോഹഗോളം

ലോഹഗോളം

ലോഹം കൊണ്ട് ഗോളം നിര്‍മിയ്ക്കുക എന്നത് സാധ്യമല്ലെന്നായിരുന്നു പണ്ടത്തെ കാലത്ത് പലരും കരുതിയിരുന്നത്. എന്നാല്‍ 1589 ല്‍ അലി കശ്മീരി ഇബ്ന്‍ ലുഖ്മാന്‍ എന്ന കശ്മീര്‍ സ്വദേശി സ്വന്തമായി ലോഹ ഗോളം നിര്‍മിച്ചിരുന്നു.

ബൈനറി ഭാഷ

ബൈനറി ഭാഷ

കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ബൈനറി ഭാഷയെ അടിസ്ഥാനമാക്കിയാണെന്ന് അറിയാമല്ലോ... സംസ്‌കൃതത്തില്‍ നിന്നാണ് ഈ ബൈനറി എന്ന കാര്യം തന്നെ ഉരുത്തിരിഞ്ഞത്.

കുഷ്ഠരോഗം

കുഷ്ഠരോഗം

കുഷ്ഠരോഗം ആദ്യമായി തിരിച്ചറിഞ്ഞത് ഇന്ത്യക്കാര്‍ ആണ്. ഇതിനുള്ള ചികിത്സാവിധികളും കണ്ടെത്തിയത് ഇന്ത്യക്കാര്‍ തന്നെ. അഥര്‍വ്വ വേദത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നുണ്ട്.

റോക്കറ്റ്?

റോക്കറ്റ്?

റോക്കറ്റുകളുടെ ഉപജ്ഞാതാക്കളും ഇന്ത്യക്കാര്‍ തന്നെ? ഇരുമ്പ് ചുറ്റിയ റോക്കറ്റുകളും ലോഹ റോക്കറ്റുകളും ആദ്യമായി ഉപയോഗിച്ചത് ടിപ്പു സുല്‍ത്താന്‍ ആയിരുന്നു.

യൂറോപ്യന്‍ ടോയ്‌ലറ്റ്

യൂറോപ്യന്‍ ടോയ്‌ലറ്റ്

ഫ്‌ലഷ് ടോയ്‌ലറ്റുകളെ ഇപ്പോള്‍ യൂറോപ്യന്‍ ടോയ്‌ലറ്റുകള്‍ എന്നാണ് നാം വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ സിന്ധു നദീതട സംസ്‌കാര കാലത്ത് ഇന്ത്യക്കാര്‍ ഇത്തരം ടോയ്‌ലറ്റുകള്‍ വികസിപ്പിച്ചെടുത്തിരുന്നു.

തുണി

തുണി

ആദ്യമായി തുണി ഉപയോഗിച്ച് തുടങ്ങിയത് ഇറാഖിലെ മൊസ്യൂളില്‍ ആണെന്നാണ് ഏവരും പറയുന്നത്. എന്നാല്‍ അതിനും മുമ്പ് ധാക്കയില്‍ (ഇപ്പോള്‍ ബംഗ്ലാദേശില്‍) തുണി ഉപയോഗിച്ചിരുന്നു എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

പരുത്തിത്തുണി

പരുത്തിത്തുണി

പരുത്തിത്തുണി കണ്ടെത്തിയതും ആദ്യമായി ഉപയോഗിച്ചതും ഇന്ത്യക്കാര്‍ ആണത്രെ. ഏറെ പുരോഗമിച്ചിരുന്നത് എന്ന് പറയപ്പെടുന്ന പുരാതന ഗ്രീസുകാര്‍ പരുത്തിത്തുണി കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ലത്രെ.

ചതുരംഗം

ചതുരംഗം

ചതുരംഗത്തിൻറെ ഉപജ്ഞാതാക്കളും ഇന്ത്യക്കാർ ആണ്. എന്നാൽ ചെസ്സ് എന്ന് പേരിട്ട് പ്രശസ്തി നേടിയെടുത്തത് വിദേശികളും

English summary
There are lot of inventions which made life easier and donated so much to science. Here we are presenting 30 Indian inventions, you may not even know about the origin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more