കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനപ്പെട്ട അഞ്ച് സൈബര്‍ അറ്റാക്കുകള്‍, സോഷ്യല്‍ മീഡിയ തലവന്മാര്‍ക്കു പോലും രക്ഷയില്ല!!

  • By Neethu
Google Oneindia Malayalam News

സൈബര്‍ ആക്രമണങ്ങള്‍ ദിനംപ്രതി കൂടിവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിനാണ് അവസാനമായി പണി കിട്ടിയത്.

ട്വിറ്റര്‍, പിന്ററെസ്റ്റ്, ഇന്‍സ്റ്റാഗ്രാം എന്നീ അക്കൗണ്ടുകളാണ് ഹാക്കര്‍മ്മാരുടെ സംഘം ഹാക്ക് ചെയ്തത്. വെബ് ലോകത്ത് ഒന്നും സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്തിന്റെ സുപ്രധാന സൈറ്റുകള്‍ വരെ സൈബര്‍ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട അഞ്ച് സൈബര്‍ ആക്രമണങ്ങള്‍ ഇവയായിരുന്നു.

ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു


സൈബര്‍ സെക്യൂരിറ്റി തലവന്മാരായ സിമാന്റിക് ആണ് ഈ അടുത്ത് 2500 ലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചത്. ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡേറ്റിങ്, സെക്‌സ് വെബ്‌സൈറ്റുകളുടെ പ്രൊമോഷനു വേണ്ടി ഉപയോഗിക്കുകയായിരുന്നു. നിരലധി പേരുടെ പ്രൊഫൈലുകളാണ് ഇതിലൂടെ തിരുത്തപ്പെട്ടത്.

ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകള്‍

ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകള്‍


ലിങ്ക്ഡ് ഇന്‍ പ്രൊഫൈലിന്റെ 100 മില്യണ്‍ ഉപയോക്താക്കളുടെ പ്രൊഫൈലാണ് ഹാക്ക് ചെയ്യപ്പെട്ടത്. 2012 ല്‍ നടന്ന ഹാക്കിങ്ങില്‍ വന്‍ ഡാറ്റാ തങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന് ലിങ്ക്ഡ് ഇന്‍ തന്നെയാണ് അറിയിച്ചത്.

ഐആര്‍സിടിസി ഹാക്കിങ്

ഐആര്‍സിടിസി ഹാക്കിങ്


ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഐആര്‍ടിസിയുടെ വെബ്‌സൈറ്റ് ഈ അടുത്ത മാസത്തിലാണ് ഹാക്ക് ചെയ്യപ്പെട്ടത്. 10 മില്യണ്‍ കസ്റ്റമേഴ്‌സിന്റെ ഡാറ്റയാണ് ഇതിലൂടെ ചോര്‍ന്നത്.

ഫ്ലിപ്കാര്‍ട്ട് സിഇഒയുടെ ഇമെയില്‍ ചോര്‍ന്നു

ഫ്ലിപ്കാര്‍ട്ട് സിഇഒയുടെ ഇമെയില്‍ ചോര്‍ന്നു


ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാലിന്റെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും 80,000 ഡോളര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്വിഫ്റ്റ് ഹാക്ക് ചെയ്തു

സ്വിഫ്റ്റ് ഹാക്ക് ചെയ്തു


ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ലോക്കല്‍ ബാങ്കുകളില്‍ നിന്നും ട്രാന്‍സാക്ഷന്‍ ഹാക്ക് ചെയ്യപ്പെട്ടതിലൂടെ നഷ്ടം വന്നത് കോടികളാണ്.

English summary
Cybersecurity leader Symantec recently revealed that more than 2,500 Twitter accounts have been compromised and are tweeting links to adult dating and sex websites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X