കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറക്കം കുറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്ത് മാറ്റം സംഭവിക്കും? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

നല്ല ആരോ​ഗ്യത്തിന് നല്ല ഉറക്കവും അത്യാവശ്യമാണ്. ഇക്കാര്യം തെളിയിക്കുന്ന പല പഠനങ്ങളും വന്നിട്ടുണ്ട്. കൃത്യമായ ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ അത് നമ്മളെ പല രീതിയിലും ബാധിച്ചേക്കാം. ഒരുപക്ഷേ ​ഗുരുതരമായ പ്രശ്നങ്ങൾ വരെ ഉണ്ടായേക്കാം.മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തികളെ സാരമായി ബാധിച്ചേക്കാം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം.

കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂര്‍ വരെയാണ്. ഉറക്കക്കുറവ് മൂലം മാനസിക-ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഏറെയുണ്ട്. ഇതൊക്കെ നമ്മൾ കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടാവും. എന്നാൽ, ഉറക്കവുമായി ബന്ധപ്പെട്ട് പുതിയൊരു പഠനം കൂടി വന്നിരിക്കുകകയാണ്.

 2ാം ക്ലാസുകാരന്റെ ആഗ്രഹം കേട്ട് കയ്യടിച്ച് ഷെഫ് പിള്ള; നിങ്ങള്‍ക്കൊരു എതിരാളിയാവുമോ എന്ന് കമന്റുകള്‍ 2ാം ക്ലാസുകാരന്റെ ആഗ്രഹം കേട്ട് കയ്യടിച്ച് ഷെഫ് പിള്ള; നിങ്ങള്‍ക്കൊരു എതിരാളിയാവുമോ എന്ന് കമന്റുകള്‍

1

ഉറക്കക്കുറവ് ഒരാളെ സ്വാർഥരാക്കും എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രാത്രിയിലെ ഉറക്കമില്ലായ്മ ഒരാളെ സ്വാർഥരാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. PLOS Biology എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ഉറക്കം മതിയായി ലഭിക്കാത്ത ഒരാളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ പ്രധാനം സ്വാർഥരാകുന്നതാണ് എന്ന് പഠനം പറയുന്നു.

ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

2

കാലിഫോർണിയ, ബെർക്ലി സർവകലാശാലകളിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഉറക്കം കുറയുന്നതോടെ മറ്റൊരാളെ സഹായിക്കാനുള്ള മനസ്സും കുറയുമെന്ന് പഠനത്തിൽ പറയുന്നു. ഒരുമണിക്കൂർ ഉറക്കനഷ്ടം പോലും ഇതിന് കാരണമായേക്കാമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.ഉറക്കം നഷ്ടമാകുമ്പോൾ മാനുഷിക സ്വഭാവങ്ങളിൽ കാര്യമായ മാറ്റമുണ്ടാവുകയും അനുകമ്പയും സഹായ മനസ്കതയുമൊക്കെ നഷ്ടമാകും എന്നും പഠനത്തിൽ പറയുന്നു. ഉറക്കക്കുറവ് ഒരാളുടെ വൈകാരിക അവസ്ഥയെ മാറ്റുന്നതിനൊപ്പം സാമൂഹിക ഇടത്തിലുള്ള പെരുമാറ്റങ്ങളെയും ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.

3

ഉറക്കക്കുറവുമൂലം വിഷാദരോ​ഗം, ഉത്കണ്ഠ മുതലായ മാനസികാരോ​ഗ്യ പ്രശ്നങ്ങളും അമിതവണ്ണം പ്രതിരോധശേഷിക്കുറവ് പോലുള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടാവുമെന്ന് നേരത്തേ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശരിയായ ഉറക്കം ലഭിക്കാത്തതു മൂലം ഓർമക്കുറവും ഏകാഗ്രതക്കുറവും അനുഭവപ്പെടുന്നതായി പറയുന്നവരുണ്ട്.

4

ഉറക്കക്കുറവിനെ നേരിടാം ഇങ്ങനെ

എല്ലാ ദിവസവും ഉറങ്ങാൻ കൃത്യ സമയം പാലിക്കുക.
ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക.
ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്.
വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക.
കാപ്പി, ചായ, പുകയില ഉൽപ്പനങ്ങൾ പോലുള്ള നാഡിവ്യൂഹത്തെ ഉത്തേജിപിക്കുന്ന വസ്തുക്കൾ (Nouro Stimulants) വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.

English summary
A new study shows that lack of sleep can make a person selfish,here is the complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X