കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരമഹാലക്ഷ്മി ആഘോഷത്തില്‍ സ്ത്രീകളാണ് താരം!! എന്താണെന്നറിയണ്ടേ...

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: കേരളമൊഴികെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരമഹാലക്ഷ്മി ആഘോഷത്തില്‍ സ്ത്രീകളാണ് താരം. ഈ ദിവസം നാടു മുഴുവന്‍ ആഘോഷ ലഹരിയിലാവും.

രാവിലെ മുതല്‍ തന്നെ വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം പൂജകളുടെ തിരക്കു തുടങ്ങും. എല്ലാവരും പുതുവസ്ത്രങ്ങളണിയും. ദേവി ഇഷ്ട വരം തരുന്ന ആഘോഷത്തെ കുറിച്ച് ....

ലക്ഷ്മി പൂജ

ലക്ഷ്മി പൂജ

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വരമഹാലക്ഷ്മി ആഘോഷം. പ്രത്യേകിച്ചും കര്‍ണ്ണാടക,തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍. ലക്ഷ്മിപൂജയാണ് ആഘോഷത്തില്‍ പ്രധാനം.

അലങ്കാരം

അലങ്കാരം

യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ ആഘോഷമാണിത്. അവരാണ് മുഖ്യമായും ദേവീ പൂജ നടത്തുന്നത്. പൂക്കള്‍കൊണ്ടും മറ്റും പല വിധത്തില്‍ അലങ്കരിക്കപ്പെട്ട ദേവീ വിഗ്രഹങ്ങളായിരിക്കും ഓരോ വീട്ടിലും ഉണ്ടാവുക

കുടുംബത്തിന്റെ ആയുരാരോഗ്യം

കുടുംബത്തിന്റെ ആയുരാരോഗ്യം

സത്രീയെ മഹാലക്ഷ്മിയായ സങ്കല്‍പ്പിച്ച് വീട്ടിലേയ്ക്ക് ക്ഷണിക്കും. ഇപ്രകാരം അയല്‍വാസികളുടെയും ബന്ധുക്കളുടെയും വീട്ടില്‍ ഓരോരുത്തരും സന്ദര്‍ശനം നടത്തുക പതിവാണ്. കൂടാതെ മധുരപലഹാരങ്ങളും മറ്റും കൈമാറുകയും ചെയ്യും. ഭര്‍തൃമതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും സൗഖ്യത്തിനു വേണ്ടിയാണ് പ്രധാനമായും പൂജ നടത്തുന്നത്.

ദേവീ പൂജ

ദേവീ പൂജ

ഈ ഒരു ദിവസം ദേവീ പുജനടത്തിയാല്‍ അഷ്ടലക്ഷ്മിമാരെ ഒന്നിച്ച് ആരാധിച്ചതിനു തുല്യമാണെന്നാണ് വിശ്വാസം. ദേവിയെ സാരിയുടുപ്പിച്ച് ആഭരണങ്ങളണിയിക്കും.

കഥകള്‍

കഥകള്‍

ശിവ പാര്‍വ്വതിമാരുമായി ബന്ധപ്പെട്ടും മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടുമുളള ഒട്ടേറെ കഥകള്‍ വരമഹാലക്ഷ്മി ആഘോഷത്തിനു പിന്നിലുണ്ട്. മധുരയിലെ കുന്തിനപുരയില്‍ ജീവിച്ചിരുന്ന ദേവി ഭക്തയായിരുന്ന ചാരുമതിയുമായും വരമഹാലക്ഷ്മി ആഘോഷം ബന്ധപ്പെട്ടു കിടക്കുന്നു. ചാരുമതിയുടെ സ്വപ്‌നത്തില്‍ വന്ന് ദേവി വരം നല്‍കിയെന്നാണ് വിശ്വാസം. അന്നു മുതല്‍ മറ്റുള്ള സ്ത്രീകളും ദേവിയെ ആരാധിക്കാന്‍ തുടങ്ങി.

English summary
Varalakshmi Vrata is a festival to propitiate the goddess Lakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X