കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

ആര്‍മി നഴ്സിംഗിന് അപേക്ഷ ക്ഷണിച്ചു: പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം

Google Oneindia Malayalam News

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേയ്ക്കുള്ള നഴ്സിംഗ് പ്രവേശനത്തിന്അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. നാല് വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ് കോഴ്സ് 2018 ജുലൈ/ ഒക്ടോബര്‍ മാസത്തിലാണ് ആരംഭിക്കുന്നത്.

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!! കണ്ണുരുട്ടി എസ്ബിഐ, അവസാന തിയ്യതി!ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!! കണ്ണുരുട്ടി എസ്ബിഐ, അവസാന തിയ്യതി!

അക്കൗണ്ട് ക്ലോസിംഗ് ചാര്‍ജ് വെട്ടിക്കുറച്ച് എസ്ബിഐ, 500മില്ല ജിഎസ്ടിയുമില്ല! എല്ലാം സൗജന്യം!അക്കൗണ്ട് ക്ലോസിംഗ് ചാര്‍ജ് വെട്ടിക്കുറച്ച് എസ്ബിഐ, 500മില്ല ജിഎസ്ടിയുമില്ല! എല്ലാം സൗജന്യം!

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൈന്യത്തില്‍ മിലിറ്ററി നഴ്സിംഗ് സര്‍വ്വീസ് വിഭാഗത്തില്‍ സ്ഥിര നിയമനം ലഭിക്കുകയും ചെയ്യും. കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയിലായിരിക്കും നിയമനം. പൂര്‍ണ്ണമായും സൗജന്യമായാണ് കോഴ്സ് നടത്തിപ്പ്.

എന്താണ് ബിറ്റ് കോയിന്‍? ഡിജിറ്റല്‍ ലോകത്ത് ബിറ്റ് കോയിനുകള്‍ പറയുന്നത്, നിങ്ങളറിയേണ്ട കാര്യങ്ങള്‍എന്താണ് ബിറ്റ് കോയിന്‍? ഡിജിറ്റല്‍ ലോകത്ത് ബിറ്റ് കോയിനുകള്‍ പറയുന്നത്, നിങ്ങളറിയേണ്ട കാര്യങ്ങള്‍

കയ്യിലെ ശനിരേഖ നിങ്ങളുടെ ഭാവി പറയും: ശനിരേഖയില്‍ പൊട്ടലുണ്ടെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെടും!! നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍കയ്യിലെ ശനിരേഖ നിങ്ങളുടെ ഭാവി പറയും: ശനിരേഖയില്‍ പൊട്ടലുണ്ടെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെടും!! നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

യോഗ്യത

യോഗ്യത

50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്ലസ്ടു, അല്ലെങ്കില്‍ തത്തുല്യ കോഴ്സാണ് അടിസ്ഥാന യോഗ്യത. എന്നാല്‍ റെഗുലറായി പഠിച്ച് ആദ്യ ചാന്‍സില്‍ തന്നെ പാസായിരിക്കണമെന്നാണ് ചട്ടം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ കോഴ്സിന് ചേരുന്നതിന് മുമ്പായി പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രൈവറ്റ്, ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സിന് അപേക്ഷ നല്‍കാനാവില്ല.

ശാരിരീക യോഗ്യത

ശാരിരീക യോഗ്യത

കുറഞ്ഞത് 148 സെന്‍റീമീറ്റര്‍ പൊക്കമുള്ളവര്‍ക്ക് മാത്രമേ നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കാന്‍ കഴിയൂ. മികച്ച കാഴ്ച ശക്തി, 39 കിലോയെങ്കിലും തൂക്കം എന്നിവയും നിര്‍ബന്ധമാണ്. എന്നാല്‍ വൈദ്യപരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനത്തിന് തിരഞ്ഞെടുക്കുക.

പ്രായം

പ്രായം

01-10-1993നും 30-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷിക്കുന്നവര്‍. എഴുത്ത് പരീക്ഷ, ഇന്‍റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പ്രവേശനത്തിനായി തിരഞ്ഞെടുക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും എഴുത്ത് പരീക്ഷ. ജനറല്‍ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറല്‍ ഇന്‍റലിജന്‍സ് എന്നിവയില്‍ നിന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍.

പരീക്ഷാ കേന്ദ്രങ്ങള്‍

പരീക്ഷാ കേന്ദ്രങ്ങള്‍

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂരിലെ ഏഴിമല എന്നിങ്ങനെ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 2018 ഫെബ്രുവരിയില്‍ നടക്കുന്ന എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവരെ മേയില്‍ നടക്കുന്ന ഇന്‍റര്‍വ്യൂവിന് ക്ഷണിക്കും. ഡിസംബര്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

അപേക്ഷിക്കുന്നത് എങ്ങനെ

അപേക്ഷിക്കുന്നത് എങ്ങനെ

www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ വെബ്സൈറ്റില്‍ നിഷ്കര്‍ഷിക്കുന്ന തുക അപേക്ഷാ ഫീസായി അടയ്ക്കണം. ഫീസ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കും.

English summary
Applications invited for Army nursing admission 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X