കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസ്റ്റ് കാന്‍സര്‍ പുരുഷന്മാര്‍ക്കും!! ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

  • By Neethu
Google Oneindia Malayalam News

സ്ത്രീകളില്‍ മാത്രമായി കണ്ടുവന്നിരുന്ന ബ്രസ്റ്റ് കാന്‍സര്‍ ഇപ്പോള്‍ പുരുഷന്മാരിലും വ്യാപകമായിരിക്കുന്നു. മാറിടത്തിലെ കാന്‍സര്‍ സ്ത്രീകള്‍ക്കു മാത്രമേ വരൂ എന്ന ധാരണയെ തിരുത്തിക്കൊണ്ടാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

അപൂര്‍വ്വയിനം ബ്രസ്റ്റ് കാന്‍സര്‍ ബാധിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെ കാണൂ...അപൂര്‍വ്വയിനം ബ്രസ്റ്റ് കാന്‍സര്‍ ബാധിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെ കാണൂ...

പൊതുവെ മാറിടത്തില്‍ തടിപ്പോ, മുഴയോ ആണ് സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങള്‍. ഇവ പിന്നീട് കാന്‍സര്‍ കോശങ്ങളായി വളരുകയും മാറിടം മുറിച്ചു നീക്കേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ദീര്‍ഘകാലത്തെ മരുന്നുക്കൊണ്ടു മാത്രമേ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കൂ. പുരുഷന്മാരില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഇവയാണ്...

 46 കാരന്റെ അനുഭവം

46 കാരന്റെ അനുഭവം


മാറിടത്തില്‍ പ്രത്യക്ഷപ്പെട്ട മുഴ ശ്രദ്ധയില്‍പ്പെട്ടത് വളരെ വൈകിയായിരുന്നു. മാറിടത്തില്‍ വന്ന മുഴയില്‍ അസ്വാഭാവികത തോന്നിയപ്പോഴാണ് ഡോക്ടറെ കണ്ടത്. പിന്നീട് മാമോഗ്രഫിയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങും നടത്തി. മാറിടത്തില്‍ കാന്‍സര്‍ കോശങ്ങളുണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്ന വിവരമായിരുന്നു.

മാറിടമില്ലാത്തവര്‍ക്കും കാന്‍സറോ?

മാറിടമില്ലാത്തവര്‍ക്കും കാന്‍സറോ?

മാറിടമില്ലാത്ത പുരുഷന്മാര്‍ക്ക് എങ്ങനെ കാന്‍സര്‍ ബാധിക്കും എന്നാണ് എല്ലാവരുടെയും സംശയം. യുഎസ്, യുകെ രാജ്യങ്ങളില്‍ 0.5% മുതല്‍ 1 % വരെ പുരുഷന്മാര്‍ക്കാണ് ഇപ്പോള്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വേദനയില്ലാത്ത തടിപ്പുകള്‍

വേദനയില്ലാത്ത തടിപ്പുകള്‍


മാറിടത്തില്‍ വേദനയില്ലാത്ത തടിപ്പുകള്‍ സാധാരണ ഗതിയില്‍ പുരുഷന്മാര്‍ ശ്രദ്ധിക്കാത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. സ്ത്രീകളെ പോലെ പുരുഷന്മാരും ഇത്തരം മുഴകള്‍ ശ്രദ്ധിക്കപ്പെട്ടണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പുരുഷന്മാരിലെ ചികിത്സ

പുരുഷന്മാരിലെ ചികിത്സ


സ്ത്രീകള്‍ക്ക് നടത്തുന്ന ചികിത്സയ്ക്ക് സമാനമായാണ് പുരുഷന്മാരിലും ചികിത്സ നടത്തുന്നത്. സര്‍ജറി, റേഡിയേഷന്‍, കീമോതെറാപ്പി എന്നിങ്ങനെയാണ് ചികിത്സ നടത്തുന്നത്.

English summary
Breast cancer accounts for 0.5% to 1% of cases. It is a common misconception that as men do not have breasts, they cannot get breast cancer. The fact is that both men and women have breast tissue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X