കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ

Google Oneindia Malayalam News

ടൊറന്റോ: ലോട്ടറി അടിച്ചുവെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ എങ്ങനെയിരിക്കും. തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണെന്ന് നിങ്ങള്‍ പറയും. കാരണം നമുക്കൊക്കെ ലോട്ടറി അടിക്കുമോ എന്ന ചിന്തയായിരിക്കും കാരണം. അത്രയ്‌ക്കൊക്കെ ഭാഗ്യം നമുക്കില്ലെന്നായിരിക്കും വിശ്വസിക്കുന്നുണ്ടാവുക. ഇത് ലോകത്തെല്ലായിടത്തും അങ്ങനെ തന്നെയാണ്.

സമാന അവസ്ഥ ഒരു കനേഡിയന്‍ യുവാവിനും ഉണ്ടായിരിക്കുകയാണ്. ഇയാള്‍ക്ക് അപ്രതീക്ഷിതമായി ലോട്ടറിയിലൂടെ കിട്ടിയത് കോടികളാണ്. നേരമൊന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും യുവാവ് കോടീശ്വരനുമായി. പക്ഷേ എത്ര പറഞ്ഞിട്ടും ഈ യുവാവ് വിശ്വസിച്ചില്ല എന്നതാണ്. പിന്നീട് സംഭവിച്ച കാര്യങ്ങളെന്താണെന്ന് വിശദമായി പരിശോധിക്കാം.....

1

image credit:OLG

ലോട്ടറി കോര്‍പ്പറേഷന്‍ തന്നെയാണ് ഒന്താരിയോയില്‍ നിന്നുള്ള ഈ യുവാവിനെ ലോട്ടറിയടിച്ച കാര്യം അറിയിച്ചത്. എന്നാല്‍ എന്ത് പറഞ്ഞിട്ടും ഇയാള്‍ക്കാണ് കോടികള്‍ അടിച്ചതെന്ന് യുവാവ് വിശ്വസിച്ചത്. അത് മാത്രമല്ല സ്വന്തം ഇമെയില്‍ കൂടി യുവാവ് ഡിലീറ്റ് ചെയ്തു. ഇത് ലോട്ടറിയുടെ പേരിലുള്ള തട്ടിപ്പാണെന്ന് കരുതിയാണ് യുവാവ് ഇമെയില്‍ അടക്കം ഡിലീറ്റ് ചെയ്തത്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് പണം നഷ്ടമാകുമെന്ന് ഇയാള്‍ കരുതി.

2

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

ഒന്താരിയോയിലെ റിച്ച്മണ്ട് ഹില്ലില്‍ താമസിക്കുന്ന ബിന്‍ ബിന്‍ ലിയുവിന് സ്വപ്‌നത്തില്‍ പോലും താനൊരു ലോട്ടറി ജേതാവാകുമെന്ന് കരുതിയിരുന്നില്ല. അതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായത്. സെപ്റ്റംബറില്‍ ഒരു സബ്‌സ്‌ക്രിപ്ഷനായി തിരഞ്ഞെടുത്തപ്പോള്‍ മുതലാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ ഭാഗമായി ലിയു മാറിയത്. പക്ഷേ ഭാഗ്യം തന്നെ തേടി വരുമെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ല. ഒഎല്‍ജിയില്‍ നിന്ന് തനിക്കൊരു ഇമെയില്‍ വന്നിരുന്നുവെന്നും, അത് ഡിലീറ്റ് ചെയ്‌തെന്നും 40കാരനായ ലിയു പറഞ്ഞു.

3

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

ഇത് വെറും തട്ടിപ്പാണെന്ന് യുവാവ് കരുതിയിരുന്നു. ആ ഇമെയില്‍ കണ്ടപ്പോള്‍ സംശയം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഇമെയില്‍ കൂടി വന്നതോടെ ആകെ ആശയക്കുഴപ്പത്തിലായി ലിയു. തുടര്‍ന്ന് തന്റെ അക്കൗണ്ടില്‍ വീണ്ടും ലോഗിന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ആകെ അമ്പരന്ന് പോയത്. ഒരു മില്യണ്‍ അഥവാ എട്ട് കോടി രൂപയാണ് ഇയാള്‍ക്ക് സമ്മാനമായി കിട്ടിയത്. മൊത്തം തുക എട്ട് കോടി 12 ലക്ഷത്തില്‍ അധികം വരും.

4

എട്ട് കോടിയാണ് തനിക്ക് അടിച്ചതെന്ന് കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയെന്ന് ലിയു പറയുന്നു. സെപ്റ്റംബര്‍ ഒന്‍പതിലെ ലോട്ടോ മാക്‌സ് ലോട്ടറിയിലാണ് മാക്‌സ്മില്യണ്‍സ് സമ്മാനം ലിയുവിനെ തേടിയെത്തിയത്. രാത്രി വൈകിയാണ് സമ്മാനം കിട്ടിയ കാര്യം ലിയു അറിഞ്ഞത്. ഉറങ്ങി കിടന്ന ഭാര്യയെ വിളിച്ചുണര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചു. എന്നാല്‍ വിശ്വസിക്കാന്‍ ഭാര്യയും തയ്യാറായില്ല. ലിയു നുണ പറയുകയാണെന്ന് കരുതി.

5

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

ഞാന്‍ തമാശ പറയുകയാണെന്നാണ് ഭാര്യ കരുതിയത്. ഞാന്‍ സമ്മാനം അടിച്ച കാര്യം അവളെ കാണിച്ച് കൊടുത്തു. എന്നിട്ടും വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് ലിയൂ പറഞ്ഞു. എന്തായാലും ഒഎല്‍ജി പ്രൈസ് സെന്ററില്‍ എത്തി യുവാവ് സമ്മാനം വാങ്ങി. ഇപ്പോഴും ഭാര്യ അത് വിശ്വസിച്ചിട്ടില്ല. ഈ ചെക്ക് കാണിക്കുമ്പോഴെങ്കിലും അത് സത്യമാണെന്ന് അവള്‍ തിരിച്ചറിയുമെന്നാണ് കരുതുന്നത്.

6

പണം എന്ത് ചെയ്യുമെന്ന കാര്യത്തിനും കൃത്യമായ ഉത്തരം ലിയുവിനുണ്ട്. താന്‍ ഈ പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് ലിയു വ്യക്തമാക്കി. നല്ലൊരു ഫാമിലി ഡിന്നര്‍ ഒരുക്കണം. കുടുംബത്തോടൊപ്പം ഈ നേട്ടം ആഘോഷിക്കണം. ശരിക്കും പറഞ്ഞാല്‍ അമിതാഹ്ലാദമാണ് എനിക്ക് തോന്നുന്നത്. ഈ ചെക്ക് എന്റെ കൈയ്യില്‍ ഭാരമുള്ളത് എന്തോ ഉണ്ടെന്ന തോന്നലുണ്ടാക്കുന്നു. ഒഎല്‍ജിയുടെ വെബ്‌സൈറ്റില്‍നിന്നാണ് ലിയു ടിക്കറ്റ് വാങ്ങിയത്.

English summary
canada: 40 year old youth won 8 cr in lottery but he delete his email by mistake goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X