കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹീറോ ബ്രിഡ്ജില്‍ വിവാഹ ദിനമാഘോഷിച്ച് ദമ്പതികള്‍ ഹീറോകളായതിങ്ങനെ....

  • By Pratheeksha
Google Oneindia Malayalam News

വിവാഹം ദിനങ്ങള്‍ പലരും വ്യത്യസ്തമായി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് .ചിലര്‍ സാഹസികമായായിരിക്കും ആഘോഷങ്ങള്‍ക്ക് പദ്ധതിയിടുന്നത്. ചിലരാകട്ടെ കൗതുകം ജനിപ്പിക്കുന്ന രീതിയിലും.

ചൈനയിലെ ഈ ദമ്പതികള്‍ അവരുടെ വിവാഹ വാര്‍ഷിക ദിനം ആഘോഷിച്ചത് വ്യത്യസ്തമായാണ്. ചൈനയിലെ പ്രസിദ്ധമായ ഗ്ലാസ് ബ്രിഡ്ജിനു താഴേയ്ക്കിറങ്ങിയ ദമ്പതികള്‍....(ഫോട്ടോ കടപ്പാട്-ചൈന ന്യൂസ് സര്‍വ്വീസ്‌ )

ഹീറോ ബ്രിഡ്ജ്

ഹീറോ ബ്രിഡ്ജ്

ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് ആണ് ചൈനയിലെ ഷിന്‍സ്വായ് ജിയോ പാര്‍ക്കിലുളളത്. 590 അടി ഉയരത്തിലാണ് ഗ്ലാസുകൊണ്ടു തീര്‍ത്ത ഈ പാലം .ആദ്യം മരം കൊണ്ടു നിര്‍മ്മിച്ച പാലം പിന്നീട് ഗ്ലാസ് ആക്കി മാറ്റുകയായിരുന്നു. ഹീറോ ബ്രിഡ്ജ് എന്നും പാലമറിയപ്പെടുന്നുണ്ട് .രണ്ടു മലയിടുക്കുകളെ തമ്മില്‍ ബന്ധിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

നവദമ്പതികള്‍

നവദമ്പതികള്‍

നവദമ്പതികളായ സൂ വെന്‍സോങും ജിയാങ് ഹുയിസുമാണ് ആദ്യത്തെ വിവാഹ ദിനം വ്യത്യസ്തമായി ആഘോഷിക്കണമെന്ന് തീരുമാനമെടുത്തത്. അന്ന് ചൈനയിലെ വാലന്റൈന്‍സ് ഡേ കൂടിയായിരുന്നു

180 മീറ്ററോളം താഴേയ്ക്ക് ...

180 മീറ്ററോളം താഴേയ്ക്ക് ...

ഗ്ലാസ് ബ്രിഡിജിനു താഴേയ്ക്ക് കെട്ടിയിറക്കിയ ഒരു പ്രതലത്തിലായിരുന്നു ഇരുവരും. 180 മീറ്ററോളം താഴേയ്ക്കിറങ്ങുമ്പോള്‍ തങ്ങള്‍ പക്ഷികളെ പോലെ പറന്നിറങ്ങുന്ന പ്രതീതിയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

സ്‌പെഷ്യല്‍ ആഘോഷം

സ്‌പെഷ്യല്‍ ആഘോഷം

ദമ്പതികള്‍ ഗ്ലാസ് ബ്രിഡ്ജിനു മുകളില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ ചൂറ്റു പാടും നിന്നവരുടെ ക്യാമറകള്‍ മിന്നി. തങ്ങളുടെ ആദ്യത്തെ വിവാഹ ദിനം തന്നെ ഇത്രയും സ്‌പെഷ്യല്‍ ആക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍.

English summary
The bride and groom married on the Shiniuzhai bridge in Pingjiang, Hunan province on Chinese Valentine's Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X