കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ഇങ്ങനെയാണോ ചോറ് വയ്ക്കുന്നത്, എങ്കില്‍ അകത്താക്കുന്നത് കൊടും വിഷം തന്നെയെന്ന് പഠനം

കീടനാശിനികള്‍, വളങ്ങള്‍ എന്നിവ വഴി അരിയിലെത്തുന്ന രാസവസ്തുക്കള്‍ ചോറില്‍ത്തന്നെ നിലനില്‍ക്കുന്നുവെന്നാണ് കണ്ടെത്തല്‍

Google Oneindia Malayalam News

ഹൃദ് രോഗങ്ങള്‍, പ്രമേഹം, ക്ചോറ് പാകം ചെയ്ത് കഴിയ്ക്കുന്നവരെല്ലാം പിന്‍തുടരുന്നത് തെറ്റായ ശീലമെന്ന് പഠനം. നിലവില്‍ വെള്ളം തിളപ്പിച്ച് അരിയിട്ട് വേവിയ്ക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് വഴി അരിയിലുള്ള രാസവസ്തുക്കള്‍ നേരിട്ട് ശരീരത്തില്‍ എത്തുന്നുവെന്നുമാണ് കണ്ടെത്തല്‍.

കീടനാശിനികള്‍, വളങ്ങള്‍ എന്നിവ വഴി അരിയിലെത്തുന്ന ആഴ്‌സനിക് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ത്തന്നെ നിലനില്‍ക്കുന്നുവെന്നും ഗുരുതര രോഗങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. യാന്‍സര്‍ എന്നിവയ്ക്ക് പുറമേ മറ്റ് പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാണിയ്ക്കുന്നു.

rice

അരി കഴുകി തിളച്ച വെള്ളത്തിലിട്ട് വേവിയ്ക്കുന്നതിന് പകരം തലേ ദിവസം വെള്ളത്തിലിട്ട് കുതിര്‍ത്തുവച്ച ശേഷം വേവിയ്ക്കുകയാണ് വേണ്ടതെന്നും പഠനം ചൂണ്ടിക്കാണിയ്ക്കുന്നു. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാലയിലെ ബയോളജിക്കല്‍ പ്രൊഫസര്‍ ആന്‍ഡി മെഹറാഗിന്റെ പഠനഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

rice2

കുതിര്‍ത്ത് വയ്ക്കാതെ വേവിയ്ക്കുന്ന അരി വെന്ത് ചോറായാലും അരിയില്‍ അടങ്ങിയിട്ടുള്ള ആഴ്‌സനികിന്റെ അംശം കുറയുന്നില്ലെന്നും ആന്‍ഡി മെഹറാഗ് ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തില്‍ കുതിര്‍ത്തുവച്ച അരി വേവിയ്ക്കുമ്പോള്‍ ആഴ്‌സനിക് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം 80 ശതമാനം കുറയുന്നതായും മെഹറാഗ് പറയുന്നു.

വിഷമുക്തമായ ചോറ് ലഭിയ്ക്കണമെങ്കില്‍ രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്തുവച്ച അരി വെള്ളം തെളിയുന്നത് വരെ കഴുകിയ ശേഷം പാകം ചെയ്യുകയാണ് സുരക്ഷിതമായ മാര്‍ഗ്ഗമെന്നും മെഹറാഗ് പറയുന്നു. അഞ്ചിലൊന്ന് ഭാഗം വെള്ളത്തിലാണ് അരി വേവിയ്‌ക്കേണ്ടതെന്നും പ്രൊഫസര്‍ പറയുന്നു.

English summary
Experiments suggest normal method for cooking rice can expose consumers to range of health problems including heart disease, diabetes and cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X