കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുതാനുള്ള കഴിവുണ്ടോ? എങ്കില്‍ ലേഖക നിങ്ങള്‍ക്കുള്ളതാണ്? മലയാളം വണ്‍ഇന്ത്യയില്‍ എഴുതൂ!!

Lekhaka, blog, citizen journalism, contribute articles, freelance journalist, oneindia, thatsmalayalam, ലേഖക, ബ്ലോഗ്, വാർത്ത, ലേഖനം, മാധ്യമപ്രവർത്തകൻ, ജേർണലിസ്റ്റ്, വൺഇന്ത്യ,

  • By Muralidharan
Google Oneindia Malayalam News

നിങ്ങള്‍ ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആണോ? നിങ്ങള്‍ക്ക് എഴുതാനുള്ള കഴിവുണ്ടോ? പുത്തന്‍ ആശയങ്ങള്‍ തോന്നുന്നുണ്ടോ? അത് പ്രകടിപ്പിയ്ക്കാന്‍ അവസരം കാത്തിരിയ്ക്കുകയാണോ? നിങ്ങളുടെ എഴുതാനുള്ള കഴിവുകള്‍ പ്രകടിപ്പിയ്ക്കാനുള്ള അവസരം ഇതാ. മികച്ച എഴുത്തുകാരേയും ബ്ലോഗര്‍മാരേയും വിദ്യാര്‍ത്ഥികളേയും വണ്‍ഇന്ത്യ ക്ഷണിയ്ക്കുന്നു. ഈ പോര്‍ട്ടലില്‍ എഴുതി പ്രസിദ്ധിയും മികവും നേടൂ. നിങ്ങള്‍ക്ക് അറിയുന്നതുപോലെ ആദ്യത്തെ മലയാളം പോര്‍ട്ടലായ വൺഇന്ത്യ മലയാളം കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിയ്ക്കുന്നുണ്ട്.

lekhaka

പ്രധാനപ്പെട്ട ഏത് വിഷയത്തേക്കുറിച്ചും എഴുതാം

ചലച്ചിത്രം, വിനോദം, കായികം, കല, സംസ്കാരം തുടങ്ങിയ എന്തിനെക്കുറിച്ചും എഴുതാം. എഴുതുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍. തനത് കൃതി നിങ്ങള്‍ സ്വയം എഴുതിയതായിരിയ്ക്കണം ലേഖനങ്ങള്‍. മറ്റ് ശ്രോതസ്സുകളില്‍ നിന്ന് പകര്‍ത്തിയവയാകരുത്. അതായത് പുസ്തകങ്ങള്‍, വെബ്‍സൈറ്റുകള്‍, പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ നിന്ന് പകര്‍ത്തിയ വിവരങ്ങള്‍ പാടില്ലെന്നര്‍ത്ഥം. എഴുതാവുന്ന വിഷയങ്ങള്‍ - പ്രധാനപ്പെട്ട വ്യക്തികള്‍ - നിങ്ങളുടെ പരിസരത്തെ പ്രധാന പ്രശ്നങ്ങള്‍, സ്ഥലം ഏത് തന്നെയായാലും എഴുതാന്‍ മടിയ്ക്കണ്ട.

പ്രശ്നങ്ങള്‍ ഗതാഗതം, ആരോഗ്യം, പാരിസ്ഥികം തുടങ്ങിയ എന്തിനെക്കുറിച്ചുമാകാം. - പ്രാദേശിക കായിക വാര്‍ത്തകള്‍ - നിങ്ങളുടെ നഗരത്തിലെ-കോളജിലെ സംഭവങ്ങള്‍ - നിങ്ങള്‍ വസിയ്ക്കുന്ന സ്ഥലത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളെക്കുറിച്ച് - പ്രാധാന്യമുള്ള ദിവസങ്ങളെക്കുറിച്ചു്, അത് ചരിത്രപരമായോ മറ്റ് രീതിയിലോ പ്രാധാന്യമുള്ളവയാവാം - വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചോ അവ നടത്തുന്ന കോഴ്സുകളെകുറിച്ചോ എഴുതാം. - യുവാക്കളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ - ചലച്ചിത്രങ്ങളുടെ റിവ്യൂകള്‍, ചലച്ചിത്ര വാര്‍ത്തകള്‍ ഇതിന് പുറമേ ദാറ്റ്സ്‍മലയാളത്തിന്റെ എഡിറ്ററുമായി ആലോചിച്ച ശേഷം അനുമതി ലഭിയ്ക്കുന്ന എന്തിനെക്കുറിച്ചും എഴുതാം.

നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തത്
രാഷ്ട്രീയ വാര്‍ത്തകളും ക്രൈം വാര്‍ത്തകളും അന്വേഷണത്മക വാര്‍ത്തകളും ആവശ്യമില്ല. - മോശപ്പെട്ട ഭാഷ ഉപയോഗിയ്ക്കാതിരിയ്ക്കുക. നിങ്ങളുടെ പേരില്‍ പ്രസിദ്ധീകരിയ്ക്കുന്നവയാണ് ലേഖനങ്ങള്‍ എന്ന് ഓര്‍മ്മിയ്ക്കുക. അയയ്ക്കേണ്ട രീതി - ഇലക്ട്രോണിക്ക് കോപ്പികളാണ് വേണ്ടത്, അതായത് പേപ്പറില്‍ എഴുതിയ ലേഖനങ്ങള്‍ സ്വീകാര്യമല്ല. - മലയാളത്തില്‍ എഴുതിയ ലേഖനങ്ങളാണ് വേണ്ടത്. - യുണികോഡിലോ കാര്‍ത്തിക ഫോണ്ടിലോ എഴുതിയ കോപ്പികളാണ് വേണ്ടത്. യുണികോ‍ഡായാല്‍ ഏറെ നന്ന്. ഫൊണറ്റിക് രീതിയിലും ഇന്‍സ്ക്രിപ്റ്റ് രീതിയും ടൈപ്പ് ചെയ്യാന്‍ ഉപയോഗിയ്ക്കാവുന്നതാണ്. ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാവുന്ന മറ്റ് മലയാളം എഡിറ്ററുകളും ഇതിനായി ഉപയോഗിയ്ക്കാം.

എന്താണ് ചെയ്യേണ്ടത്?
ലേഖനത്തിന്റെ ദൈര്‍ഖ്യം 600 വാക്കുകളില്‍ കവിയാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. - നിങ്ങള്‍ തന്നെ എടുത്ത ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ വളരെ നല്ലത്. അവയും അയയ്ക്കുക. - കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങളാണ് ഞങ്ങള്‍ സ്വീകരിയ്ക്കുക. - ഇന്റര്‍നെറ്റില്‍ നിന്ന് കോപ്പി ചെയ്ത ചിത്രങ്ങള്‍ അയയ്ക്കാതിരിയ്ക്കുക. സ്വീകരിക്കുന്ന ലേഖനത്തിന് മാന്യമായ പ്രതിഫലം നല്‍കുന്നതാണ്. ലേഖക എന്ന പ്ലാറ്റ്ഫോം വഴിയാണ് എഴുത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.

English summary
Contribute to Malayalam Oneindia via Lekhak, the biggest freelancer platform in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X